Headlines

തലശ്ശേരി-മൈസൂർ റെയിൽപാതക്കും, ശബരിമല വിമാനത്താവളത്തിനും അനുമതി: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

  പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച സൗഹാർദപരമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ വികസന പദ്ധതികൾക്ക് കേന്ദ്രത്തിന്റെ പിന്തുണ പ്രധാനമന്ത്രി ഉറപ്പ് നൽകി. ജലഗതാഗതം കേരളത്തിൽ പ്രോത്സാഹിപ്പിക്കാനാകില്ലേയെന്ന് അദ്ദേഹം ചോദിച്ചു. ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പൂർത്തിയായതിൽ പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. കേരളത്തിൽ അധികാര തുടർച്ച നേടിയ എൽഡിഎഫ് സർക്കാരിനെ അദ്ദേഹം അനുമോദിച്ചു. കേരളത്തിന്റെ വികസനത്തിനായി എന്ത് സഹായവും നൽകാമെന്ന് ഉറപ്പ് നൽകി. വികസന കാര്യങ്ങളിൽ ഏകതാ മനോഭാവത്തോടെ പോകേണ്ടതിന്റെ പ്രധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു സിൽവർ ലൈൻ സെമി…

Read More

പാലക്കാട് സ്ത്രീധന പീഡനം: യുവാവ് ഭാര്യയെയും കുഞ്ഞിനെയും വീട്ടിൽ നിന്ന് പുറത്താക്കി

  പാലക്കാട് ധോണിയിൽ സ്ത്രീധനത്തിന്റെ പേരിൽ പീഡനം. യുവാവ് ഭാര്യയെയും കൈക്കുഞ്ഞിനെയും വീടിന് പുറത്താക്കി. പത്തനംതിട്ട സ്വദേശി ശ്രുതിയെയും കുഞ്ഞിനെയുമാണ് ഭർത്താവ് മനു കൃഷ്ണൻ പുറത്താക്കിയത്. കഴിഞ്ഞ നാല് ദിവസമായി വീടിന്റെ വരാന്തയിലാണ് അമ്മയും കുഞ്ഞും കഴിയുന്നത്. പ്രസവശേഷം ഭർത്താവിന്റെ വീട്ടിലെത്തിയപ്പോഴാണ് ഈ ക്രൂരത. ഇയാൾക്കെതിരെ ഗാർഹികപീഡന നിയമപ്രകാരം കേസെടുത്തു. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മനു കൃഷ്ണൻ പറയുന്നു.

Read More

കോഴിക്കോട് ജില്ലയിൽ ഇന്ന് 1359 പേര്‍ക്ക് കോവിഡ്;രോഗമുക്തി 1176,ടി.പി.ആര്‍ 13.77 %

  കോഴിക്കോട് ജില്ലയില്‍ ഇന്ന് 1359 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 27 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1329 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന ഒരാള്‍ക്കും വിദേശത്തു നിന്ന് വന്ന ഒരാള്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു.10021 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1176 പേര്‍ കൂടി…

Read More

വയനാട് ജില്ലയില്‍ 436 പേര്‍ക്ക് കൂടി കോവിഡ്;239 പേര്‍ക്ക് രോഗമുക്തി,ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.76

  വയനാട് ജില്ലയില്‍ ഇന്ന് (13.07.21) 436 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 239 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.76 ആണ്. 433 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 ആരോഗ്യ പ്രവര്‍ത്തര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 69171 ആയി. 64717 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3748 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2630 പേര്‍ വീടുകളിലാണ്…

Read More

ഇടമലക്കുടിയിൽ ഇതാദ്യമായി കൊവിഡ് സ്ഥിരീകരിച്ചു; എംപിക്കൊപ്പമുള്ള ബ്ലോഗറുടെ യാത്ര വിവാദമാകുന്നു

ഇടുക്കിയിലെ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ഇതാദ്യമായി കൊവിഡ് സ്ഥിരീകരിച്ചു. ഇരുമ്പ് കല്ല് സ്വദേശിയായ 40കാരിക്കും ഇഡ്ഡലിപ്പാറക്കുടി സ്വദേശിയായ 24കാരനുമാണ് കൊവിഡ് സ്ഥിരീകരിച്ചത് .കഴിഞ്ഞ രണ്ട് വർഷത്തോളമായി കടുത്ത നിയന്ത്രണങ്ങളെ തുടർന്ന് ഇടമലക്കുടിയിൽ ആർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നില്ല. പുറത്തുനിന്നുള്ളവരെ കർശന പരിശോധനകളോടെ മാത്രമേ ഇവിടേക്ക് കടത്തി വിട്ടിരുന്നുള്ളു. എന്നാൽ രണ്ടാഴ്ച മുമ്പ് ഡീൻ കുര്യാക്കോസ് എംപിക്കൊപ്പം സുജിത്ത് ഭക്തൻ എന്ന ബ്ലോഗർ ഇവിടേക്ക് എത്തിയത് വിവാദമായിരുന്നു ആരോഗ്യ വകുപ്പ് അനുമതി നിഷേധിച്ചതിന് ശേഷവും സുജിത്ത് ഭക്തനെന്ന ബ്ലോഗറും എംപിയും…

Read More

കത്തോലിക്കാ ബാവയുടെ കബറടക്കം ഇന്ന്; ചരമശുശ്രൂഷയില്‍ ഒരേ സമയം 300 പേര്‍ക്ക് പങ്കെടുക്കാം

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കത്തോലിക്കാ ബാവ (74)യുടെ ഖബറടക്കം ഇന്ന് നടക്കും. രാവിലെ അരമന വളപ്പിലെ പന്തലില്‍ പൊതുദര്‍ശനത്തിനുവച്ചശേഷം മൂന്നു മണിയോടെയാണ് പരുമല പള്ളിയില്‍ കബറടക്കുക. ചരമശുശ്രൂഷയില്‍ ഒരു സമയം 300 പേര്‍ക്ക് പങ്കെടുക്കാന്‍ കലക്ടര്‍ അനുമതി നല്‍കി. ഇന്നലെ പുലര്‍ച്ചെ പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായി ഒന്നര വര്‍ഷമായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുറച്ചു ദിവസങ്ങളായി ജീവന്‍…

Read More

കരിപ്പൂർ സ്വർണക്കടത്ത്: മുഹമ്മദ് ഷാഫി ഇന്ന് ചോദ്യം ചെയ്യലിനായി കസ്റ്റംസിന് മുന്നിൽ ഹാജരാകും

  കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിനായി ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരാകും. രാവിലെ 11 മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലാകും ഹാജരാകുക. മുൻകൂട്ടി പറയാതെ വെള്ളിയാഴ്ച ഹാജരായ ഷാഫിയെ കസ്റ്റംസ് ഉദ്യോഗസ്ഥർ തിരികെ അയച്ചിരുന്നു ഷാഫിയും കൊടി സുനിയും അടങ്ങുന്ന സംഘമാണ് കണ്ണൂരിലെ സ്വർണക്കടത്ത് ക്വട്ടേഷൻ ടീമിന്റെ രക്ഷാധികാരികൾ എന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുള്ളത്. കേസിൽ അറസ്റ്റിലായ സ്വർണക്കടത്ത് ക്വട്ടേഷൻ നേതാവ് അർജുൻ ആയങ്കിയും ഇവരുടെ പങ്ക് വെളിപ്പെടുത്തി…

Read More

കൊടകര കുഴൽപ്പണ കേസ്: കെ സുരേന്ദ്രൻ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകും

കൊടകര കുഴൽപ്പണകേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ബുധനാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. തൃശൂരിൽ രാവിലെ പത്തരക്കാണ് ചോദ്യം ചെയ്യലിനായെത്തുക. കുഴൽപ്പണ കേസ് വിവാദത്തിൽ ബിജെപി പ്രതിരോധത്തിലായിരിക്കെയാണ് സംസ്ഥാന അധ്യക്ഷൻ ചോദ്യം ചെയ്യലിനായി എത്തുന്നത്. നേരത്തെ ആറിന് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും പാർട്ടി ഭാരവാഹി യോഗം നടക്കുന്നതിനാൽ സുരേന്ദ്രൻ അന്വേഷണസംഘത്തിന് മുന്നിൽ എത്തിയില്ല. എന്നാൽ കൊടകര കേസുൾപ്പെടെ ഏത് കേസിലും ഹാജരാകുമെന്നും മടിയിൽ കനമില്ലാത്തതിനാൽ ഭയമില്ലെന്നുമായിരുന്നു രാവിലെ വാർത്തസമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞത് സ്വർണ്ണക്കടത്ത്…

Read More

ചോറ്റാനിക്കരയിൽ പോലീസുദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചോറ്റാനിക്കര പോലീസ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചന്ദ്രദേവ് എന്ന ഉദ്യോഗസ്ഥനെയാണ് മരിച്ച നിലയിൽ കണ്ടത്. ചോറ്റാനിരിക്കരയിലെ വാടകവീട്ടിലായിരുന്നു മൃതദേഹം കണ്ടത്. ആത്മഹത്യയെന്നാണ് സംശയിക്കുന്നത്.  

Read More

കൊട്ടാരക്കരയിൽ രണ്ടര വയസ്സുകാരി വെള്ളക്കെട്ടിൽ വീണുമരിച്ചു

കൊല്ലം കൊട്ടാരക്കര കരിമ്പിൻപുഴയിൽ രണ്ടര വയസ്സുകാരി വെള്ളക്കെട്ടിൽ വീണുമരിച്ചു. അജിത്ത്-ആതിര ദമ്പതികളുടെ മകൾ ആതിദ്യയാണ് മരിച്ചത്. വീടിന് സമീപത്തെ വെള്ളക്കെട്ടിലാണ് കുട്ടി വീണത്. മാതാപിതാക്കളും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More