Headlines

പാലക്കാട് രണ്ട് അതിഥിത്തൊഴിലാളികള്‍ കിണറ്റില്‍ വീണ് മരിച്ചു

പാലക്കാട്: ശ്രീകൃഷ്ണപുരത്ത് രണ്ട് അതിഥിത്തൊഴിലാളികള്‍ കിണറ്റില്‍ വീണ് മരിച്ചു. കെട്ടിടനിര്‍മ്മാണത്തിനിടെ പലക പൊട്ടി വീണാണ് അപകടം. പശ്ചിമബംഗാള്‍ സ്വദേശികളാണ്. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മ്മാണത്തിനിടെയാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്. പലകയ്ക്ക് ബലക്ഷയം ഉണ്ടായിരുന്നു. ഇതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇരുവരെയും ഒരു മണിക്കൂറിനുള്ളില്‍ പുറത്തെടുത്ത് തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഷോപ്പിങ് കോംപ്ലക്‌സിനോട് ചേര്‍ന്നുള്ള കിണറ്റിലാണ് ഇരുവരും വീണത്. കിണറ്റില്‍ നല്ല വെള്ളം ഉണ്ടായിരുന്നു. ഇരുവരും മുങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഉടന്‍ തന്നെ നാട്ടുകാരും…

Read More

രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിലേത് പോലെ ഇന്നും ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂട്ടിയത്

രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിലേത് പോലെ ഇന്നും ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 102 രൂപ 98 പൈസയും ഡീസലിന് 95 രൂപ 17 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 104 രൂപ 88 പൈസയും ഡീസലന് 96 രൂപ 31 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 103 രൂപ 09 പൈസയും ഡീസലിന് ഇന്നത്തെ വില 96…

Read More

ഒമാനില്‍ ഷഹീന്‍ ചുഴലിക്കാറ്റിന്‍റെ നേരിട്ടുള്ള ആഘാതം അവസാനിച്ചതായി കാലാവസ്ഥ കേന്ദ്രം

ഷഹീന്‍ ചുഴലിക്കാറ്റിന്‍റെ നേരിട്ടുള്ള ആഘാതം ഒമാനില്‍ അവസാനിച്ചതായി കാലാവസ്ഥ കേന്ദ്രം. മണ്ണിടിച്ചിലിലും വെള്ളപ്പാച്ചിലിലും അകപ്പെട്ട് ഒരു കുട്ടി ഉള്‍പ്പടെ ഇതുവരെ പതിനൊന്ന് പേര്‍ ഒമാനിൽ മരിച്ചു. ഒമാനിലെ തെക്കൻ ബാത്തിന ഗവര്‍ണറേറ്റിലെ സുവൈഖിൽ ഞായറാഴ്‍ച രാത്രി തീരംതൊട്ട ഷഹീൻ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടങ്ങൾ വരുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. വടക്ക് ബാത്തിന ഗവര്‍ണറേറ്റിൽ ഏഴുപേർ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 11 ആയി. ഞായറാഴ്ച മസ്കത്ത് ഗവർണറേറ്റിലെ അൽ അമീറാത്തിലെ വെള്ളക്കെട്ടിൽ വീണ് ഒരു കുട്ടിയും ,റുസൈൽ ഇൻഡസ്ട്രിയൽ…

Read More

മണിക്കൂറുകള്‍ക്കുശേഷം തിരിച്ചെത്തി ഫേസ്ബുക്കും വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും

മണിക്കൂറുകള്‍ നീണ്ട സേവന തടസത്തിനുശേഷം സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവ തിരിച്ചെത്തി. ചില സാങ്കേതിക കാരണങ്ങളാല്‍ പ്രവര്‍ത്തന തടസം നേരിട്ടതായി ഫേസ്ബുക്ക് ട്വീറ്റ് ചെയ്തു.ഫേസ്ബുക്ക് സിഇഒ മാര്‍ക് സുക്കര്‍ബെര്‍ഗും സേവനങ്ങള്‍ തടസപ്പെട്ടതില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. ഫേസ്ബുക്ക് മാനേജ്‌മെന്റ് ഉപഭോക്താക്കള്‍ക്കുണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിച്ചു. ഫേസ്ബുക്ക് മെസഞ്ചറിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നും ഫേസ്ബുക്ക് അറിയിച്ചു. സാങ്കേതിക തകരാറിന് പിന്നാലെ ആഗോളതലത്തില്‍ ഫേസ്ബുക്കിന്റെ ഓഹരിമൂല്യം 5.5 ശതമാനം ഇടിഞ്ഞു. തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെയാണ്…

Read More

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ വയനാട്ടില്‍

കല്‍പറ്റ: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ വൈകീട്ട് 8.30ന് ജില്ലയിലെത്തും. കല്‍പ്പറ്റ പൊതുമരാമത്ത് വകുപ്പ് വിശ്രമ മന്ദിരത്തിലാണ് താമസം. ഒക്ടോബര്‍ 6ന് രാവിലെ 10ന് കല്‍പ്പറ്റയിലെ അംബേദ്കര്‍ മെമ്മോറിയല്‍ റൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഡവലപ്‌മെന്റ് (അമൃത്), 11.15ന് അമ്പലവയല്‍ ഹെറിറ്റേജ് മ്യൂസിയം, ഉച്ചയ്ക്ക് 12.30ന് മുത്തങ്ങ വന്യജീവി സങ്കേതം, വൈകീട്ട് 4.15ന് തൃശ്ശ്‌ലേരി നെയ്ത്തുഗ്രാമം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും. ഒക്ടോബര്‍ 7ന് രാവിലെ 11.15ന് പൂക്കോട് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ ബിരുദദാന…

Read More

ഇടുക്കിയിൽ ആറു വയസുകാരന്‍റെ കൊലപാതകം: ഭാര്യ പിണങ്ങി പോയതിന് പ്രതികാരമായെന്ന് പ്രതി; കൃത്യത്തിന് ഉപയോഗിച്ച ചുറ്റിക കണ്ടെടുത്തു

ഇടുക്കി: ആനച്ചാലില്‍ മുഹമ്മദ് ഷാന്‍ ലക്ഷ്യമിട്ടത് കൂട്ടക്കൊല. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. ആറ് വയസുകാരനെ കൊലപെടുത്താന്‍ ഉപയോഗിച്ച ചുറ്റിക കണ്ടെടുത്തു. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ ഉണ്ടായ ജന രോക്ഷത്തിന്റെ സാഹചര്യത്തില്‍, വന്‍ പോലിസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് തെളിവെടുപ്പിന് എത്തിച്ചത്. തന്റെ ഭാര്യ പിണങ്ങിപ്പോകാന്‍ ഇടയാക്കിയത് സൈനബയും സഫിയയുമാണെന്ന ധാരണയാണ് സുനില്‍ എന്ന മുഹമ്മദ് ഷാനെ ക്രൂരമായ കൃത്യത്തിലേയ്ക്ക് നയിച്ചത്. തനിയ്ക്ക് ഇല്ലാത്ത കുടുംബം ഇവര്‍ക്കും വേണ്ട, എന്ന് തീരുമാനിച്ച ഷാന്‍ എല്ലാവരേയും വകവരുത്താന്‍…

Read More

പ്രഭാത വാർത്തകൾ

  🔳ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ മന്ത്രിമാര്‍ക്കെതിരെ നടന്ന പ്രതിഷേധത്തിനിടയിലുണ്ടായ വാഹനാപകടത്തില്‍ 8 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. മരിച്ചവരില്‍ നാല് പേര്‍ കര്‍ഷകരും, മറ്റുള്ളവര്‍ ഇടിച്ച വാഹനത്തിലുള്ളവരാണെന്നുമാണ് ലഖിംപൂര്‍ എഎസ്പിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വാഹനം ഓടിച്ച് കയറ്റി നാല് കര്‍ഷകരെ കൊന്നെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്. ഇവിടെ കഴിഞ്ഞ ദിവസങ്ങളില്‍ മഹാപഞ്ചായത്ത് നടത്തി കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു. ഇന്നലെ യുപി ഉപമുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയും പങ്കെടുത്ത പരിപാടിയിലേക്ക് കര്‍ഷകര്‍ പ്രതിഷേധവുമായെത്തിയതാണ് പ്രശ്‌നങ്ങളില്‍ കലാശിച്ചത്….

Read More

പ്രഭാത വാർത്തകൾ

  🔳ഓരോ ചെറുപ്പക്കാരനും അവസരങ്ങള്‍ ലഭിക്കേണ്ടത് പ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവരെ എന്നും ചാരി നിര്‍ത്തുന്ന ആശ്രയമായ സഹായമല്ല, മറിച്ച് അവരുടെ അഭിലാഷങ്ങള്‍ അന്തസ്സോടെ നിറവേറ്റുന്നതിന് അവരെ സ്വയം പര്യാപ്തരാക്കുന്ന പിന്തുണയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഒരു ചായക്കടക്കാരനായ തനിക്ക് ഇത് സാധിക്കുമെങ്കില്‍ ആര്‍ക്കും ഇത് സാധിക്കുമെന്നും എനിക്ക് ഉള്ള അതേ കഴിവുകള്‍ ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ക്കും ഉണ്ടെന്ന് തനിക്ക് തോന്നുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു. 🔳’ജല്‍ ജീവന്‍ മിഷന്‍’ 2019ല്‍ ആരംഭിച്ചതിനുശേഷം അഞ്ച് കോടി…

Read More

വടക്കൻ ജില്ലകളിൽ കനത്ത മഴ; കാസർകോട് ഉരുൾപൊട്ടി, കോഴിക്കോട് ജില്ലയിൽ നാല് ദിവസം യെല്ലോ അലർട്ട്

കോഴിക്കോട്: കോഴിക്കോട്, വയനാട്, കാസർകോട് ഉൾപ്പെടെ വടക്കൻ ജില്ലകളിൽ ഇന്നലെ രാത്രിയുണ്ടായത് കനത്ത മഴ. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. കാസർകോട് മരുതോം മലയോര ഹൈവേയ്ക്ക് സമീപം വനത്തിൽ നേരിയ ഉരുൾപൊട്ടലുണ്ടായി. ഇന്നലെ വൈകീട്ട് തുടങ്ങിയ മഴ രാത്രിയിലും തുടര്‍ന്നതോടെയാണ് പലയിടങ്ങളിലും വെള്ളം കയറിയത്. കൊളക്കാടൻ മലയിലാണ് മണ്ണിടിച്ചിലുണ്ടായത്. കാരശ്ശേരി ഊരാളിക്കുന്നുമലയിലും തോട്ടയ്ക്കാട് മലയിലും മലവെള്ളപ്പാച്ചിലുണ്ടായി. കോഴിക്കോട് നഗരത്തിലും മുക്കം ടൗണിലും വെള്ളം കയറി. കടകളില്‍ വെള്ളം കയറിയതോടെ പലരും കടകളില്‍ നിന്ന് സാധനങ്ങള്‍…

Read More

സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം

സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥതലത്തില്‍ അഴിച്ചുപണി. യോഗേഷ് ഗുപ്തയെ ബിവറേജസ് കോര്‍പറേഷന്‍ എംഡി സ്ഥാനത്തുനിന്നുംമാറ്റി. പൊലീസ് ട്രെയിനിംഗ് എഡിജിപിയായാണ് നിയമനം. എസ് ശ്യാംസുന്ദര്‍ ഐപിഎസ് ആണ് ബിവറേജസ് കോര്‍പറേഷന്‍ എംഡി സ്ഥാനത്തേക്ക് എത്തുക. രാഹുല്‍ ആര്‍.നായര്‍ കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പിയാകും. ആന്റി ടെററിസ്റ്റ് ഫോഴ്‌സിന്റെ ചുമതലയുണ്ടായിരുന്ന ചൈത്ര തെരേസ ജോണ്‍ ആണ് പുതിയ റെയില്‍വേ എസ്പി. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് എസ്പിയായി ഷൗക്കത്ത് അലിയെ നിയമിച്ചു. സന്തോഷ് കെ.വി മലപ്പുറം ക്രൈംബ്രാഞ്ച് എസ്പിയും കുര്യാക്കോസ് വി.യു ഇടുക്കി ക്രൈംബ്രാഞ്ച്…

Read More