Headlines

വയനാട് ജില്ലയില്‍ 45 പേര്‍ക്ക് കൂടി കോവിഡ്;43 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (20.03.21) 45 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 43 പേര്‍ രോഗമുക്തി നേടി. 43 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27935 ആയി. 27171 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 598 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 530 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* സുല്‍ത്താന്‍ ബത്തേരി 6,…

Read More

ബിജെപി ദേശീയ നേതാക്കൾ കേരളത്തിലേക്ക്; പ്രധാനമന്ത്രി രണ്ട് റാലികളിൽ പങ്കെടുക്കും

നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രധാനമന്ത്രി അടക്കമുള്ള ബിജെപി ദേശീയ നേതാക്കൾ കേരളത്തിലേക്ക്. മാർച്ച് 30ന് ആദ്യ റാലിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തും. രണ്ട് റാലികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. പിന്നാലെ അമിത് ഷാ, യോഗി ആദിത്യനാഥ് തുടങ്ങിയവരും എത്തും ഏപ്രിൽ 2നാണ് പ്രധാനമന്ത്രിയുടെ രണ്ടാമത്തെ റാലി. അമിത് ഷാ മൂന്ന് റാലികളിൽ പങ്കെടുക്കും. കൂടാതെ യോഗി ആദിത്യനാഥ്, ജെ പി നഡ്ഡ തുടങ്ങിയവരുടെ റാലികളും നടക്കും. നാളെ മുതൽ ദേശീയ നേതാക്കൾ കേരളത്തിലേക്ക് എത്തും.

Read More

സംസ്ഥാനത്ത് ഇന്ന് 1984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 261, തൃശൂര്‍ 203, എറണാകുളം 185, കണ്ണൂര്‍ 180, കൊല്ലം 176, മലപ്പുറം 155, പത്തനംതിട്ട 137, ആലപ്പുഴ 131, തിരുവനന്തപുരം 131, കോട്ടയം 125, കാസര്‍ഗോഡ് 105, പാലക്കാട് 98, വയനാട് 52, ഇടുക്കി 45 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (102), സൗത്ത് ആഫ്രിക്ക (4),…

Read More

കേരളാ കോൺഗ്രസ് നേതാവ് സ്‌കറിയാ തോമസ് അന്തരിച്ചു

കേരള കോൺഗ്രസ് നേതാവും മുൻ എംപിയുമായ സ്‌കറിയാ തോമസ് (74) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡാനന്തര പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കോവിഡ് നെഗറ്റീവ് ആയെങ്കിലും ഫംഗൽ ന്യുമോണിയ ബാധിച്ചത് സ്ഥിതി ഗുരുതരമാക്കി. 1977ലും 80ലും കോട്ടയത്ത് എംപിയായിരുന്നു

Read More

സംസ്ഥാനത്ത് ഇന്ന് 2098 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2098 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 255, കോഴിക്കോട് 246, കൊല്ലം 230, തിരുവനന്തപുരം 180, കോട്ടയം 169, മലപ്പുറം 163, പത്തനംതിട്ട 156, കണ്ണൂര്‍ 139, തൃശൂര്‍ 137, കാസര്‍ഗോഡ് 131, ആലപ്പുഴ 91, പാലക്കാട് 75, ഇടുക്കി 67, വയനാട് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് 19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (101), സൗത്ത്…

Read More

നിയമസഭാ തിരഞ്ഞെടുപ്പ് : ബാക്കിയുള്ള 7 സീറ്റുകളില്‍ ആറിടത്തേയ്ക്കുള്ള സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാക്കിയുള്ള 7 സീറ്റുകളില്‍ ആറിടത്തേയ്ക്കുള്ള സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. വട്ടിയൂര്‍ക്കാവില്‍ വീണ നായര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. പി.സി.വിഷ്ണുനാഥ് കുണ്ടറയില്‍ മത്സരിക്കും. ടി.സിദ്ദിഖ് കല്‍പറ്റയിലും വി.വി.പ്രകാശ് നിലമ്പൂരും ഫിറോസ് കുന്നംപറമ്പിൽ തവനൂരിലും സ്ഥാനാര്‍ഥിയാകും. പട്ടാമ്പിയിൽ റിയാസ് മുക്കോളിയാണ് സ്ഥാനാര്‍ഥി. സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി തര്‍ക്കങ്ങളുണ്ടായ ഇരിക്കൂറില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മാറ്റില്ല. ഇരിക്കൂറില്‍ സജീവ് ജോസഫ് തന്നെ മല്‍സരിക്കും. ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വതന്ത്രയായി മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് യുഡിഎഫ് പിന്തുണ നല്‍കിയേക്കും….

Read More

സംസ്ഥാനത്ത് ഇന്ന് 1970 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1970 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 238, കോഴിക്കോട് 237, കോട്ടയം 217, കണ്ണൂര്‍ 176, തൃശൂര്‍ 166, തിരുവനന്തപുരം 165, കൊല്ലം 163, പത്തനംതിട്ട 126, ആലപ്പുഴ 103, മലപ്പുറം 102, ഇടുക്കി 81, കാസര്‍ഗോഡ് 78, പാലക്കാട് 69, വയനാട് 49 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനകം സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (99), സൗത്ത്…

Read More

ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നാമനിർദേശ പത്രിക സമർപ്പിച്ചു

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നാമനിർദേശ പത്രിക സമർപ്പിച്ചു. ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും ചെന്നിത്തല ഹരിപാടുമാണ് പത്രിക നൽകിയത്. കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു പത്രികാ സമർപ്പണം ഉമ്മൻ ചാണ്ടിക്കൊപ്പം ഒരു സഹായി മാത്രമാണ് ഓഫീസിലേക്ക് പത്രികാ സമർപ്പണത്തിനായി എത്തിയത്. മൂന്ന് സെറ്റ് പത്രികകളാണ് സമർപ്പിച്ചത്. പുതുപ്പള്ളിയിൽ പന്ത്രണ്ടാം തവണയാണ് ഉമ്മൻ ചാണ്ടി മത്സരത്തിനൊരുങ്ങുന്നത്. അഞ്ചാം തവണയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപാട് നിന്ന് ജനവിധി തേടുന്നത്. പ്രവർത്തകർക്കൊപ്പം എത്തിയാണ് ചെന്നിത്തല…

Read More

മുരളീധരൻ നേമത്ത് മാത്രമല്ല, എല്ലായിടത്തും ശക്തനാണെന്ന് ഉമ്മൻ ചാണ്ടി

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികളെ ഇന്നറിയാം. ഡൽഹിയിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥാനാർഥി പ്രഖ്യാപനം നടത്തുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. താൻ ഒരു മണ്ഡലത്തിൽ മാത്രമേ മത്സരിക്കുകയുള്ളൂവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു നേമത്തെ സ്ഥാനാർഥി ആരെന്ന് കുറച്ച് സമയത്തിനുള്ളിൽ അറിയാനാകും. കെ മുരളീധരൻ നേമത്ത് മാത്രമല്ല, എല്ലായിടത്തും ശക്തനാണ്. മുരളിക്ക് ഇളവ് നൽകിയാൽ മറ്റ് എംപിമാർ പ്രശ്‌നമുണ്ടാക്കില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Read More

സംസ്ഥാനത്ത് ഇന്ന് 1780 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1780 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 265, മലപ്പുറം 205, തൃശൂര്‍ 197, തിരുവനന്തപുരം 165, എറണാകുളം 154, കൊല്ലം 153, കണ്ണൂര്‍ 131, കോട്ടയം 127, ആലപ്പുഴ 97, പത്തനംതിട്ട 76, പാലക്കാട് 67, കാസര്‍ഗോഡ് 66, വയനാട് 41, ഇടുക്കി 36 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ അടുത്തിടെ യുകെ (99), സൗത്ത് ആഫ്രിക്ക…

Read More