
പൊതു ഭരണ വകുപ്പിന് ഇനി അബ്കാരി കേസിൽ കസ്റ്റഡിയിലെടുത്ത കാർ ഉപയോഗിക്കാം; സർക്കാർ ഉത്തരവ്
അബ്കാരി കേസിൽ കണ്ടുകെട്ടിയ വാഹനം പൊതുഭരണ വകുപ്പിന്റെ ഹൗസ് കീപ്പിംഗ് ആവശ്യത്തിന് സൗജന്യമായി അനുവദിച്ച് സർക്കാർ. 2020-ൽ പഴയന്നൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കണ്ടുകെട്ടിയ റെനോ കാപ്ച്ചർ (KL 13 AP 6876) എന്ന കാറാണ് പൊതുഭരണ വകുപ്പിന്റെ ഹൗസ് കീപ്പിംഗ് വിഭാഗത്തിന് സൗജന്യമായി നൽകാൻ സർക്കാർ ഉത്തരവിട്ടത്ത്. നികുതി വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കേരള അബ്കാരി ചട്ടം 23 പ്രകാരമാണ് കണ്ടുകെട്ടിയ വാഹനം മറ്റൊരു സർക്കാർ വകുപ്പിന് സൗജന്യമായി അനുവദിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു….