പ്രഭാത വാർത്തകൾ
🔳കള്ളപ്പണം വെളുപ്പിക്കുന്നത് തടയല്‍ നിയമം വിവേകപൂര്‍വം ഉപയോഗിച്ചില്ലെങ്കില്‍ അതിന്റെ പ്രസക്തിതന്നെ നഷ്ടമാകുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് സുപ്രീംകോടതി. നിങ്ങള്‍ നിയമത്തില്‍ വെള്ളംചേര്‍ക്കുകയാണെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവിനോട് കോടതി പറഞ്ഞു. ഈ കേസില്‍ മാത്രമല്ല, 100 രൂപയുടെയും 10,000 രൂപയുടെയും കേസില്‍ വരെ ഈ നിയമം ഉപയോഗിച്ച് ആളുകളെ അഴിക്കുള്ളിലാക്കുകയാണെന്നും അതിനാല്‍, വിവേകപൂര്‍വം നിയമം ഉപയോഗിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 🔳കള്ളവോട്ട് തടയുകയെന്ന ലക്ഷ്യവുമായി ആധാര്‍നമ്പറും തിരഞ്ഞെടുപ്പു തിരിച്ചറിയല്‍കാര്‍ഡും ബന്ധിപ്പിക്കും. ഇതടക്കം പ്രധാന തിരഞ്ഞെടുപ്പ് പരിഷ്‌കരണ…