‘ഇനിയും വൈകിയാൽ കനത്ത വില നൽകേണ്ടി വരും, സ്ത്രീകളുടെ അഭിമാനത്തെ വെല്ലുവിളിക്കരുത്’; സജന ബി. സാജൻ
രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിനിടെ മറ്റൊരു പോസ്റ്റുമായി യൂത്ത് കോൺഗ്രസ് വനിതാ നേതാവ് സജന ബി. സാജൻ. ഇനിയും വൈകിയാൽ പാർട്ടി കനത്ത വില നൽകേണ്ടി വരുമെന്ന് യൂത്ത് കോൺഗ്രസ് വനിതാ നേതാവ് സജന ബി സാജൻ ഫേസ്ബുക്കിൽ കുറിച്ചു. സ്ത്രീകളുടെ അഭിമാനത്തെ വെല്ലുവിളിക്കരുത്. ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണ്. ഇതൊരു സൂചനയായി മാത്രം നേതൃത്വം കാണണമെന്നും അവർ പറഞ്ഞു. നേരത്തെയും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സജന ബി. സാജൻ രംഗത്തെത്തിയിരുന്നു. ലൈംഗികാരോപണ വിവാദത്തിൽ എഐസിസിക്കും പ്രിയങ്ക ഗാന്ധിക്കും സജന ബി…
