Headlines

സ്വർണവില ഉയർന്നു; പവന് കൂടിയത് 200 രൂപ

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. പവന് 200 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 95,640 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില 11,955 രൂപയാണ്. ഗ്രാമിന് 25 രൂപയാണ് വർധിച്ചത്. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. പുതിയ റെക്കോര്‍ഡ് കുറിക്കുമെന്ന പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും വില കൂടിയും കുറഞ്ഞും നില്‍ക്കുന്ന ട്രെന്‍ഡാണ് വിപണിയില്‍ കാണുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം…

Read More

ക്രിമിനൽ ഗൂഢാലോചനയെന്ന് മഞ്ജുവിൻ്റെ വാക്കിനെ തുടർന്നാണ് അന്വേഷണം നടന്നത്, കരിയർ തകർക്കാൻ ശ്രമം നടന്നു; ദിലീപ്

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിനെ കോടതി വെറുതെ വിട്ടു. ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കോടതി വെറുതെ വിട്ടത്. കേസിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന മഞ്ജുവാര്യരുടെ വാക്കിനെ തുടർന്നാണ് അന്വേഷണം നടന്നതെന്ന് ദിലീപ് പറഞ്ഞു. മുഖ്യപ്രതിയെ കൂട്ടുപിടിച്ച് പൊലീസ് കള്ളക്കഥയുണ്ടാക്കിയെന്നും ദിലീപ് വ്യക്തമാക്കി. പൊലീസിൻ്റെ കള്ളക്കഥ തകർന്നെന്ന് വ്യക്തമാക്കിയ ദിലീപ് ശരിക്കും ഗൂഢാലോചന നടന്നത് തനിക്കെതിരെയാണെന്നും ദിലീപ് ആരോപിച്ചു. ഒപ്പം നിന്നവർക്ക് നന്ദി. ചില മാധ്യമങ്ങളെ കൂട്ട് പിടിച്ച് പൊലീസ് കുപ്രചാരണം നടത്തിയെന്നും ദിലീപ്…

Read More

ദിലീപ് കുറ്റവിമുക്തൻ; കോടതിയിലും വീട്ടിലും മധുര വിതരണവുമായി ദിലീപ് ഫാൻസ്‌ അസോസിയേഷൻ

നടിയെ ആക്രമിച്ച കേസിൽ‌ നടൻ ദിലീപ് കുറ്റവിമുക്തൻ. ഗൂഢാലോചന തെളിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വെറുതെ വിട്ടത്. കോടതി പരിസരത്ത് മധുര വിതരണവുമായി ദിലീപ് ഫാൻസ്‌ അസോസിയേഷൻ. കോടതി പരിസരത്തും ദിലീപിന്റെ ആലുവയിലെ വസതിയിലുമാണ് ലഡ്ഡു വിതരണം നടത്തുന്നത്. 100 കിലോ കേക്കും ലഡ്ഡുവുമാണ് വിതരണം ചെയ്തത്. ദിലീപിന്റെയും കാവ്യാ മാധവന്റെയും ചിത്രങ്ങൾ ചാലിച്ച കേക്കാണ് ആലുവയിലെ വസതിയിൽ ആരാധകർ പങ്കുവച്ചത്. കോടതി വിധി വരുന്നതിന് മിനിറ്റുകളക്ക് മുന്നേ തന്നെ വീട്ടു പരിസരത്തും കോടതിയിലും ലഡ്ഡു വിതരണം ആരംഭിച്ചിരുന്നു….

Read More

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ

നടിയെ ആക്രമിച്ച കേസിൽ‌ നടൻ ദിലീപിനെ വെറുതെ വിട്ടു. ഗൂഢാലോചന തെളിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വെറുതെ വിട്ടത്. കേസിലെ എട്ടാം പ്രതിയായിരുന്നു ദിലീപ്. കേസിൽ ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കുറ്റത്തിൽ നേരിട്ട് പങ്കെടുത്തവരാണ് പ്രതികൾ. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി മണികണ്ഠന്‍, നാലാം പ്രതി വിജീഷ് വിപി, അഞ്ചാം പ്രതി വടിവാള്‍ സലീം, ആറാം…

Read More

നിർണ്ണായക വിധി ഉടൻ, മാധ്യമങ്ങളോട് പ്രതികരിക്കാതെ ദിലീപ്; എല്ലാ പ്രതികളും കോടതിയിലെത്തി

നടിയെ ആക്രമിച്ച കേസിൽ ഇന്ന് നിർണ്ണായക വിധി പറയും. സംഭവം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് വിചാരണ കോടതി കേസിൽ വിധി പറയുന്നത്. നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപ് കോടതിയിലെത്തി. ദിലീപ് വിധി പ്രസ്താവത്തിന് ഹാജരാകുന്നതിന് മുമ്പ് സ്വന്തം അഭിഭാഷകരുടെ ഓഫീസിലെത്തി. തുടർന്ന് കോടതിയിലേക്ക് അഭിഭാഷകരുമായി പ്രവേശിക്കുകയായിരുന്നു. നടൻ ദിലീപ് ഉൾപ്പെടെ പത്ത് പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. വിധി പ്രസ്താവിക്കുന്ന ഇന്ന് എല്ലാ പ്രതികളോടും കോടതിയിൽ ഹാജരാകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഒന്നാം പ്രതി പൾസർ സുനിയും…

Read More

മലപ്പുറത്ത് പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയ UDF സ്ഥാനാർഥി കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം എടക്കര മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞുവീണു മരിച്ചു. മുസ്ലിം ലീഗ് സ്ഥാനാർഥി വട്ടത്ത് ഹസീന(52)യാണ് മരിച്ചത്. രാത്രി വരെ നീണ്ട പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയ ഉടനെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മറ്റ് തരത്തിലുള്ള ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് വീട്ടുകാർ പറയുന്നത്. രാത്രി 11.15 ഓടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. എടക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കും വഴിയാണ് മരിച്ചത്. പായിമ്പാടം അങ്കണവാടി അധ്യാപികയാണ് ഹസീന. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം…

Read More

തെരുവുനായയെ തല്ലിക്കൊന്നു; കൊല്ലത്ത് യുഡിഎഫ് സ്ഥാനാർഥിക്കെതിരെ കേസ്

കൊല്ലത്ത് തെരുവുനായയെ തല്ലിക്കൊന്നതിൽ, യുഡിഎഫ് സ്ഥാനാർഥിക്കെതിരെ കേസ്. കൊല്ലം വെസ്റ്റ് കല്ലട യുഡിഎഫ് സ്ഥാനാർത്ഥി സുരേഷ് ചന്ദ്രനാനെതിരെയാണ് തെരുവ് നായയെ തല്ലിക്കൊന്നതിന് കേസെടുത്തത്. പേപ്പട്ടി ഉണ്ടെന്ന് പറഞ്ഞ് നാട്ടുകാർ വിളിച്ചതിനെ തുടർന്നാണ് സുരേഷ് ചന്ദ്രനും കൂടെ ഉള്ളവരുമെത്തി തെരുവ് നായയെ തല്ലി കൊന്നത്. ശാസ്താംകോട്ട പൊലീസാണ് സുരേഷ് ചന്ദ്രനെതിരെ കേസെടുത്തത്.

Read More

സന്നിധാനത്ത് ഭക്തജന പ്രവാഹം; ഇന്ന് പുലർച്ചെ മുതൽ ഞായറാഴ്ചത്തേക്കാൾ തിരക്ക്

ശബരിമലയിൽ തിരക്ക് തുടരുന്നു. ഇന്ന് പുലർച്ചെ മുതൽ ഞായറാഴ്ചയിലേക്കാൾ തിരക്ക് വർധിച്ചു. ഇന്നലെ ദർശനം നടത്തിയത് 68,005 പേരാണ്. മണിക്കൂറിൽ 3,485 പേർ വീതമാണ് ഇന്നലെ പതിനെട്ടാംപടി ചവിട്ടിയത്. ഇന്ന് പുലർച്ചെ 12 മണി മുതൽ 2 മണി വരെ 9936 ഭക്തർ ദർശനം നടത്തി. ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതയായ പുല്ലുമേട് വഴി സന്നിധാനത്തേക്ക് എത്തുന്ന തീർഥാടകരുടെ എണ്ണത്തിലും വലിയ വർധനയാണ്‌. ഈ സീസണിൽ ശരാശരി 2,000 പേരാണ്‌ ദിവസേന ഈ പാത വഴി എത്തുന്നത്. അതേസമയം…

Read More

‘കുറ്റക്കാർ ശിക്ഷിക്കപ്പെടണം; പ്രമുഖർ രക്ഷപ്പെടുമോയെന്ന ആശങ്കയുണ്ട്’; ഉമ തോമസ്

നടിയെ ആക്രമിച്ച കേസിൽ പിടി തോമസ് ആഗ്രഹിച്ച പോലെ കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നത് തന്നെയാണ് തന്റെ ആഗ്രഹമെന്ന് ഉമ തോമസ് എംഎൽഎ. അതിജീവിതയ്ക്ക് അനുകൂലമായിട്ടുള്ള വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ. പിതാവിന്റെ വേദനയോടെ അന്ന് പിടി തോമസ് ഉറങ്ങിയിരുന്നില്ല. സത്യം ജയിക്കുമെന്ന ആത്മവിശ്വാസം അതിജീവിതയ്ക്ക് നൽകിയത് അദേഹമാണെന്നും ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു. സമ്മർദങ്ങളുണ്ടായിരുന്നു. മൊഴി കൊടുക്കരുതെന്ന് പറഞ്ഞവർ വരെയുണ്ട്. കൂട്ടി പറയാൻ തയാറല്ലെന്നും എന്നാൽ കുറച്ചു പറയാൻ തയാറല്ലെന്നായിരുന്നു അന്ന് പിടി തോമസ് നൽകിയ മറുപടിയെന്ന് ഉമ തോമസ് പറഞ്ഞു….

Read More

‘ദിലീപ് അടക്കമുള്ള പ്രതികൾ ശിക്ഷിക്കപ്പെടും; നൂറു ശതമാനം ആത്മവിശ്വാസം’; സ്പെഷ്യൽ പ്രോസിക്യൂട്ടർ

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾ ശിക്ഷിക്കപ്പെടുമെന്നാണ് വിശ്വാസമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. അജകുമാർ. പൾസർ സുനിയുടെ അമ്മ നൽകിയ ഹർജി വിധിയെ സ്വാധീനിക്കില്ലെന്നും ഹർജിക്ക് കേസുമായി ബന്ധമില്ലെന്നും അഡ്വ.അജകുമാർ പറഞ്ഞു. ശിക്ഷാ വിധിക്കായി കാത്തിരിക്കുന്നു. നൂറു ശതമാനം ആത്മവിശ്വാസത്തിലാണെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ പറഞ്ഞു. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി റദ്ദ് ചെയ്യണമെന്ന ആവശ്യവുമായാണ് പൾസർ സുനിയുടെ മാതാവ് കോടതിയെ സമീപിച്ചത്. ഫിക്സ്ഡ് ഡെപ്പോസിറ്റ് ഫ്രീസ് ചെയ്തതുമായി ബന്ധപ്പെട്ട ഹർജിയാണ് അതെന്ന് അഡ്വ. അജകുമാർ പറഞ്ഞു….

Read More