Webdesk

സംസ്ഥാന സര്‍ക്കാര്‍ 2000 കോടി രൂപ വായ്പയെടുക്കുന്നു; പൊതുവിപണിയില്‍ നിന്ന് കടപത്രം വഴി ധനസമാഹരണം

സംസ്ഥാന സര്‍ക്കാര്‍ 2000 കോടി രൂപ വായ്പയെടുക്കുന്നു. പൊതുവിപണിയില്‍ നിന്ന് കടപത്രം വഴിയാണ് ധനസമാഹരണം. ശമ്പള ചെലവുകള്‍ക്ക് വേണ്ടിയാണ് വായ്പയെടുക്കുന്നത്. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി ക്ഷേമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചില പ്രഖ്യാപനങ്ങള്‍ നടത്തിയത്. ഡിഎ കുടിശികയടക്കം ഈ മാസം കൊടുക്കേണ്ടതുണ്ട്. അതിനു വേണ്ടി ആദ്യഘട്ടമെന്ന നിലയിലാണ് കടമെടുക്കുന്നത്. അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ പ്രഖ്യാപനത്തെ ചൊല്ലി ഭരണ-പ്രതിപക്ഷങ്ങള്‍ കൊമ്പുകോര്‍ക്കുന്നു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനങ്ങളെ കബളിപ്പിക്കലാണ് പ്രഖ്യാപനമെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷത്തിന് നിരാശയെന്നാണ് ഭരണപക്ഷത്തിന്റെ മറുപടി. അതിനിടെ…

Read More

വിഡിയോയില്‍ കണ്ടത് സത്യമല്ല; വയനാട്ടില്‍ സിപ്പ് ലൈന്‍ അപകടമുണ്ടായില്ല; വിഡിയോ എഐ നിര്‍മിതം; കേസെടുത്ത് സൈബര്‍ പൊലീസ്

വയനാട്ടില്‍ സിപ്പ് ലൈന്‍ അപകടമെന്ന രീതിയില്‍ ദൃശ്യം പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് കേസ്. വയനാട് സൈബര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എഐ ഉപയോഗിച്ച് നിര്‍മിച്ച ദൃശ്യങ്ങളാണ് യഥാര്‍ഥത്തില്‍ നടന്നതെന്ന രീതിയില്‍ പ്രചരിപ്പിച്ചത്. നവമാധ്യമ അക്കൗണ്ടുകള്‍ പലതും നിരീക്ഷിച്ച ശേഷമാണ് സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എഐ വിഡിയോയുടെ ഉറവിടം കണ്ടെത്താനുള്ള ഊര്‍ജിതമായ അന്വേഷണമാണ് പുരോഗമിക്കുന്നത്. ഒരു യുവതിയും കുഞ്ഞും സിപ് ലൈനില്‍ കയറുന്നതും കയറിയ ഉടന്‍ തന്നെ ലൈന്‍ തകര്‍ന്ന് ഇരുവരും വീഴുന്നതും പകച്ചുപോയ സിപ്…

Read More

എസ്‌ഐആറുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട്; ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലന പരിപാടി ഇന്ന് ആരംഭിക്കും

രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പിനിടെ എസ്‌ഐആര്‍ നടത്തിപ്പുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട്. ഇന്ന് എസ്‌ഐആറിന്റെ ഭാഗമായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലന പരിപാടി ആരംഭിക്കും. തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ്, നേമം മണ്ഡലങ്ങളിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ഇന്നലെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ നടപടികള്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്തിരുന്നു. ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ എസ്‌ഐആര്‍ എന്യൂമറേഷന്‍ ഫോം ഗവര്‍ണര്‍ക്ക് വിതരണം ചെയ്തു കൊണ്ടായിരുന്നു ഉദ്ഘാടനം. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ശക്തമായി എസ്ഐആര്‍ എതിര്‍ക്കുന്നതിനിടയാണ്…

Read More

തകര്‍ത്തടിച്ച് ജമീമ; കരുത്തായി ക്യാപ്റ്റന്‍; വനിതാ ക്രിക്കറ്റ് വേള്‍ഡ് കപ്പില്‍ ചരിത്ര ജയത്തോടെ ഇന്ത്യ ഫൈനലില്‍

വനിതാ ക്രിക്കറ്റ് വേള്‍ഡ് കപ്പില്‍ ചരിത്ര ജയത്തോടെ ഇന്ത്യ ഫൈനലില്‍. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 339 വിജയലക്ഷ്യം അഞ്ച് വിക്കറ്റ് ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു. സെഞ്ച്വറി പ്രകടനവുമായി പുറത്താകാതെ നിന്ന ജമീമ റോഡ്രിഗ്‌സ് ആണ് വിജയശില്‍പി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 89 റണ്‍സെടുത്ത് പുറത്തായി. കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഓവറില്‍ ഷഫാലിയെ നഷ്ടമായി. പത്തോവറിനുള്ളില്‍ സ്മൃതി മന്ഥാനയും പുറത്തായി. ജെമീമ- ഹര്‍മന്‍പ്രീത് സഖ്യമാണ് പിന്നീട് കരുത്തായത്. ക്യാപ്റ്റനൊപ്പം തകര്‍ത്തടിച്ചതോടെ മൂന്നാം വിക്കറ്റില്‍ 147…

Read More

‘ചര്‍ച്ചയ്ക്ക് മുന്‍പ് പിഎം ശ്രീയില്‍ ഒപ്പുവച്ച സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു’; സര്‍ക്കാരിനെ വിമര്‍ശിച്ച് എംഎ ബേബി

പി എം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവച്ചതിനെ വിമര്‍ശിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. ഇടത് മുന്നണിയില്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് പി എം ശ്രീയില്‍ ഒപ്പിട്ട സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് എംഎ ബേബിയുടെ വിമര്‍ശനം. ധാരണാപത്രത്തില്‍ ഒപ്പിടുന്നത് എല്ലാവര്‍ക്കും വ്യക്തത വരുന്ന രീതിയിലാകണമായിരുന്നുവെന്നും എംഎ ബേബി പറഞ്ഞു. ധാരണാപത്രത്തില്‍ ഒപ്പിടുന്നതിന് മുന്‍പ് അതില്‍ വ്യക്തത വരുത്തണമായിരുന്നുവെന്നും ഇതേ കാര്യം മുഖ്യമന്ത്രി പറഞ്ഞതാണല്ലോ എന്നും എംഎ ബേബി ചോദിച്ചു. ഈയൊരു തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ ഉപസമിതി ഇപ്പോള്‍…

Read More

ഫ്രഷ് കട്ടിന് പ്രവർത്തിക്കാം, പഴകിയ മാലിന്യം കൊണ്ടുവരരുത്, വൈകിട്ട് 6 മുതൽ 12വരെ പ്രവ‍ർത്തിക്കരുത്: കർശന ഉപാധികൾ

കോഴിക്കോട്: സംഘര്‍ഷത്തെത്തുടര്‍ന്ന് അടച്ചിട്ട കോഴിക്കോട് കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്‍റിന് ഉപാധികളോടെ പ്രവര്‍ത്തിക്കാന്‍ അനുമതി. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന ജില്ലാ തല ഫെസിലിറ്റേഷൻ കമ്മറ്റിയാണ് പ്രവർത്തനാനുമതി നൽകിയത്. . മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റേയും,ശുചിത്വ മിഷന്‍റേയും റിപ്പോര്‍ട്ടിന്‍റെയും അടിസ്ഥാനത്തിലാണ് നടപടി. പ്രതിദിനം സംസ്കരിക്കുന്ന മാലിന്യത്തിന്‍റെ അളവ് 25 ടണില്‍ നിന്നും 20 ടണ്ണായി കുറക്കാന്‍ പ്ലാന്‍റ് ഉടമകള്‍ക്ക് നിര്‍ദേശം നല്ഡകി. വൈകിട്ട് ആറു മുതല്‍ പന്ത്രണ്ട് വരെ പ്ലാന്‍റ് പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല, പഴകിയ…

Read More

പിഎം ശ്രീ: സിപിഐയുടെ ആരോപണങ്ങളില്‍ മന്ത്രി ശിവന്‍കുട്ടിക്ക് കടുത്ത പരിഭവം

പി എം ശ്രീയില്‍ ഏറ്റവും കൂടുതല്‍ ട്രോളുകളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയ മന്ത്രിയാണ് വി ശിവന്‍കുട്ടി. ഇപ്പോഴിതാ മന്ത്രി ശിവന്‍കുട്ടി സി പി ഐ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കയാണ്. സി പി ഐയുടെ ഓരോ വാക്കുകളും തനിക്ക് കടുത്ത വേദനയുണ്ടാക്കിയെന്നാണ് മന്ത്രി വി ശിവന്‍കുട്ടി വെളിപ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയില്‍ പി എം ശ്രീ പദ്ധതിയെ അനുകൂലിച്ച് രംഗത്തെത്തിയതിന്റെ പേരിലാണ് ശിവന്‍കുട്ടി കടുത്ത രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നത്. സ്വന്തം മുന്നണിയില്‍ നിന്നുള്ള ശക്തമായ ആക്രമണം മന്ത്രി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല….

Read More

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; നടപടികള്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്തു

ഭരണ പ്രതിപക്ഷ എതിര്‍പ്പുകള്‍ക്കിടെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ നടപടികള്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്തു. ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ എസ്‌ഐആര്‍ എന്യൂമറേഷന്‍ ആദ്യ ഫോം ഗവര്‍ണര്‍ക്ക് വിതരണം ചെയ്തു. നാളെ ജീവനക്കാരുടെ പരിശീലന പരിപാടികള്‍ ആരംഭിക്കും. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ശക്തമായി എസ്‌ഐആര്‍ എതിര്‍ക്കുന്നതിനിടയാണ് ഗവര്‍ണര്‍ക്ക് എന്യൂമറേഷന്‍ ഫോം വിതരണം ചെയ്ത് എസ്‌ഐആര്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കൊപ്പം രാജ്ഭവനില്‍ എത്തിയാണ് ബൂത്ത് ലെവല്‍ ഓഫീസര്‍ ഫോം ഗവര്‍ണര്‍ക്ക് കൈമാറിയത്. യോഗ്യരായ ഒരു വോട്ടറെയും…

Read More

കെപിസിസി സെക്രട്ടറിമാര്‍ 150 ആകും?; വീണ്ടും ജംബോ പട്ടിക; ഓരോ സെക്രട്ടറിമാര്‍ക്കും ഓരോ മണ്ഡലത്തിന്റെ ചുമതല; ഡിസിസി പുനസംഘടനയില്ല

കേരളത്തിലെ കോണ്‍ഗ്രസില്‍ ഐക്യം ഊട്ടിയുറപ്പിക്കാനായി വീണ്ടും ജംബോ കമ്മിറ്റി. പുനസംഘടയുടെ ഭാഗമായി 150 കെപിസിസി സെക്രട്ടറിമാരെ പ്രഖ്യാപിക്കാനൊരുങ്ങുന്നതായാണ് ലഭ്യമാവുന്ന വിവരം. 300 പേരടങ്ങുന്ന കെപിസിസി സെക്രട്ടറിമാരുടെ പട്ടികയാണ് സണ്ണി ജോസഫ് കഴിഞ്ഞ ദിവസം എഐസിസി നേതൃത്വത്തിന് സമര്‍പ്പിച്ചത്. പട്ടിക ചുരുക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് സെക്രട്ടറിമാരുടെ എണ്ണം 150 ആയി വെട്ടിച്ചുരുക്കിയിരിക്കയാണ്. 140 നിയമസഭാ മണ്ഡലങ്ങളിലായി ഓരോ സെക്രട്ടറിമാര്‍ക്ക് ചുമതല നല്‍കും. തദ്ദേശ തിരഞ്ഞെടുപ്പും തുടര്‍ന്ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടിയെ അതാത് മണ്ഡലങ്ങളില്‍ ചലിപ്പിക്കാനുള്ള ചുമതല ഇവര്‍ക്കായിരിക്കും….

Read More

മൊസാംബിക്കിലെ ബോട്ടപകടം: മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് പിറവം സ്വദേശി ഇന്ദ്രജിത്ത്

മൊസാംബിക് ബോട്ടപകടത്തില്‍ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. പിറവം സ്വദേശി ഇന്ദ്രജിത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വിവരം കമ്പനി അധികൃതര്‍ കുടുംബത്തെ അറിയിച്ചു. രണ്ടാഴ്ചകള്‍ക്ക് മുന്‍പാണ് അപകടം സംഭവിച്ചത്. അപകടത്തില്‍പ്പെട്ട മറ്റൊരു മലയാളിയായ കൊല്ലം സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റെ മൃതദേഹം മുന്‍പ് കണ്ടെത്തിയിരുന്നു. മൊസാംബിക്കിലെ ബെയ്‌റ തുറമുഖത്തിന് സമീപം ക്രൂ മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടം നടക്കുന്നതിന് ഒരാഴ്ച മുമ്പാണ് ഇന്ദ്രജിത്ത് ആഫ്രിക്കയിലേക്ക് പോയതെന്നും, അപകടത്തിനുശേഷം മൊസാംബിക്കിലെ ഇന്ത്യന്‍ ഹൈകമ്മീഷനുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും കുടുംബം പ്രതികരിച്ചിരുന്നു. അപകടത്തില്‍ രക്ഷപ്പെട്ട മലയാളി…

Read More