ബിജെപി വാദം പൊളിയുന്നു; വഞ്ചിയൂരിൽ വോട്ടർ പട്ടികയിൽ 8 ട്രാൻസ്ജെൻഡേഴ്സ്
വഞ്ചിയൂർ രണ്ടാം ബൂത്തിലെ വോട്ടർ പട്ടികയിൽ ട്രാൻസ്ജെൻഡേഴ്സ് ഇല്ലെന്ന ബിജെപി വാദം പൊളിയുന്നു. വഞ്ചിയൂരിലെ ബൂത്ത് രണ്ടിലെ വോട്ടർ പട്ടികയിൽ 8 ട്രാൻസ്ജെൻഡേഴ്സ് ഉണ്ട്. വിഷയത്തിൽ മലക്കം മറിഞ്ഞ് ബിജെപി രംഗത്തെത്തി. വോട്ടർ പട്ടികയിൽ ട്രാൻസ്ജൻഡെഴ്സ് ആരുമില്ലെന്ന് പറഞ്ഞത് ശ്രദ്ധക്കുറവെന്ന് ബിജെപി പ്രവർത്തകർ പറഞ്ഞു. പ്രതിഷേധിക്കാനുള്ള കാരണം പ്രവർത്തകനെ മർദ്ദിച്ചത് കാരണമെന്നും ബിജെപി പ്രവർത്തകർ പറയുന്നു. പട്ടികയിൽ ട്രാൻസ്ജന്റർ ഇല്ല എന്നും കള്ളവോട്ട് ചെയ്തു, വാർഡിൽ ട്രാൻസ്ജെൻഡർമാർ ആരും താമസമുള്ളതായി അറിയില്ലെന്നുമായിരുന്നു നേരത്തെ ബിജെപി ആരോപണം. അതേസമയം…
