പേരൂർക്കട വ്യാജ മോഷണക്കേസ്; ഒരു കോടി രൂപ നഷ്ടപരിഹാരം വേണം, മനുഷ്യാവകാശ കമ്മീഷന് മുന്നിൽ ബിന്ദു
തിരുവനന്തപുരം പേരൂർക്കടയിൽ വ്യാജ മാല മോഷണക്കേസിൽ ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് മുന്നിൽ ആർ. ബിന്ദു. കമ്മീഷൻ സിറ്റിംഗിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സർക്കാർ ജോലി നൽകണമെന്നും പരാതിയിൽ പറയുന്നു. തിങ്കളാഴ്ച കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കേസ് പരിഗണിച്ചപ്പോഴാണ് ബിന്ദു സർക്കാരിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ബിന്ദുവിന്റെ ആവശ്യം പരിശോധിച്ച് രേഖാമൂലം മറുപടി സമർപ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം. ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, തിരുവനന്തപുരം ജില്ലാ…
