ഉത്തര കേരളത്തിലെ ആദ്യ ടോട്ടല്‍ബോഡി ഇറാഡിയേഷന്‍ അലോജനിക് ഹാഫ്മാച്ച് സ്റ്റെംസെല്‍ ട്രാന്‍സ്പ്ലാന്റ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നടന്നു
കോഴിക്കോട് : മജ്ജമാറ്റിവെക്കല്‍ ചികിത്സാരംഗത്ത് ഉത്തര കേരളത്തിലാദ്യമായി ടോട്ടല്‍ബോഡി ഇറാഡിയേഷന്‍ അലോജനിക് ഹാഫ്മാച്ച് സ്റ്റെംസെല്‍ ട്രാന്‍സ്പ്ലാന്റ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നടന്നു. രക്താര്‍ബുദ ബാധിതനായ 13 വയസ്സുകാരനാണ് അപൂര്‍വ്വമായ മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചത്. വിദേശത്ത് സ്ഥിരതമാസമാക്കി മലപ്പുറം സ്വദേശികളായ ദമ്പതികളുടെ 13 വയസ്സുകാരനായ കുഞ്ഞ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് രക്താര്‍ബുദ ബാധിതനായത്. അവിടെവെച്ച് തന്നെ നടന്ന ചികിത്സയില്‍ രോഗം കുറയുകയും പിന്നീട് വിണ്ടും തിരികെ വരികയും ചെയ്തു. ഈ സാഹചര്യത്തിലാണ് മജ്ജമാറ്റിവെക്കല്‍ അനിവാര്യമായി മാറിയത്….
