Headlines

‘യുപി മോഡൽ അല്ല കർണാടകയിൽ നടന്നത്’; ബുൾഡോസർ രാജിനെ ന്യായീകരിച്ച് പി കെ കുഞ്ഞാലിക്കുട്ടി

കർണാടകയിലെ ബുൾഡോസർ രാജിനെ ന്യായീകരിച്ച് പി കെ കുഞ്ഞാലിക്കുട്ടി. വീട് നഷ്ടമായവരിൽ എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകളുമുണ്ട്. അവർക്ക് പുനരധിവാസം നൽകുമെന്ന് കർണാടക സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്. യുപി മോഡൽ അല്ല കർണാടകയിൽ നടക്കുന്നത്. കോൺഗ്രസെന്ന് കേൾക്കുമ്പോൾ കയർ എടുക്കുന്നവർ ചീപ്പ് പരിപാടിയാണ് ചെയ്യുന്നത്. കർണാടക മുഖ്യമന്ത്രിയുമായി സംസാരിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കാണലാണ് പിണറായി വിജയൻ ചെയ്യേണ്ടത്. മുൻകൂട്ടി കാര്യങ്ങൾ തീരുമാനിക്കുന്നതിൽ വീഴ്ച ഉണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം ബെംഗളൂരു ബുൾഡോസർ നടപടിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് എഐസിസി…

Read More

‘മറ്റത്തൂരിൽ BJP കൂട്ടുകെട്ട് അറിയാതെയാണ് വോട്ട് ചെയ്തത്’; കോൺഗ്രസിൽ നിന്ന് രാജിവച്ച വാർഡ് മെമ്പർ

തൃശൂർ മറ്റത്തൂർ പഞ്ചായത്തിൽ ബിജെപിയുമായുള്ള കൂട്ടുകെട്ട് അറിയാതെയാണ് വോട്ട് ചെയ്തതെന്ന് കോൺഗ്രസിൽ നിന്ന് രാജിവച്ച വാർഡ് മെമ്പർ അക്ഷയ് സന്തോഷ്. വോട്ട് ചെയ്ത് പുറത്തിറങ്ങിയപ്പോഴാണ് ബിജെപി- കോൺഗ്രസ് കൂട്ടുകെട്ടിനെ കുറിച്ച് താൻ അറിഞ്ഞത്. വർഗീയശക്തിയായ ബിജെപിയുമായി പ്രവർത്തിക്കാൻ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും അക്ഷയ് സന്തോഷ് പറഞ്ഞു. ബിജെപി കൂട്ടുകെട്ട് അറിയാതെ തങ്ങളുടെ കയ്യിൽ നിന്ന് രാജിക്കത്ത് ഒപ്പിട്ടു വാങ്ങിയതെന്നും അക്ഷയ് സന്തോഷ് പറഞ്ഞു ഇന്നലെ രാവിലെയാണ് എട്ട് കോൺഗ്രസ് അംഗങ്ങൾ പാർട്ടിയിൽ നിന്ന് രാജിവെച്ചെന്ന് ചൂണ്ടിക്കാട്ട് കത്ത് പുറത്തുവന്നത്….

Read More

ഉന്നാവോ ബലാത്സംഗക്കേസ് ഉദ്യോഗസ്ഥർ അട്ടിമറിച്ചു; സിബിഐക്ക് പരാതി നൽകി അതിജീവിത

ഉന്നാവോ ലൈംഗിക പീഡനക്കേസ് ഉദ്യോഗസ്ഥർ അട്ടിമറിച്ചെന്നാരോപിച്ച് സിബിഐക്ക് പരാതി നൽകി അതിജീവിത. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. കേസിലെ പ്രതിയായ ബി.ജെ.പി മുൻ എം.എൽ.എ കുൽദീപ് സിംഗ് സെൻഗാറിന്റെ ജാമ്യം റദ്ദാക്കിയതിന് പിന്നാലെയാണ് പരാതി. അതേസമയം ഉത്തർപ്രദേശിലെ ഉന്നാവോ ബലാത്സംഗ കേസിൽ ബി.ജെ.പി മുൻ എം.എൽ.എ കുൽദീപ് സിംഗ് സെൻഗാറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിക്കുകയും ജാമ്യം റദ്ദാക്കുകയും ചെയ്ത നടപടി വികൃതവും നിയമവിരുദ്ധവുമെന്ന് സിബിഐ സുപ്രീം കോടതിയിൽ പറഞ്ഞിരുന്നു. ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് സി.ബി ഐ സുപ്രീം…

Read More

നോവായി സുഹാൻ: ചിറ്റൂരിൽ കാണാതായ ആറു വയസുകാരന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട് ചിറ്റൂരിൽ കാണാതായ ആറു വയസുകാരൻ സുഹാന്റെ മൃതദേഹം കണ്ടെത്തി. പ്രദേശത്തെ കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അനസ്-തൗഹിത ദമ്പതികളുടെ മകനാണ് സുഹാൻ. ഇന്നലെ രാവിലെ 11 മണി മുതലാണ് സുഹാനെ കാണാതായത്. കുട്ടിയെ കണ്ടെത്താനായി വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ഇന്ന് രാവിലെ തിരച്ചില്‍ നടത്തുന്നതിനിടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ 11 മണിയോടെ കാണാതായ സുഹാനു വേണ്ടി ഡോഗ് സ്ക്വാഡ് ഉൾപ്പെടെ എത്തി പരിശോധന നടത്തിയിരുന്നു. ഡോഗ്സ്കോഡ് കാണിച്ച കുളത്തിൽ കുട്ടിക്ക് വേണ്ടി തെരച്ചിൽ…

Read More

ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇന്ന് 140 വയസ്സ്

ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇന്ന് 140 വയസ്സ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ നിർണായക പങ്കാണ് കോൺഗ്രസ് വഹിച്ചത്. ഏറെക്കാലം രാജ്യത്ത് അധികാരത്തിൽ ഇരുന്നെങ്കിലും നിലവിൽ പ്രതിപക്ഷത്തായ കോൺഗ്രസ്, ജനകീയ മുന്നേറ്റങ്ങളിലൂടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. 1885 ഡിസംബർ 28. വിരമിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ അലൻ ഒക്ടാവിയൻ ഹ്യൂമിന്റെ നേതൃത്വത്തിൽ മുംബയിലെ ഗോകുൽദാസ് തേജ്പാൽ സംസ്‌കൃത കോളെജിൽ 72 പ്രതിനിധികൾ ഒരു യോഗം ചേർന്നാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന സംഘടനയ്ക്ക് രൂപം നൽകിയത്. അഭ്യസ്തവിദ്യരായ ഇന്ത്യക്കാർക്ക്…

Read More

‘ഇത് വെള്ളരിക്ക പട്ടണമല്ല, നഗരസഭയിൽ ബിജെപി ജയിച്ചതിന് ബാക്കിയുള്ളവർ നാടുവിട്ടു പോകണോ?’: വി.കെ. പ്രശാന്ത്

തിരുവനന്തപുരം ശാസ്തമംഗലത്തെ ഓഫീസ് വിപുലീകരിക്കുന്നതിനായി എംഎൽഎ ഓഫീസ് മാറിത്തരണമെന്ന് ആർ. ശ്രീലേഖ ആവശ്യപ്പെട്ടതായി വി.കെ. പ്രശാന്ത്. മാർച്ച് വരെ കാലാവധിയുള്ള എംഎൽഎ ഓഫീസ് അതിന് മുമ്പ് ഒഴിപ്പിക്കണമെങ്കിൽ “നിങ്ങളുടെ വഴി നോക്കാൻ” ആവശ്യപ്പെട്ടുവെന്നും എംഎൽഎ പറഞ്ഞു. ആരുടെയെങ്കിലും പ്രേരണയോടെയാണ് വിളിച്ചതെന്നാണ് താൻ കരുതുന്നതെന്ന് പ്രശാന്ത് പറഞ്ഞു. ഇത് ഒരു സൂചനയാണെന്നും നഗരസഭയിൽ ബിജെപി ജയിച്ചതിനുശേഷം ബാക്കിയുള്ളവർ നാടുവിട്ടുപോകണമെന്നാണോയെന്നും അദ്ദേഹം ചോദിച്ചു. ഇത് വെള്ളരിക്ക പട്ടണം അല്ലെന്നും ജനാധിപത്യപരമായി അല്ല പെരുമാറിയതെന്നും പ്രശാന്ത് വിമർശിച്ചു. പ്രേരണയില്ലാതെ ഇത്തരമൊരു വിളി…

Read More

യുവാവിനെ സൗഹൃദം സ്ഥാപിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി പണം തട്ടി; ഹണിട്രാപ് കേസിൽ യുവതിയും ഭർത്താവിന്റെ സുഹൃത്തും അറസ്റ്റിൽ

മലപ്പുറം പൊന്നാനിയിൽ ഹണിട്രാപ് കേസിൽ യുവതിയും ഭർത്താവിന്റെ സുഹൃത്തും അറസ്റ്റിൽ. പൊന്നാനി സ്വദേശികളായ നസീമ (44), ഭർത്താവിന്റെ സുഹൃത്ത് കളത്തിൽ വളപ്പിൽ അലി(55) എന്നിവരാണ് അറസ്റ്റിലായത്. തിരൂർ സ്വദേശിയെയാണ് ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയത്. മൊബൈൽ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ചു യുവാവിനെ വീടിലേക്ക് വിളിച്ചു വരുത്തിയാണ് തട്ടിപ്പ് നടത്തിയത്. നസീമയുടെ പൊന്നാനിയിലുള്ള വാടക വീട്ടിലേക്കാണ് യുവാവിനെ വിളിച്ചുവരുത്തിയത്. ഇതിന് ശേഷം ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. ആദ്യം 25,000 രൂപ പ്രതികൾ യുവാവിൽ നിന്ന് തട്ടിയെടുത്തിരുന്നു. യുവാവിനെ അപകീർത്തിപ്പെടുത്തുമെന്ന്…

Read More

ആശ്വാസ ജയം തേടി ശ്രീലങ്കൻ വനിതകൾ; ഇന്ത്യയ്ക്കെതിരെ നാലാം ട്വന്റി 20 ഇന്ന്

ശ്രീലങ്കൻ വനിതകൾക്കെതിരായ ഇന്ത്യയുടെ നാലാം ട്വന്റി 20 ഇന്ന് നടക്കും. രാത്രി ഏഴിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം. പരമ്പരയിൽ 4-0ന്റെ ലീഡ് ലക്ഷ്യമിട്ടാണ് ഹർമൻപ്രീത് കൗറും സംഘവും കളത്തിൽ എത്തുക. കാര്യവട്ടത്തെ എട്ടു വിക്കറ്റിന്റെ കരുത്തുറ്റജയത്തോടെ ശ്രീലങ്കക്കെതിരായ ട്വന്റി 20 പരമ്പര ഇതിനോടകം നേടിക്കഴിഞ്ഞു ടീം ഇന്ത്യ. ഇനിയുള്ള ലക്ഷ്യം ഇതേ ഗ്രൗണ്ടിൽ നടക്കുന്ന രണ്ടു മത്സരങ്ങൾ കൂടി ജയിച്ച് പരമ്പര തൂത്തുവാരുക. ആദ്യ മൂന്നു മത്സരങ്ങളിലും ഇന്ത്യയ്ക്ക് ചെറിയ വെല്ലുവിളി ഉയർത്താൻ പോലും…

Read More

എൽഡിഎഫിന്റെ നേതൃയോഗം ഇന്ന്; കേന്ദ്രസർക്കാരിന് എതിരായ പ്രക്ഷോഭ പരിപാടി പ്രധാന അജണ്ട

എൽഡിഎഫിന്റെ അടിയന്തര നേതൃയോഗം ഇന്ന് ചേരും. കേന്ദ്രസർക്കാരിന് എതിരായ പ്രക്ഷോഭ പരിപാടികൾ ചർച്ച ചെയ്യാനാണ് യോഗം. തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റങ്ങൾ, ക്ഷേമ പെൻഷനിലെ കേന്ദ്ര വിഹിതം കുടിശ്ശികയായത്, വായ്പാ പരിധി വെട്ടിക്കുറച്ചത് തുടങ്ങിയ വിഷയങ്ങൾ ഉയർത്തി ആയിരിക്കും പ്രക്ഷോഭം. തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷമുള്ള തിരുത്തൽ നടപടിയുടെ ഭാഗമായി കൂടിയാണ് പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. സമരവേദി എവിടെയെന്നും എൽഡിഎഫ് യോഗത്തിൽ തീരുമാനിക്കും. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന്…

Read More

ശബരിമല സ്വർണ്ണകൊള്ള: ഡി. മണിയുടെ മൊഴിയിൽ അടിമുടി പൊരുത്തക്കേടെന്ന് എസ്ഐടി

ശബരിമല സ്വർണ്ണകൊള്ളയിൽ ഡിണ്ടിഗൽ സ്വദേശി ഡി മണിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുന്നു. ഡി. മണിയുടെ മൊഴിയിൽ അടിമുടി പൊരുത്തക്കേടെന്ന് എസ്ഐടി. ഇടപാടുകളുടെ ഭാഗമായി മണി തിരുവനന്തപുരത്ത് എത്തിയെന്ന് വിവരം ലഭിച്ചെങ്കിലും സ്ഥിരീകരിക്കാൻ ആയിട്ടില്ല. ഉണ്ണികൃഷ്ണൻ പോറ്റിക്കും ഡി.മണിക്കും സ്വർണക്കൊള്ളയുമായി ബന്ധമുണ്ടെന്നാണ് പ്രവാസി വ്യവസായിയുടെ മൊഴി. മണിയുടെ പണമിടപാടുകളിൽ അസ്വാഭാവികതയുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി നേരിട്ടുള്ള ബന്ധം സ്ഥിരീകരിക്കാൻ തെളിവ് ലഭിച്ചിട്ടില്ല. എസ്ഐടി ചോദ്യം ചെയ്ത ഡി മണി, സുഹൃത്ത് ബാലമുരുകൻ എന്നിവർ അന്വേഷണ സംഘത്തിന് മുന്നിൽ വീണ്ടും ഹാജരാവും….

Read More