Headlines

കാനത്തില്‍ ജമീലയ്ക്ക് വിട നല്‍കാന്‍ നാട് ; ഖബറടക്കം ഇന്ന് വൈകിട്ട്

കഴിഞ്ഞ ദിവസം അന്തരിച്ച കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ സംസ്‌കാരം ഇന്ന് നടക്കും. വൈകുന്നേരം അഞ്ചുമണിക്ക് അത്തോളി കുനിയില്‍ക്കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് ഖബറടക്കം നടക്കുക. രാവിലെ 8 മണിക്ക് കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം നടത്തും .11 മണിയ്ക്ക് കൊയിലാണ്ടി ടൗണ്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം തലക്കുളത്തൂരിലേക്ക് കൊണ്ടുപോകും. ശനിയാഴ്ച രാത്രി 8.40 ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തിന് ചികില്‍സയിലായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന വൈസ്…

Read More

കേരളത്തിലെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

കേരളത്തിലെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് എതിരായ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. എസ്‌ഐആര്‍ നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. കേസില്‍ സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കിയിരുന്നു. എസ്‌ഐആര്‍ നടപടികള്‍ തദ്ദേശ തിരഞ്ഞെടുപ്പിനെ തടസപ്പെടുത്തുന്നില്ല എന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പും എസ്‌ഐആറും ഒന്നിച്ച് മുന്നോട്ട് പോകുമെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ സത്യവാങ്മൂലം….

Read More

ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും.ദേവസ്വം ബോര്‍ഡ് തീരുമാനത്തിന് കൂട്ടുത്തരവാദിത്തമുണ്ടെന്നും താന്‍ മാത്രം എങ്ങനെ പ്രതിയാകുമെന്നുമാണ് ജാമ്യാപേക്ഷയില്‍ പത്മകുമാറിന്റെ ചോദ്യം. ബോര്‍ഡ് അംഗങ്ങളുടെ അറിവോടെയാണ് ചെമ്പ് എന്ന് രേഖപ്പെടുത്തിയത്. ഉദ്യോഗസ്ഥര്‍ പിച്ചള എന്നെഴുതിയപ്പോള്‍ താനാണ് ചെമ്പ് എന്ന് മാറ്റിയത്. പാളികള്‍ ചെമ്പ് ഉപയോഗിച്ച് നിര്‍മിച്ചതുകൊണ്ടാണ് അങ്ങനെ തിരുത്തിയത് എന്നും എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ പറയുന്നു. വീഴ്ചയുണ്ടെങ്കില്‍ അംഗങ്ങള്‍ക്ക് പിന്നീടും ചൂണ്ടിക്കാണിക്കാമെന്നും സ്വര്‍ണക്കവര്‍ച്ചയില്‍ പങ്കില്ലെന്നും…

Read More

രാഹുല്‍ മാങ്കൂട്ടത്തിലിനായി തിരച്ചില്‍ തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം; അന്വേഷണം വ്യാപിപ്പിക്കാന്‍ നിര്‍ദേശം

ലൈംഗികതിക്രമം ഭ്രൂണഹത്യാ കേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനായി തിരച്ചില്‍ തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം. ഇപ്പോഴും രാഹുല്‍ സംസ്ഥാനം കടന്നോ എന്നതിലും വ്യക്തതയില്ല. കൂടുതല്‍ സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനും, ജില്ലാതലങ്ങളില്‍ അന്വേഷിക്കാനാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിര്‍ദ്ദേശം. രാഹുലിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒളിവില്‍ പോകാന്‍ സഹായിച്ചവരെയും കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ബുധനാഴ്ചയാണ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി പരിഗണിക്കുക. അതേസമയം, സൈബര്‍ അധിക്ഷേപ പരാതിയില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ 14 ദിവസത്തേക്കാണ് തിരുവനന്തപുരം അഡീഷണല്‍…

Read More

മസാല ബോണ്ടിലെ ഇഡി നോട്ടീസ്: ഫെമ ചട്ടലംഘനം നടന്നിട്ടില്ലെന്ന് കിഫ്ബി സിഇഒ

ഇഡി നോട്ടീസിൽ വിശദീകരണവുമായി കിഫ്‌ബി സിഇഒ ഡോ. കെ എം അബ്രഹാം. ഫെമ ച‌ട്ടം ലംഘിച്ചിട്ടില്ലെന്നും ഇ.ഡി യുടെ ആരോപണങ്ങൾ വസ്തുത വിരുദ്ധമാണെന്നും കിഫ്‌ബി സിഇഒ പറഞ്ഞു. മസാല ബോണ്ട് വിനിയോ​ഗത്തിൽ ക്രമക്കേടില്ല. ആർബിഐ നിർദേശം കൃത്യമായി പാലിച്ചിട്ടുണ്ട്. ഏത് തരം പരിശോധനയ്ക്കും തയ്യാറെന്നും സിഇഒ വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കുന്നു. ഇഡി നടപടികൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്നും കിഫ്ബി ആരോപിച്ചു. നോട്ടീസുകൾ അയക്കുന്നത് തെരഞ്ഞെടുപ്പ് സമയത്താണ്. നോട്ടീസുകൾ അയച്ചത് 2021ലെ നിയമസഭാ, 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്തും…

Read More

ഡിറ്റ് വാ ചുഴലിക്കാറ്റ്; തമിഴ്‌നാടിന്റെ തീരദേശ മേഖലകളില്‍ ശക്തമായ മഴ തുടരുന്നു

ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ തമിഴ്‌നാടിന്റെ തീരദേശ മേഖലകളില്‍ ശക്തമായ മഴതുടരുന്നു. തമിഴ്‌നാട്ടിലെ ചെന്നൈ, തിരുവള്ളൂര്‍ ജില്ലകളിലും ആന്ധ്രാപ്രദേശിലെ തിരുപ്പതി, നെല്ലൂര്‍ ജില്ലകളിലും കേന്ദ്ര ജല കമ്മിഷന്‍ പ്രളയമുന്നറിയിപ്പ് നല്‍കി. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഈ നാല് ജില്ലകളിലെയും മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റും വീശുന്നുണ്ട്. 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയില്‍ ഇതുവരെ…

Read More

‘വഖഫ് വിശദാംശങ്ങള്‍ ഉമീദ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യാനുള്ള സമയപരിധി നീട്ടണം’; ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി

ദില്ലി: വഖഫ് സ്വത്തുക്കളുടെ വിശദാംശങ്ങള്‍ ഉമീദ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യാനുള്ള സമയപരിധി നീട്ടണമെന്ന അപേക്ഷകളില്‍ ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. ഹർജിക്കാരോട് വഖഫ് ട്രൈബ്യൂണലുകളെ സമീപിക്കാന്‍ കോടതി നിർദ്ദേശിച്ചു. ഏകീകൃത വഖഫ് മാനേജ്മെന്റ് ശാക്തീകരണ ആക്ട് പ്രകാരം സമയപരിധി നീട്ടാൻ അധികാരം വഖഫ് ട്രൈബ്യൂണലുകൾക്കാണെന്ന് വിശദീകരിച്ച ജസ്റ്റിസ്‌ ദീപങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് ഹര്‍ജികളിലെ അപേക്ഷകള്‍ തീർപ്പാക്കി. പോര്‍ട്ടലിലെ സാങ്കേതിക പ്രശ്നമടക്കം ഉന്നയിച്ചാണ് സമയപരിധി നീട്ടണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്.

Read More

ജാമ്യമില്ലെങ്കിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കാൻ കോൺഗ്രസ്

ലൈംഗിക പീഡന പരാതി നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് എതിരെ കൂടുതൽ നടപടിയെടുക്കുന്നതിൽ കോൺഗ്രസിൽ ധാരണ. മുൻകൂർ ജാമ്യാപേക്ഷയിലെ കോടതി ഉത്തരവിന് ശേഷം തീരുമാനിക്കാം എന്നാണ് ധാരണ. പ്രധാന നേതാക്കൾക്കിടയിൽ നടന്ന കൂടിയാലോചനയിലാണ് തീരുമാനം. പീഡന പരാതിയിൽ അറസ്റ്റ് ഉണ്ടായാൽ രാഹുലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കും. അതേസമയം ലൈംഗികപീഡന, ഭ്രൂണഹത്യ കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംൽഎഎ അഞ്ചാംദിവസവും ഒളിവിലാണ്. വ്യാപക പരിശോധന നടത്തിയിട്ടും പൊലീസിന് രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താനായില്ല. പാലക്കാട് നിന്നും രാഹുൽ മുങ്ങിയതെന്ന് കരുതുന്ന…

Read More

അർച്ചനയുടെ മരണം: ഭർതൃമാതാവ്‌ അറസ്റ്റിൽ, സ്ത്രീധന പീഡന വകുപ്പുകള്‍ ചുമത്തി

തൃശൂർ വരന്തരപ്പിള്ളിയിൽ ഗർഭിണിയായ യുവതി തീ കൊളുത്തി മരിച്ച സംഭവത്തിൽ ഭർതൃമാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നന്തിപുലം മാട്ടുമല മാക്കോത്ത് രജനി (49)യെയാണ് അറസ്റ്റ് ചെയ്തത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. നേരത്തെ, അർച്ചനയുടെ അച്ഛന്റെ പരാതിയിൽ ഭർത്താവ് ഷാരോണിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഷാരോണിൻ്റെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീധന പീഡന വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. നവംബർ 26 ന് വൈകിട്ട്‌ നാലോടെയാണ്‌ രജനിയുടെ മകൻ ഷാരോണിന്റെ ഭാര്യ അർച്ചന…

Read More

മസാല ബോണ്ട്, ശബരിമല സ്വര്‍ണ്ണക്കൊള്ള, രാഹുല്‍ മാങ്കൂട്ടം; തദേശ തിരഞ്ഞെടുപ്പില്‍ വിവാദങ്ങളുടെ പെരുമഴ

വിവാദങ്ങളും രാഷ്ട്രീയ പോരുമൊക്കെ തിരഞ്ഞെടുപ്പില്‍ സാധാരണമാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി വിവാദങ്ങള്‍ മാത്രമായി മാറുകയാണ് തിരഞ്ഞെടുപ്പ് രംഗം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് കിഫ്ബിയുമായി ബന്ധപ്പെട്ട് ,സിപിഐഎം നേതാവും മുന്‍ധനമന്ത്രിയുമായ ഡോ തോമസ് ഐസക്കിനെതിരെ ഇ ഡി നോട്ടീസ് അയച്ചത് വന്‍വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം പിന്നീട് ഇ ഡി കിഫ്ബി വിഷയത്തില്‍ ഇ ഡി മൗനം പാലിക്കുകയായിരുന്നു. മസാലബോണ്ട് വഴി വിദേശത്തുനിന്നും നിക്ഷേപം സ്വീകരിച്ചത് നിയമപ്രകാരമല്ലെന്നായിരുന്നു ഇ ഡിയുടെ ആരോപണം. ആര്‍ ബി ഐ യുടെ അനുമതിയില്ലാതെയാണ്…

Read More