Headlines

Webdesk

‘വെയ് വെയ് രാജി വെയ്’; രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ് SFI പ്രതിഷേധം

രാഹുൽ മാങ്കൂട്ടത്തിൽ എംഎഎൽഎയുടെ വാഹനം തടഞ്ഞ് എസ്എഫ്ഐ. എംഎൽഎ ഹോസ്റ്റലിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ വാഹനത്തിൽ പുറത്തേക്ക് പോകുന്നതിനിടെയാണ് എസ്എഫ്‌ഐ പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. നിയമസഭ എംഎൽഎ ഹോസ്റ്റലിന് പിൻവശത്ത് വെച്ചാണ് രാഹുലിനെ തടഞ്ഞത്. എംഎൽഎ സ്ഥാനം രാഹുൽ രാജി വെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. വാഹനം തടഞ്ഞ പ്രവർത്തകർ വാഹനത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. ഞങ്ങള്‍ ഇവിടെയുണ്ടെന്ന് കാണിക്കാന്‍ വേണ്ടി വന്നതാണ്. ആക്രമിക്കാന്‍ വേണ്ടി വന്നതല്ല. ഇതിനപ്പുറം കാണിക്കാന്‍ അറിയാം. ഞങ്ങള്‍ ഞങ്ങളുടെ പ്രതിഷേധം കാണിക്കുകയാണ്’ പ്രതിഷേധക്കാര്‍ രാഹുല്‍ മാങ്കൂട്ടത്തിലിനോട്…

Read More

രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി; കോൺഗ്രസിൽ പുതിയ പോർമുഖം തുറന്ന് ഷാഫി പറമ്പിൽ

ലൈംഗിക ആരോപണത്തിൽ അകപ്പെട്ട പാലക്കാട് എം എൽ എയും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റുമായ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിപക്ഷനേതാവ് വി ഡി സതീശനുമായി നേരിട്ട് ഏറ്റുമുട്ടലിലേക്ക്. നിയമസഭാസമ്മേളനത്തിൽ പങ്കെടുക്കരുതെന്ന വിഡി സതീശന്റെ നിർദേശം തള്ളി രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ‌ എത്തി. രാഹുലിന്റെ നടപടി കോൺഗ്രസിൽ പുതിയ പോർവിളിക്കുള്ള നീക്കത്തിന്റെ ഭാഗമായാണ് കരുതുന്നത്. വി ഡി സതീശനുമായി അകന്നുകഴിഞ്ഞ യുവ നേതൃത്വത്തിന്റെ പിന്തുണയോടെയാണ് രാഹുൽ സഭയിൽ എത്തിയതെന്നാണ് വിലയിരുത്തൽ. കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ രാഹുൽ മാങ്കൂട്ടത്തിലിന്…

Read More

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പിൻമാറ്റം; എംഎൽഎമാരുടെ ശമ്പളം വർധിപ്പിക്കില്ല, യൂ-ടേൺ അടിച്ച് സർക്കാർ

സംസ്ഥാനത്തെ എം എൽ എ മാരുടേയും മന്ത്രിമാരുടെയും ശമ്പളം വർധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ യൂ-ടേൺ എടുത്തു. നടക്കാനിരിക്കുന്ന തദേശ തിരഞ്ഞെടുപ്പും ആറുമാസത്തിനുള്ളിൽ നിയമസഭ തിരഞ്ഞെടുപ്പും വരുമെന്നതിനാലാണ് ശമ്പള വർധന നീക്കം മുഖ്യമന്ത്രി ഇടപെട്ട് റദ്ദാക്കിക്കിയത്. മറ്റു സംസ്ഥാനങ്ങളിലെ എം എൽ എ മാരുടെ ശമ്പളവുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ കുറവാണ് എന്നായിരുന്നു വർധനയ്ക്കായി ശുപാർശ ചെയ്ത സമിതിയുടെ കണ്ടെത്തൽ. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ തമിഴ്‌നാട്ടിൽ എം എൽ എമാരുടെ ശമ്പളം 2018ൽ നേരെ ഇരട്ടിയാക്കിയിരുന്നു. 55000 രൂപയായിരുന്നു…

Read More

വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക സ്റ്റേ; സുപ്രീംകോടതിയുടെ ഇടക്കാല വിധി

വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക സ്റ്റേ ഏർപ്പെടുത്തി സുപ്രീംകോടതിയുടെ ഇടക്കാല വിധി. വഖഫ് ചെയ്യണമെങ്കിൽ 5 വർഷം മുസ്ലിമാകണമെന്ന ഭേദഗതി സ്റ്റേ ചെയ്തു. ആരാണ് ഇസ്‍ലാം മത വിശ്വാസിയെന്ന് നിയമപരമായി തീരുമാനിക്കുന്നത് വരെയാണ് ഈ ഭേദഗതി സ്റ്റേ ചെയ്തിരിക്കുന്നത്. ഒരു വ്യക്തി ഇസ്ലാം മതം പിന്തുടരുന്നയാളാണോ എന്ന് നിർണ്ണയിക്കുന്നതിനുള്ള നിയമങ്ങൾ സംസ്ഥാന സർക്കാരുകൾ രൂപീകരിക്കുന്നതുവരെ ആ വ്യവസ്ഥ നിലനിൽക്കും. വഖഫ് ബോർഡിൽ അമുസ്ലിമിനെ ഉൾപ്പെടുത്താമെന്ന ഭേദഗതി സ്റ്റേ ചെയ്തില്ല. വഖഫ് സ്വത്ത് സർക്കാർ സ്വത്ത് കയ്യേറിയിട്ടുണ്ടോ എന്ന…

Read More

സസ്പെന്‍സ് അവസാനിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ

രാഷ്ട്രീയ ആകാംഷകള്‍ക്ക് വിരാമമിട്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിയമസഭയിൽ എത്തി. പ്രതിപക്ഷ നേതാവിന്റെയും കെപിസിസിയുടെയും നിർദേശം തള്ളിയാണ് രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തിയത്. നിയമസഭയിലെ പ്രത്യേക ബ്ലോക്കിലാണ് അദ്ദേഹം ഇരിക്കുന്നത്. പ്രതിപക്ഷ നിരയിലെ ഏറ്റവും പിന്നിലെ സീറ്റാണിത്. അതേസമയം രാഹുൽ എത്തിയത് മുതിർന്ന നേതാക്കളുടെ പിന്തുണയോടെയാണെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി മുതിർന്ന നേതാക്കൾ വിളിച്ച് സഭയിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടുവെന്നും ആദ്യം എതിർത്തെങ്കിലും പിന്നീട് രാഹുൽ വരാമെന്ന് അറിയിക്കുകയായിരുന്നുവെന്നാണ് സൂചന. രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തുമോ എന്നതിൽ…

Read More

‘അച്ഛന്റെ സാമ്പത്തിക ബാധ്യത സിപിഐഎം ഏറ്റെടുക്കുമെന്ന് തങ്ങളോട് പറഞ്ഞിട്ടില്ല, മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്’: പത്മജ

കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത സിപിഐഎം ഏറ്റെടുക്കുമെന്ന് തങ്ങളോട് പറഞ്ഞിട്ടില്ലെന്ന്, ആത്മഹത്യ ചെയ്ത വയനാട് ഡിസിസി മുൻ ട്രഷറർ എൻ. എം. വിജയന്റെ മരുമകൾ പത്മജ. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്. ഇങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് കോൺഗ്രസിന്റെ പരാജയമാണ്. വിശ്വസിച്ച പാർട്ടിയിൽ നിന്ന് നീതി കിട്ടാത്തതിനാലാണ് മറ്റൊരു പാർട്ടി സഹായസന്നദ്ധതയുമായി വരുന്നതെന്നും പത്മജ പറഞ്ഞു. വിശ്വസിച്ച പാർട്ടിയിൽ നിന്ന് നീതി കിട്ടാത്തതിനാലാണ് മറ്റൊരു പാർട്ടി സഹായസന്നദ്ധതയുമായി വരുന്നത്. സിപിഐഎമ്മിന് മനസാക്ഷിയുണ്ട്. അതുകൊണ്ടാണ് സഹായസന്നദ്ധത അറിയിക്കുന്നത്. കോൺഗ്രസുമായി പരമാവധി സഹകരിച്ച് പോകാനാണ്…

Read More

ആഗോള അയ്യപ്പ സംഗമം; ശബരിമലയിൽ വെർച്ച്വൽ ക്യൂ സ്ലോട്ടുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ്

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ശബരിമലയിൽ വെർച്ച്വൽ ക്യൂ സ്ലോട്ടുകൾക്ക് ഏർപ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണത്തിൽ ഇളവ് വരുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ട്വന്റിഫോർ വാർത്തയ്ക്ക് പിന്നാലെ വെർച്ചൽ ക്യൂ സ്ലോട്ടുകൾ ദേവസ്വം ബോർഡ് വീണ്ടും തുറന്നു. അയ്യപ്പ സംഗമം നടക്കുന്ന ദിവസത്തെ വെർച്ച്വൽ ക്യൂ സ്ലോട്ടുകൾ ഇന്നലെ ബ്ലോക്ക് ചെയ്തിരുന്നു. 19,20 തീയതികളിൽ ആയിരുന്നു നിയന്ത്രണം. രണ്ടു ദിവസങ്ങളിൽ പതിനായിരത്തിൽ താഴെ ഭക്തർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നു. ഹൈക്കോടതി നിർദേശം മറികടന്നായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം….

Read More

‘വിഎസ് നേരിന്റെയും സഹനത്തിന്റെയും പ്രതീകം’; വി എസ് അച്യുതാനന്ദന് ചരമോപചാരം അർപ്പിച്ച് നിയമസഭ

വി എസ് അച്യുതാനന്ദന് ചരമോപചാരം അർപ്പിച്ച് നിയമസഭ. നേരിന്റെയും സഹനത്തിന്റെയും പ്രതീകമാണ് വിഎസ് എന്ന് സ്പീക്കർ എഎൻ ഷംസീർ പറഞ്ഞു. കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ അദ്ദേഹത്തെ സ്നേഹിച്ചു. കേരളത്തിലും ഇന്ത്യൻ രാഷ്ട്രീയത്തിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും നികത്താൻ ആവാത്ത നഷ്ടമാണെന്ന് സ്പീക്കർ പറഞ്ഞു. വരും തലമുറയ്ക്ക് വി എസ് മാതൃകയാണെന്നും നിയമസഭയിൽ സ്പീക്കർ എഎൻ ഷംസീർ പറഞ്ഞു. വി.എസ് നടത്തിയ ഇടപെടൽ കാലാതിവർത്തിയായി നിലകൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ‌ പറഞ്ഞു. തലമുറകളെ പ്രചോദിപ്പിക്കും. വി.എസിൻ്റെ വിയോഗം കേരള രാഷ്ട്രീയത്തിനും…

Read More

വഖഫ് ഭേദഗതി നിയമം; സുപ്രിംകോടതി ഇന്ന് ഇടക്കാല വിധി പറയും

വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിൽ സുപ്രിംകോടതി ഇന്ന് ഇടക്കാല വിധി പറയും. കഴിഞ്ഞ മേയ് 22 നാണ് ഹർജികളിൽ സുപ്രീംകോടതി വിധി പറയാൻ മാറ്റിയത്. ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് എ.ജി മാസിഹ് എന്നിവരുടെ ബെഞ്ചാണ് വിധി പറയുക. നിയമത്തിലെ ചില വകുപ്പുകളുടെ സ്റ്റേ ഉൾപ്പെടെയുള്ള ആവശ്യങ്ങളിലാകും ഉത്തരവിറക്കുന്നത്. പുതിയ നിയമത്തിലെ വകുപ്പുകളുടെ ഭരണഘടനാസാധുത ചോദ്യംചെയ്യുന്ന മുഖ്യവിഷയം പിന്നീട് പരിഗണിക്കും. നിയമം ഭരണഘടന വിരുദ്ധമാണെന്നാണ് ഹർജിക്കാരുടെ പ്രധാന വാദം….

Read More

രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തിയേക്കും; നേതാക്കളുമായി സംസാരിച്ചെന്ന് സൂചന

രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തിയേക്കും. സഭയിൽ വരുന്നതിൽ രാഹുൽ ചില നേതാക്കളുമായി ആശയവിനിമയം നടത്തിയെന്നാണ് സൂചന. രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തുമോ എന്നതിൽ രാഷ്ട്രീയ ആകാംക്ഷ നിലനിൽക്കുകയാണ്. രാഹുൽ സഭയിലേക്ക് എത്തരുതെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചിട്ടുണ്ട്. പാർട്ടിയെ പ്രതിരോധത്തിലാക്കില്ലെന്ന് നേതാക്കൾക്ക് രാഹുൽ ഉറപ്പ് നൽകിയിരുന്നു. കസ്റ്റഡി മർദ്ദനവും രാഹുൽ മാങ്കൂട്ടത്തിൽ വിവാദങ്ങൾക്കുമിടെ നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കും.പൊലീസ് അതിക്രമങ്ങളിൽ നിയമസഭയിൽ മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിക്കുമെന്നാണ് പ്രതിപക്ഷ നിലപാട്. തദ്ദേശ,നിയമസഭ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ ആഭ്യന്തര വകുപ്പിന്റെ വീഴ്ചകൾ…

Read More