
ജി-7 ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കാനഡയിലെത്തും, ട്രംപ് അടക്കമുള്ളവരെ കണ്ടേക്കും
ജി-സെവൻ ഉച്ചകോടിയിൽ പങ്കെടുക്കാനായി യാത്ര തിരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കാനഡയിലെത്തും. ത്രിരാഷ്ട്ര സന്ദർശനത്തിൻറെ ഭാഗമായി മോദി നിലവിൽ സൈപ്രസിലാണ് ഉള്ളത്. ജി സെവൻ ഉച്ചകോടിക്കിടെ ഡോണൾഡ് ട്രംപ് അടക്കമുള്ളവരെ പ്രധാനമന്ത്രി കണ്ടേക്കും. ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യം ജി-സെവനിൽ പ്രധാന ചർച്ചയാകാനാണ് സാധ്യത. രണ്ടു രാജ്യങ്ങളും ചർച്ചയിലൂടെ പ്രശ്നം അവസാനിപ്പിക്കണം എന്ന നിലപാട് ഇന്ത്യ അറിയിക്കും. ഹർദീപ് സിംഗ് നിജ്ജറിൻറെ കൊലപാതകത്തിനു ശേഷം ഇന്ത്യ കാനഡ നയതന്ത്ര ബന്ധം വഷളായിരുന്നു. അതിന് ശേഷം ഇതാദ്യമായാണ്…