Headlines

പുരാവസ്തു തട്ടിപ്പ്: മോന്‍സന്‍ ഒന്‍പതുവരെ റിമാന്‍ഡില്‍

  പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കല്‍ റിമാന്‍ഡില്‍. ഈ മാസം ഒന്‍പതുവരെയാണ് മോന്‍സന്‍ റിമാന്‍ഡില്‍ തുടരുക. ആറു ദിവസത്തെ കസ്റ്റഡി കാലാവധി ഇന്നു തീര്‍ന്നതോടെ മോന്‍സനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസില്‍ തെളിവുകള്‍ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഏഴു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. എറണാകുളം സിജെഎം കോടതിയാണ് റിമാന്‍ഡ് ചെയ്തത്. മോന്‍സന്‍ നിര്‍മിച്ച വ്യാജ രേഖകളെക്കുറിച്ചാണ് ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണം നടക്കുന്നത്. ഇലക്ട്രോണിക് ഡിവൈസ് അടക്കമുള്ള തെളിവുകള്‍ കണ്ടെത്താന്‍ കൂടുതല്‍ ദിവസം വേണമെന്ന…

Read More

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട് തീരത്തോട് ചേര്‍ന്ന് രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാന്‍ കാരണം. ഇതിന്റെ പശ്ചാത്തലത്തില്‍ ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാനാണ് സാധ്യത. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.നാളെയോടെ മഴ കൂടുതല്‍ ശക്തി പ്രാപിക്കും. നാളെയും മറ്റന്നാളും ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തില്‍ ചൊവ്വാഴ്ച വരെ വ്യാപക മഴയുണ്ടായേക്കുമെന്നാണ്…

Read More

നിഥിനയുടെ കൊലപാതകം; പ്രതി അഭിഷേകിനെ തെളിവെടുപ്പിനായി ഇന്ന് കോളേജിലെത്തിക്കും

പാലായിലെ പ്രണയ നൈരാശ്യത്തിലെ കൊലപാതകത്തിൽ പ്രതി അഭിഷേകിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് പ്രതിയെ രാവിലെ തെളിവെടുപ്പിനായി കൃത്യം നടന്ന പാലാ സെന്റ് തോമസ് ക്യാംപസിൽ എത്തിക്കും. പിന്നീട് പ്രതിയെ കോടതിയിൽ ഹാജരാക്കും. മരിച്ച നിതിനയുടെ മൃതദേഹം പോസ്റ്റ്‌ മോർട്ടത്തിനു ശേഷം വൈക്കത്തെ വീട്ടിലെത്തിക്കും. പരീക്ഷ എഴുതി മടങ്ങി വരുന്നതുവരെ കാത്തിരുന്ന പ്രതി നിഥിനയെ അടുത്ത് വിളിച്ചു സംസാരിച്ചതിന് ശേഷം കഴുത്തിനു പിടിച്ച് കയ്യിൽ കരുതിയ ചെറിയ പേനാക്കത്തി കൊണ്ട് കഴുത്തു മുറിക്കുകയായിരുന്നു. സഹപാഠിയുടെ കഴുത്തറുത്തു ഇട്ടശേഷം സമീപത്തിരുന്ന…

Read More

പ്രഭാത വാർത്തകൾ

  പ്രഭാത വാർത്തകൾ 🔳രാജ്യം ഇന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 152ാം ജന്മദിനം ആഘോഷിക്കുന്നു. അഹിംസ ഉയര്‍ത്തിപിടിച്ച് ലോകമെമ്പാടും പ്രകാശം പരത്തിയ ഗാന്ധിജിയുടെ ജന്മദിനം അന്താരാഷ്ട്ര അഹിംസാ ദിനമായാണ് ലോകം ആചരിക്കുന്നത്. 🔳ഇന്ത്യ പ്രതിദിനം ഏകദേശം ഒരുലക്ഷം ടണ്‍ മാലിന്യം സംസ്‌കരിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്, പ്രതിദിനം രാജ്യത്ത് പുറന്തള്ളപ്പെടുന്ന മാലിന്യത്തിന്റെ എഴുപതു ശതമാനത്തോളം വരുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിദിന മാലിന്യം നൂറുശതമാനവും സംസ്‌കരിക്കുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്നും മോദി കൂട്ടിച്ചേര്‍ത്തു. സ്വച്ഛ് ഭാരത് മിഷന്‍-അര്‍ബന്‍…

Read More

കോഴിക്കോട് സ്ലാബ് തകര്‍ന്നുവീണ് ചികിത്സയിലായിരുന്ന ഒരു തൊഴിലാളി കൂടി മരിച്ചു

കോഴിക്കോട് തൊണ്ടയാട് സ്ലാബ് തകര്‍ന്നുവീണ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി ഗണേശ് മരിച്ചു. ഇതോടെ മരണസംഖ്യ മൂന്നായി. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.തമിഴ്നാട് സ്വദേശികളായ കാര്‍ത്തിക്(22), സലീം എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. പരുക്കേറ്റ തങ്കരാജ്, ജീവ എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സെപ്തംബര്‍ 26ന് രാവിലെയാണ് തൊണ്ടയാട് അപകടമുണ്ടായത്. പുറമേ നിന്ന് നിര്‍മിച്ച് ക്രെയിന്‍ ഉപയോഗിച്ച് സ്ഥാപിച്ച സ്ലാബിന്റെ രണ്ട് കഷ്ണങ്ങളാണ് തകര്‍ന്നു വീണത്. സ്ലാബിന് താങ്ങായി നല്‍കിയ തൂണ്‍ തെറ്റിമാറിയതാണ് അപകട കാരണം. നിര്‍മാണ…

Read More

പുരാവസ്തു തട്ടിപ്പ്; മോന്‍സനെ ക്രൈംബ്രാഞ്ച് ഇന്നും ചോദ്യം ചെയ്യും

പുരാവസ്തു തട്ടിപ്പില്‍ മോന്‍സൻ മാവുങ്കലിനെ ക്രൈംബ്രാഞ്ച് സംഘം ഇന്നും ചോദ്യം ചെയ്യും. സാമ്പത്തിക ഇടപാടിനെക്കുറിച്ചും വ്യാജരേഖ ഉണ്ടാക്കിയതിനെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. പുരാവസ്തു വ്യാപാരി സന്തോഷിന്റെ പരാതിയില്‍ ക്രൈംബ്രാഞ്ച് ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്‌തേക്കും. അതേസമയം, പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സൻ മാവുങ്കലിനെതിരെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. 10 കോടിയിലേറെ രൂപ മോന്‍സന് കൈമാറിയിട്ടുണ്ടെന്നാണ് പരാതിക്കാര്‍ പറയുന്നത്. എന്നാൽ നേരിട്ട് കൈപ്പറ്റിയ പണത്തെക്കുറിച്ച് മോന്‍സൻ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായിട്ടില്ല. മോന്‍സന്റെ അക്കൗണ്ടിലെ വിവരങ്ങള്‍…

Read More

പ്രഭാത വാർത്തകൾ

  പ്രഭാത വാർത്തകൾ 🔳കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദില്ലി അതിര്‍ത്തികളിലെ റോഡ് ഉപരോധം അനിശ്ചിതക്കാലം തുടരുന്നത് അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി. വിഷയത്തില്‍ നിയമപരമായ ഇടപെടല്‍ വഴിയോ പാര്‍ലമെന്റിലെ ചര്‍ച്ചകളിലൂടെയോ പരിഹാരം കാണണമെന്നും കോടതി പറഞ്ഞു. അതേ സമയം കര്‍ണാലില്‍ ബിജെപി പരിപാടിക്ക് നേരെ കര്‍ഷകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു 🔳ലോകത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ വിപണികളിലൊന്നായി ഇന്ത്യ മാറുകയാണെന്ന് കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍. രണ്ടാമത് ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ് 2021…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.3 ലക്ഷം സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 1.42 ലക്ഷം പേർ

  സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,871 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,758 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 948, കൊല്ലം 172, പത്തനംതിട്ട 976, ആലപ്പുഴ 1010, കോട്ടയം 1355, ഇടുക്കി 502, എറണാകുളം 2474, തൃശൂര്‍ 2572, പാലക്കാട് 919, മലപ്പുറം 1440, കോഴിക്കോട് 1955,…

Read More

കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകാന്‍ ഒക്‌ടോബര്‍ 10 മുതല്‍ പുതിയ സംവിധാനം

സംസ്ഥാനത്ത് കൊവിഡ് 19 മരണങ്ങളുടെ നിര്‍ണയത്തിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും ഐസിഎംആറിന്റേയും മാര്‍ഗനിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കിയാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങളിറക്കിയത്. മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കത്തക്ക വിധമമാണ് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്. അര്‍ഹരായ എല്ലാവര്‍ക്കും പ്രയോജനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കൊവിഡ് 19 മരണ നിര്‍ണയ സമിതി (സി.ഡി.എ.സി) രൂപീകരിക്കുന്നതാണ്….

Read More

മഹാരാഷ്ട്രയിൽ പേമാരി; 17 മരണം, മുംബൈയിൽ കനത്ത മഴ തുടരുന്നു

ഗുലാബ് ചുഴലിക്കാറ്റ് മൂലമുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് 17 പേർ മരിച്ചു. വരൾച്ച സാധ്യതയുള്ള മാറാത്തവാഡയിലാണ് 24 മണിക്കൂറിനുള്ളിൽ 10 മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച കൂടുതൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചു. പേമാരിയിലും തുടരുണ്ടായ മഴക്കെടുതിയിലും മഹാരാഷ്ട്രയിലെ മാറാത്തവാഡ മേഖലയിലാണ് കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. ഗുലാബ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടുള്ള കനത്ത മഴ മഹാരാഷ്ട്രയിലുമെത്തിയതോടെ വിദർഭ, മറാത്ത്‌വാഡ പ്രദേശങ്ങളിലാണ് മഴ കൂടുതൽ നാശം വിതച്ചത്. യവത്മലിൽ ഒരു എം.എസ്.ആർ.ടി.സി. ബസ് വെള്ളത്തിന്റെ കുത്തൊഴുക്കിൽപ്പെട്ട…

Read More