Headlines

Webdesk

തെളിവില്ല; തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട് വിവാദത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് എതിരെ കേസെടുക്കില്ല

തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട് വിവാദത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് എതിരെ കേസെടുക്കില്ല. കേസെടുക്കാനുള്ള തെളിവുകളോ രേഖകളോ ഇല്ലെന്ന് പൊലീസ് പറയുന്നു. പരാതി നല്‍കിയ കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപനെ ഇക്കാര്യം പൊലീസ് അറിയിച്ചു. കോടതിയെ സമീപിക്കുമെന്ന് ടി എന്‍ പ്രതാപന്‍ അറിയിച്ചു. സുരേഷ് ഗോപിയുടെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും വോട്ട് ചേര്‍ത്തതില്‍ ക്രമക്കേടുണ്ടോ എന്നതാണ് പൊലീസ് പ്രധാനമായും പരിഗണിച്ചത്. സുരേഷ്‌ഗോപി തിരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ സത്യവാങ്മൂലത്തിലടക്കം പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ടിഎന്‍ പ്രതാപന്റെ പരാതി. ഈ പരാതിയിലാണ്…

Read More

മണ്ഡലത്തിൽ സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ; പട്ടയ വിഷയം ഉന്നയിച്ച് മന്ത്രിക്ക് കത്ത്

മണ്ഡലത്തിൽ സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. റവന്യൂ അസംബ്ലിയിൽ പരിഗണിക്കേണ്ട വിഷയങ്ങൾ ചൂണ്ടിക്കാട്ടി റവന്യൂ മന്ത്രിക്ക് കത്ത് നൽകി. പാലക്കാട് സുന്ദരം ഉന്നതിയിലെ പട്ടയ വിതരണം അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് കത്ത്. പാലക്കാട്ടെത്തി പരിപടികളിൽ സജീവമാകാനാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ആലോചന.എന്നാൽ പരിപാടികളിൽ പങ്കെടുക്കാൻ രാഹുലിനെ അനുവദിക്കില്ല എന്നാണ് ഡിവൈഎഫ്ഐയുടെയും ബിജെപിയുടെയും നിലപാട്. രാഹുൽ പൊതുപരിപാടികളിൽ സജീവമാകുന്നതിൽ കോൺഗ്രസിലെ ഒരു വിഭാഗത്തിനും എതിർപ്പുണ്ട്. അതേസമയം വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് നിയമസഭയില്‍ എത്തിയേക്കില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഭരണപക്ഷം തിരിഞ്ഞാല്‍…

Read More

സുര്യകുമാര്‍ യാദവിനെ എങ്ങനെ പുറത്താക്കാമെന്ന് ഗൂഗ്ള്‍ പോലും പറഞ്ഞു തരും; പാകിസ്താന്‍ ടീമിനെ വിമര്‍ശിച്ച് മുന്‍താരം

ഏഷ്യ കപ്പിലെ ഇന്ത്യയോടുള്ള പാകിസ്താന്റെ ദയനീയ പരാജയത്തിന് പിന്നാലെ പാക് ടീം അംഗങ്ങളെയും കോച്ചിനെയും വിമര്‍ശിച്ച് മുന്‍താരം. ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവിനെ പുറത്താക്കുന്നതില്‍ പാകിസ്ഥാന്‍ ബൗളര്‍മാര്‍ പരാജയപ്പെട്ടതിനെതിരെ മുന്‍ പേസര്‍ ഉമര്‍ ഗുല്‍ ആണ് വിമര്‍ശനങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്. സൂര്യകുമാര്‍ യാദവിന് ഓഫ് സ്റ്റമ്പിന് പുറത്ത് എത്തുന്ന പേസുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുന്നുണ്ടെന്ന് തന്റെ മകന്‍ പോലും ഗൂഗ്‌ളില്‍ കണ്ടെത്തിയെന്നും എന്നാല്‍ പാകിസ്ഥാന്‍ അദ്ദേഹത്തിനെതിരെ സ്പിന്‍ ഉപയോഗിച്ചെന്നും ഗുല്‍ പറഞ്ഞു.”സൂര്യകുമാറിനെ എങ്ങനെ പുറത്താക്കണമെന്ന് ഗൂഗ്‌ളിന് പോലും അറിയാം,…

Read More

കൊച്ചു വേലായുധന്റെ വീട് നിര്‍മ്മാണം വേഗത്തിലാക്കാന്‍ സിപിഐഎം; സുരേഷ് ഗോപിയുടെ വിശദീകരണം അല്‍പത്തരമെന്ന് വിമര്‍ശനം

കേന്ദ്രമന്ത്രി സുരേഷ് ഗോപി നിവേദനം നിരസിച്ച കൊച്ചു വേലായുധന്റെ വീട് നിര്‍മ്മാണം വേഗത്തിലാക്കാന്‍ സിപിഐഎം. സ്ഥല പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വിശദീകരണം ദയനീയമെന്നും നിവേദനം തരുമ്പോള്‍ അതൊന്നു വായിച്ചു നോക്കുകയെങ്കിലും വേണമെന്നും സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ ഖാദര്‍ പറഞ്ഞു. എംപിയുടെ കവറിങ് ലെറ്റര്‍ ഉണ്ടെങ്കില്‍ അത് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ വരെ ഗുണം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുരേഷ് ഗോപിയുടെ വിശദീകരണം അല്‍പത്തരമെന്നും വിമര്‍ശനമുണ്ട്. രണ്ട് വര്‍ഷം മുന്‍പ് മഴയിലും…

Read More

പവന് ഒറ്റയടിക്ക് 640 രൂപ കൂടി; സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിൽ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിലെത്തി. പവന് ഒറ്റയടിക്ക് 640 രൂപ കൂടിയതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 82,080 രൂപയിലെത്തി. ഗ്രാമിന് 80 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 10,260 രൂപയാണ്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും. അതേസമയം, രാജ്യാന്തര…

Read More

‘പൊലീസുകാര്‍ പിന്നെ ബിരിയാണി വാങ്ങി കൊടുക്കുമോ’; കസ്റ്റഡി മര്‍ദനത്തെ ന്യായീകരിച്ച് സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി

കസ്റ്റഡി മര്‍ദനത്തെ ന്യായീകരിച്ച് സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ ഖാദര്‍. പൊലീസുകാര്‍ പിന്നെ ബിരിയാണി വാങ്ങി കൊടുക്കുമോയെന്നാണ് ജില്ലാ സെക്രട്ടറിയുടെ ചോദ്യം. മദ്യപാന സംഘത്തില്‍ ഉള്‍പ്പെട്ട ആളായിരുന്നു സുജിത്ത് വിഎസ് എന്നും തുടര്‍ന്നാണ് പൊലീസ് നടപടി എടുത്തതെന്നും കെവി അബ്ദുല്‍ ഖാദര്‍ പറഞ്ഞു. ഇന്നലെ തൃശൂരില്‍ നടന്ന പൊതുപരിപാടിയിലാണ് ജില്ലാ സെക്രട്ടറിയുടെ പരാമര്‍ശം. കാണിപ്പയ്യൂര്‍ തെരുവില്‍ വച്ച് മദ്യപിച്ച് ബഹളമുണ്ടാക്കിയ നാലംഗ മദ്യപ സംഘത്തെ അവിടുത്തെ പൊലീസ് പിടിച്ച് ജീപ്പില്‍ കയറ്റി. സുജിത്ത്…

Read More

സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം; രണ്ടുപേർ കൂടി മരിച്ചു

സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം.കഴിഞ്ഞദിവസം രണ്ടു പേർ മരിച്ചത് അമീബിക് മസ്തിഷ്കജ്വരത്തെ തുടർന്നെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം സ്വദേശികളുടെ മരണമാണ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 19 ആയി. ഈ വർഷം ഇതുവരെ 66 പേർക്ക് രോഗം ബാധിച്ചുവെന്ന് നേരത്തെ ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജതമാക്കിയിരിക്കുകയാണ് ആരോഗ്യ തദ്ദേശ വകുപ്പുകൾ. വിവിധ ഇടങ്ങളിലെ നീന്തൽ കുളങ്ങളും കിണറുകളും പൊതു കുളങ്ങളും തോടുകളും…

Read More

എസ്എച്ച്ഒ ഓടിച്ച വാഹനം ഇടിച്ച് വയോധികൻ മരിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

തിരുവനന്തപുരം കിളിമാനൂരിൽ എസ്എച്ച്ഒ ഓടിച്ച വാഹനം ഇടിച്ച് വയോധികൻ മരിച്ച കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. തിരുവനന്തപുരം ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി വിനു കുമാറിനാണ് അന്വേഷണ ചുമതല. വകുപ്പ് തല നടപടികളുമായി ബന്ധപ്പെട്ട തുടർ അന്വേഷണത്തിന് നാർക്കോട്ടിക് സെൽ ഡിവൈഎസ്‍പി പ്രദീപിനെ ചുമതലപ്പെടുത്തി. അപകടത്തിന് ശേഷം കാർ അറ്റകുറ്റപണി നടത്തിയതായി കണ്ടെത്തിയിരുന്നു. പാറശാലയിലെ വർക് ഷോപ്പിലാണ് പണി നടത്തിയത്. തെളിവ് നശിപ്പിക്കലിൻ്റെ ഭാഗമായി അറ്റകുറ്റപണി നടത്തിയതാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. മരിച്ച സംഭവത്തില്‍ പാറശ്ശാല എസ്എച്ച്ഒ അനില്‍…

Read More

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കില്ല; നിയമനടപടികളുമായി മുന്നോട്ടുപോകാൻ താല്പര്യമില്ലെന്ന് യുവ നടി

രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ യുവ നടിയുടെ മൊഴിയിൽ കേസെടുക്കേണ്ടതില്ലെന്ന് അന്വേഷണസംഘം. നിയമനടപടികളുമായി മുന്നോട്ടുപോകാൻ യുവ നടിക്ക് താല്പര്യമില്ല.പരാതിക്കാരിക്ക് താല്പര്യമില്ലാതെ കേസെടുത്താൽ കോടതിയിൽ തിരിച്ചടി ഉണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. യുവനടിയെ കേസിലെ സാക്ഷിയാക്കാനാണ് നീക്കം. രാഹുൽ പിന്തുടർന്ന് ശല്യം ചെയ്തെന്ന് യുവ നടിയുടെ മൊഴി നൽകിയിരുന്നു.ചാറ്റുകളുടെ സ്ക്രീൻഷോട്ടും അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. അതേസമയം മണ്ഡലത്തിൽ സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. റവന്യൂ അസംബ്ലിയിൽ പരിഗണിക്കേണ്ട വിഷയങ്ങൾ ചൂണ്ടിക്കാട്ടി റവന്യൂ മന്ത്രിക്ക് കത്ത് നൽകി. പാലക്കാട് സുന്ദരം ഉന്നതിയിലെ…

Read More

ഇന്ത്യ-യുഎസ് സ്വതന്ത്ര വ്യാപാര കരാർ; ആറാംഘട്ട ചർച്ചകൾ ഇന്നുമുതൽ പുനരാരംഭിക്കും

ഇന്ത്യ-യുഎസ് സ്വതന്ത്ര വ്യാപാര കരാർ ആറാംഘട്ട ചർച്ചകൾ ഇന്നുമുതൽ പുനരാരംഭിക്കും. ഉഭയകക്ഷി ചർച്ചകൾക്കായി യുഎസ് വ്യപാര പ്രതിനിധി ബ്രെൻഡൻ ലിഞ്ച്, ഇന്ത്യയിലെത്തി. ഇന്ത്യയെ പ്രതിനിധീകരിച്ച് വാണിജ്യ വകുപ്പിലെ സ്​പെഷ്യൽ സെക്രട്ടറി രാജേഷ് അഗർവാൾ ചർച്ചയിൽ പങ്കെടുക്കും. ഇതിനിടെ ഇന്ത്യ–യുഎസ് വ്യാപാര ചർച്ചകൾ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ഇന്ത്യയ്‌‌ക്കെതിരെ പ്രസ്‌താവനയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ രംഗത്തെത്തി. ‘യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം ആരംഭിച്ചതിനു പിന്നാലെ ഇന്ത്യൻ ശുദ്ധീകരണശാലകൾ റഷ്യൻ ശുദ്ധീകരണശാലകളുമായി കൈകോർത്ത്…

Read More