കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ തടഞ്ഞ കേസ്; മേയര്‍ ആര്യ രാജേന്ദ്രനെയും, സച്ചിന്‍ ദേവ് എംഎല്‍എയെയും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ തടഞ്ഞ കേസില്‍ മേയര്‍ ആര്യ രാജേന്ദ്രനെയും, സച്ചിന്‍ ദേവ് എംഎല്‍എയെയും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി. മേയറുടെ സഹോദരന്‍ അരവിന്ദ് മാത്രമാണ് പ്രതി. യദു നല്‍കിയ സ്വകാര്യ ഹര്‍ജി പരിഗണിച്ച് കോടതി നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് കേസ് എടുത്തത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മേയറെ പ്രതി ചേര്‍ക്കണം എന്ന് ആവശ്യപ്പെട്ട് യദു വീണ്ടും കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. 2024 ഏപ്രില്‍ 27 നാണ് കേസിനാസ്പദമായ സംഭവം. മേയര്‍…
