രാഹുലിന് സെഞ്ച്വറി, കോഹ്ലിക്കും, പന്തിനും അർധശതകം; രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് കൂറ്റൻ സ്‌കോർ. നിശ്ചിത 50 ഓവറിൽ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 336 റൺസ് അടിച്ചുകൂട്ടി. കെ എൽ രാഹുലിന്റെ സെഞ്ച്വറിയും വിരാട് കോഹ്ലി, റിഷഭ് പന്ത് എന്നിവരുടെ അർധ സെഞ്ച്വറികളുമാണ് ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചത് ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. തകർച്ചയോടെയാണ് ഇന്ത്യ ആരംഭിച്ചത്. സ്‌കോർ 37 എത്തുമ്പോഴേക്കും രണ്ട് ഓപണർമാരെയും ഇന്ത്യക്ക് നഷ്ടപ്പെട്ടിരുന്നു. ധവാൻ 4 റൺസിനും രോഹിത് 25 റൺസിനും പുറത്തായി. തുടർന്ന്…