Webdesk

വർക്കലയിലെ ട്രെയിൻ അതിക്രമം; പെൺകുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

ട്രെയിനില്‍ നിന്നും തള്ളിയിട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിർദേശം. മെഡിക്കല്‍ കോളജ് സൂപ്രണ്ടിനാണ് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയത്. മെഡിക്കൽ കോളജിലെ ചികിത്സയിൽ തൃപ്തിയില്ലെന്നും വിദഗ്ദ ചികിത്സ ഉറപ്പാക്കണമെന്നും പെൺകുട്ടിയുടെ മാതാവ് ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരം വർക്കലയിൽ പെൺകുട്ടിയെ ട്രെയിനിനുള്ളിൽ നിന്നും ചവിട്ടി താഴെയിട്ടത് കൊലപ്പെടുത്തണമെന്ന ഉദേശത്തോടെയെന്നാണ് എഫ്ഐആർ.വാതിലിന് മുന്നിൽ നിന്നും വഴിമാറി നൽകാത്തതാണ് പ്രകോപനമായത്.പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി നിലവിൽ ഗുരുതരാവസ്ഥയിലാണെന്നാണ് ആശുപത്രി…

Read More

സംസ്ഥാന ചലച്ചിത്ര അവാർഡ്: പുരസ്കാരങ്ങൾ വാരിക്കൂട്ടി മഞ്ഞുമ്മൽ ബോയ്സ്

55മത് സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ തിളങ്ങി മഞ്ഞുമ്മൽ ബോയ്സ്. മികച്ച ചിത്രം ഉൾപ്പെടെ ഏഴ് പുരസ്കാരങ്ങളാണ് ചിത്രം നേടിയത്. മികച്ച സംവിധായകനായി ചിദംബരത്തെ തിരഞ്ഞെടുത്തു. മഞ്ഞുമ്മൽ ബോയ്സിലെ വിയർപ്പ് തുന്നിയിട്ട കുപ്പായം എന്ന ഗാനമെഴുതിയ റാപ്പർ വേടൻ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം നേടി. ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടനായി സൗബിൻ ഷാഹിർ അർഹനായി. മികച്ച ഛായ​ഗ്രഹകനായി ഷൈജു ഖാലിദും തിരക്കഥാകൃത്തായി ചിദംബരവും മികച്ച കലാസംവിധായകനായി അജയൻ ചാലിശ്ശേരിയും പുരസ്കാരം നേടി. 128 ചിത്രങ്ങളിൽ നിന്നാണ്…

Read More

‘ആഗ്രഹിച്ചത് മികച്ച നടൻ തന്നെ, നിരാശയുണ്ടെങ്കിലും അംഗീകാരം പ്രചോദനമാണ്’; ആസിഫ് അലി

സംസ്ഥാന സർക്കാരിൻ്റെ മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം നേടിയതിൽ പ്രതികരണവുമായി നടൻ ആസിഫ് അലി. പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും, പ്രത്യേക പരാമർശം വലിയ നേട്ടം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. മികച്ച നടൻ പുരസ്കാരമാണ് ആഗ്രഹിച്ചതെന്നും, നിരാശയുണ്ടെങ്കിലും ഇത് ഇനിയും ശ്രമിക്കാൻ പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിക്കൊപ്പമുള്ള നോമിനേഷൻ വലിയ സന്തോഷം നൽകുന്നതാണെന്നും, കരിയറിൽ എപ്പോഴും കയറ്റിറക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനിയും ശ്രമിച്ചുകൊണ്ടിരിക്കാനുള്ള ഊർജമാണ് ഈ അംഗീകാരമെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു. 55-ാമത് കേരള സംസ്ഥാന…

Read More

‘ഞാൻ ഒരു തുടക്കക്കാരി; വലിയ സന്തോഷം, പിന്തുണച്ചവർക്ക് നന്ദി’; ഷംല ഹംസ

സംസ്ഥാന ചലച്ചത്ര പുരസ്കാരത്തിൽ മികച്ച നടിയായി തിരഞ്ഞെടുത്തതിൽ പ്രതികരണവുമായി ഷംല ഹംസ. വലിയ സന്തോഷമുണ്ടെന്നും പിന്തുണച്ച എല്ലാവർക്കും നന്ദിയെന്നും ഷംല ഹംസ പറഞ്ഞു. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ അഭിനയമാണ് ഷംല ഹംസയെ പുരസ്കാരത്തിനർഹയാക്കിയത്. തനിക്ക് ചെയ്യാൻ പറ്റും എന്ന് തോന്നിയ കഥാപാത്രം ആയിരുന്ന ഫെമിനിച്ചി ഫാത്തിമയിലേതെന്ന് ഷംല പറഞ്ഞു. മറ്റ് താരങ്ങളിൽ നിന്ന് നല്ല പിന്തുണ ലഭിച്ചുവെന്നും അവാർഡ് തന്റെ മാത്രം നേട്ടം അല്ലെന്നും ഷംല ഹംസ പറഞ്ഞു. മുഴുവൻ അംഗങ്ങളുടെയും പിന്തുണ ഉണ്ടായത്തിനാലാണ് അവാർഡ്…

Read More

‘എല്ലാവർക്കും നന്ദി; പുരസ്കാരം നേടിയ എല്ലാവർക്കും അഭിനന്ദനം’; മമ്മൂട്ടി

സംസ്ഥാന ചലച്ചത്ര പുരസ്കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുത്തത്തിൽ പ്രതികരണവുമായി മമ്മൂട്ടി. എല്ലാവർക്കും നന്ദിയെയും പുരസ്കാരം നേടിയ എല്ലാവർക്കും അഭനന്ദനങ്ങൾ അറിയിക്കുന്നതായും മമ്മൂട്ടി പറഞ്ഞു. ഭ്രമയു​ഗത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിയെ പുരസ്കാര നേട്ടത്തിലെത്തിച്ചത്. എല്ലാം സംഭവിച്ചു പോകുന്നതാണെന്ന് അദേഹം പറഞ്ഞു. കഥയും കഥാപാത്രവും വ്യത്യസ്തമായതുകൊണ്ടാണ് ഭ്രമയുഗത്തിലേക്കെത്തിയതെന്ന് മമ്മൂട്ടി പറഞ്ഞു. ഇതൊരു മത്സരമെന്ന് പറയാന്‍ കഴിയില്ല. ഇതും ഒരു യാത്രയാണ്, കൂടെ നടക്കാന്‍ ഒത്തിരിപ്പേരുണ്ടാകും. അവരെയും നമ്മുടെ ഒപ്പം കൂട്ടിയെന്ന് കരുതിയാല്‍ മതിയെന്ന് മമ്മൂട്ടി പറഞ്ഞു. പുതുതലമുറയാണ് പുരസ്‌കാരം മുഴുവന്‍ കൊണ്ടുപോയിരിക്കുന്നതെന്ന…

Read More

‘ആണവപരീക്ഷണം നടത്തുന്ന രാജ്യങ്ങളിൽ പാകിസ്താനും ഉണ്ട്’; വെളിപ്പെടുത്തലുമായി ട്രംപ്

ആണവപരീക്ഷണം നടത്തുന്ന രാജ്യങ്ങളിൽ പാകിസ്താനും ഉണ്ടെന്ന വെളിപ്പെടുത്തലുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. റഷ്യ , ചൈന, ഉത്തരകൊറിയ എന്നീ രാജ്യങ്ങളും ആണവപരീക്ഷണം നടത്തുന്നുണ്ട്. എന്നാൽ പരീക്ഷണം നടത്തുന്നതിനെ കുറിച്ച് റഷ്യയും ചൈനയും പറയുന്നില്ലെന്ന് ട്രംപ് പറഞ്ഞു. മറ്റ് രാജ്യങ്ങൾ സജീവമായതിനാൽ അമേരിക്ക ആണവ പരീക്ഷണങ്ങൾ നടത്തണമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്ക തുറന്ന സമൂഹമാണ്. നമ്മൾ ആണവപരീക്ഷണത്തെ കുറിച്ച് സംസാരിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. സിബിഎസ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ട്രംപിന്റെ പരാമർശം. 33 വർഷത്തെ മൊറട്ടോറിയത്തിന് ശേഷം…

Read More

പാലക്കാട് ഓങ്ങല്ലൂരിൽ ആക്രിക്കടക്ക് തീപിടിച്ചു; കട പൂർണ്ണമായും കത്തിനശിച്ചു

പാലക്കാട് ഓങ്ങല്ലൂർ കാരക്കാട് പാറപ്പുറത്ത് ആക്രിക്കടക്ക് തീപിടിച്ചു. ആക്രിക്കട പൂർണ്ണമായും കത്തിനശിച്ച നിലയിൽ. സംഭവസ്ഥലത്ത് 4 യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. 4 യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീയണക്കാൻ ശ്രമം നടത്തുന്നു പഴയ ഫ്രിഡ്ജിന്റെ പൊളിച്ചുവെച്ച ഭാ​ഗങ്ങൾക്കാണ് ആദ്യം തീപിടിച്ചത്. ഇത് പിന്നീട് ആളിക്കത്തുകയായിരുന്നു. അ​ഗ്നിബാധയെ തുടർന്ന് പ്രദേശത്ത് കറുത്ത പുക പടർന്നു. മുൻഭാ​ഗത്തെ തീ നിയന്ത്രണാധീതമാക്കിയിട്ടുണ്ടെങ്കിലും പിന്നിലെ തീ ഇതുവരെയും അണക്കാനായിട്ടില്ല. അപകട സാധ്യത കണക്കിലെടുത്ത് ആക്രിക്കടയ്ക്ക് മുന്നിലെ വീട്ടുകാരെ…

Read More

സംസ്ഥാന ചലച്ചിത്ര അവാർഡ്: മികച്ച നടൻ മമ്മൂട്ടി, മികച്ച നടി ഷംല ഹംസ

55മത് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മിച്ച നടനായി മമ്മൂട്ടിയെയും മികച്ച നടിയായി ഷംല ഹംസയെയും തിരഞ്ഞെടുത്തു. മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ജൂറി അധ്യക്ഷന്‍ പ്രകാശ് രാജിന്റെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം. ഭ്രമയു​ഗത്തിലെ പ്രകനത്തിനാണ് മമ്മൂട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തത്. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഷംല ഹംസയെ മികച്ച നടിയെ തിരഞ്ഞെടുത്തത്. മികച്ച ചിത്ര‌മായി മഞ്ഞുമ്മൽ ബോയ്സിനെയും മികച്ച രണ്ടാമത്തെ ചിത്രമായി ഫെമിനിച്ച ഫാത്തിമയെയും തിരഞ്ഞെടുത്തു. മികച്ച ജനപ്രിയ ചിത്രം പ്രേമലുവിനെ തിരഞ്ഞെടുത്തു….

Read More

വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് മകൾ ജീവൻ നിലനിർത്തുന്നത്; മെഡിക്കൽ കോളജിൻ്റെ ചികിത്സയിൽ തൃപ്‌തി ഇല്ല, പെൺകുട്ടിയുടെ അമ്മ

തിരുവനന്തപുരം വര്‍ക്കലയിൽ മദ്യലഹരിയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്ന് ചവിട്ടി പുറത്തിട്ട 19കാരി ശ്രീക്കുട്ടിയ്ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന ആരോപണവുമായി കുടുംബം. മകളുടെ ആരോഗ്യനില ഗുരുതരമാണ്. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് മകൾ ജീവൻ നിലനിർത്തുന്നത്. ശരീരത്തിൽ 20 തോളം മുറിവുകളാണ് ഉള്ളത്. തലയിൽ രണ്ടോളം മുറിവുകൾ മകൾക്കുണ്ട്. ഡെഡ് ബോഡി കിടക്കുന്നതുപോലെയാണ് എൻറെ മകൾ കടക്കുന്നത്. അവർ ഇതുവരെ ചികിത്സ തുടങ്ങിയിട്ടില്ല. 1 മണിക്ക് മെഡിക്കൽ ബോർഡ് കൂടിയിട്ട് അറിയിക്കാം എന്നാണ് പറഞ്ഞത്. മകൾക്ക് നല്ല ചികിത്സ കിട്ടണമെന്ന് ശ്രീക്കുട്ടിയുടെ…

Read More

UDF അധികാരത്തിൽ വന്നാൽ എല്ലാ സംരംഭകരേയും സ്വാഗതം ചെയ്യും, കേരളത്തിലെ സഹകരണ മേഖല അസന്തുലിതാവസ്ഥയിൽ; വി ഡി സതീശൻ

കേരളത്തിലെ സഹകരണ മേഖല അസന്തുലിതാവസ്ഥയിലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. യുഡിഎഫ് അധികാരത്തിൽ വന്ന എല്ലാ സംരംഭകരേയും സ്വാഗതം ചെയ്യും. വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കണം. നമ്മുടെ നാട് സ്റ്റാലിൻ്റെ കാലത്തേക്ക് പോകുന്നു. കേരളത്തിൽ എല്ലാം പി.ആർ പ്രൊപ്പഗണ്ടയാകുന്നുവെന്നും അദ്ദേഹം വിമർശിച്ചു. പെട്ടെന്നൊരു അതിദാരിദ്ര്യമുക്ത പ്രഖ്യാപനം. അതിനെ വിമർശിച്ചവർ എല്ലാം പ്ലാനിംഗ് രംഗത്തെ വിദഗ്ധർ. അവർ സോഷ്യൽ മീഡിയയിൽ ആക്രമിക്കപ്പെടുന്നു. പിണറായി വിജയന് അധികാരമുണ്ടായിരുന്നെങ്കിൽ പലരേയും നാട് കടത്തിയേനെ. ഗവർണ്മിൻ്റിനെ വിമർശിക്കുന്നവരെ ആക്രമിക്കുന്നു. ബുദ്ധി ജീവി ചമയുന്നവർ…

Read More