Headlines

Webdesk

ഓപ്പറേഷന്‍ സിന്ദൂര്‍ കനത്ത ആഘാതമുണ്ടാക്കിയെന്ന് സമ്മതിച്ച് ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍; മസൂദ് അസ്ഹറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു

ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ നടത്തിയ ശക്തമായ തിരിച്ചടിയില്‍ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് കമാന്‍ഡര്‍ മസൂദ് ഇല്ല്യാസ് കശ്മീരി. അടുത്തിടെ നടന്ന പൊതുപരിപാടിക്കിടെയാണ് ഇല്ല്യാസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബഹാവല്‍പുരില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ മസൂദ് അസ്ഹറിന്റെ കുടുംബത്തിലെ പത്ത് പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് വെളിപ്പെടുത്തല്‍. മെയ് ഏഴിന് നടന്ന ഓപറേഷനില്‍ ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹര്‍ ഉള്‍പ്പടെ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല. അതിനിടയിലാണ് ഇല്യാസ് കശ്മീരിയുടെ വീഡിയോ പുറത്തുവന്നത്. ഇന്ത്യയുടെ…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഡോണൾഡ് ട്രംപ്

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഡോണൾഡ് ട്രംപ്. ഫോണിലൂടെയാണ് ആശംസകൾ അറിയിച്ചത്. ഇന്ത്യ-യുഎസ് ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മോദിയുടെ പ്രതിബദ്ധത, യുക്രെയ്ൻ സംഘർഷം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള പിന്തുണ എന്നിവയെ കുറിച്ച് ഫോൺ സംഭാഷണത്തിൽ ട്രംപ് പറഞ്ഞു. ഇന്ത്യ-യുഎസ് ബന്ധവും പങ്കാളിത്തവും പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ താൻ പൂർണ്ണമായും പ്രതിജ്ഞാബദ്ധനാണെന്ന് മോദി മറുപടി നൽകി. പിറന്നാൾ ആശംസകൾക്ക് പ്രധാനന്ത്രി നന്ദി അറിയിക്കുകയും ചെയ്തു. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വീണ്ടും ശക്തമാകാന്‍ പോകുന്നുവെന്നും ഇന്ത്യ-യുഎസ് ബന്ധം ലോകത്ത് വലിയ…

Read More

യെമനിലേക്ക് വീണ്ടും ഇസ്രയേലിന്റെ ഡ്രോണ്‍ ആക്രമണം; ലക്ഷ്യം വച്ചത് ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഹൊദെയ്ദ തുറമുഖം

യെമനിലേക്ക് വീണ്ടും ഡ്രോണ്‍ ആക്രമണം നടത്തി ഇസ്രയേല്‍. ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഹൊദെയ്ദ തുറമുഖം ലക്ഷ്യം വച്ചായിരുന്നു ആക്രമണം. ചെങ്കടലില്‍ ഹൂതികളുടെ മിസൈല്‍ ആക്രമണം നടക്കുന്നതിനിടെയാണ് ഇസ്രയേലിന്റെ ഡ്രോണ്‍ ആക്രമണം. ഇസ്രയേല്‍ തുടര്‍ച്ചയായി യെമനിലേക്ക് നടത്തി വരുന്ന ആക്രമണങ്ങളില്‍ ഒരു ഡസനോളം പേര്‍ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് ചെങ്കടലിലെ ഹൂതികളുടെ ആക്രമണത്തിന് മറുപടി നല്‍കുക മാത്രമാണ് ചെയ്തതെന്നാണ് ഇസ്രയേല്‍ സൈന്യം അറിയിക്കുന്നത്. ഇസ്രയേല്‍ സൈന്യം 12 ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതായി ഹൂതി വക്താവ് യഹ്യ സാരി എക്‌സില്‍…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം ജന്മദിനം; ആശംസകള്‍ നേര്‍ന്ന് ലോക നേതാക്കള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 75-ാം ജന്മദിനം. രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കുശേഷം ജനിച്ച പ്രഥമപ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ജവഹര്‍ലാല്‍ നെഹ്രുവിനുശേഷം മൂന്നാംവട്ടവും പ്രധാനമന്ത്രിയായ വ്യക്തി എന്ന നേട്ടം മോദിക്ക് മാത്രം സ്വന്തം. അമേരിക്കയുമായുള്ള വ്യാപാരചര്‍ച്ചകളില്‍ ഇന്ത്യയുടെ താല്‍പര്യം ഉയര്‍ത്തിപ്പിടിച്ചതും ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാന് തിരിച്ചടി നല്‍കിയതുമെല്ലാം ഈ ജന്മദിനത്തിന്റെ തിളക്കം കൂട്ടി. പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലെത്തിയിട്ട് പതിനൊന്നു വര്‍ഷമായിരിക്കുന്നു. ഏറ്റവും കൂടുതല്‍കാലം അധികാരത്തിലിരുന്ന കോണ്‍ഗ്രസിതര പ്രധാനമന്ത്രി. രണ്ട് പൂര്‍ണ ഭരണകാലാവധി പൂര്‍ത്തിയാക്കിയ ആദ്യ കോണ്‍ഗ്രസിതര നേതാവ്. 2014-ല്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്തതു മുതല്‍…

Read More

പൊലീസ് മര്‍ദനം: യുഡിഎഫ് എംഎല്‍എമാരുടെ സത്യഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക്

തൃശൂര്‍ കുന്നംകുളം സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ച പൊലീസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംഎല്‍എമാര്‍ നടത്തുന്ന സത്യഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക്. ടി ജെ സനീഷ് കുമാര്‍ ജോസഫ്, എകെഎം അഷ്‌റഫ് എന്നിവരാണ് നിയമസഭാ കവാടത്തിനു മുന്നില്‍ സത്യഗ്രഹസമരം നടത്തുന്നത്. കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ് സുജിത്തിനെ അതിക്രൂരമായി മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടാണ് സത്യഗ്രഹം. പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇന്നും സഭയില്‍ ചര്‍ച്ചയാക്കാനാണ്…

Read More

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിടണമെന്ന് ആവശ്യം; സഭാ കവാടത്തില്‍ എംഎല്‍എമാരുടെ അനിശ്ചിതകാല സത്യാഗ്രഹം

കുന്ദംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നിയമസഭാ കവാടത്തില്‍ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി. എംഎല്‍എമാരായ സനീഷ് കുമാര്‍ തോമസ്, എ.കെ.എം അഷറഫ് എന്നിവരാണ് സഭയ്ക്കുളളില്‍ സത്യാഗ്രഹം തുടങ്ങിയത്. പൊലീസ് അതിക്രമത്തില്‍ നടപടിയെടുക്കാന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദമേറ്റുകയാണ് സത്യാഗ്രഹത്തിന്റെ ലക്ഷ്യം. ലോക്കപ്പ് മര്‍ദ്ദനത്തിന്റെ തെളിവായി സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്ത് വന്ന വിഷയത്തില്‍ കര്‍ശനമായ നടപടി ആവശ്യപ്പെട്ടാണ് അടിയന്തര പ്രമേയചര്‍ച്ചക്കൊടുവില്‍ പ്രതിപക്ഷ നേതാവ് അനിശ്ചിതകാല സത്യാഗ്രഹം പ്രഖ്യാപിച്ചത്. പൊലീസ് അതിക്രമത്തിന് എതിരെ…

Read More

‘ഇന്ത്യയിലെ സർക്കാർ മുസ്ലിം- ഹിന്ദു കാർഡ് കളിക്കുന്നു; രാഹുൽ ഗാന്ധിയുടേത് പോസിറ്റീവ് മാനസികാവസ്ഥ’; ഷാഹീദ് അഫ്രീദി

രാഹുൽ ഗാന്ധിയെ പ്രകീർത്തിച്ച് മുൻ പാക് ക്രിക്കറ്റ് താരം ഷാഹീദ് അഫ്രീദി. ഇന്ത്യയിലെ നിലവിലെ സർക്കാർ മതവും മുസ്ലിം- ഹിന്ദു കാർഡും കളിക്കുകയാണെന്നും ഇത് മോശപ്പെട്ട മാനസികാവസ്ഥയാണെന്നും അഫ്രീദി. രാഹുൽ ഗാന്ധിയുടേത് പോസിറ്റീവ് മാനസികാവസ്ഥയാണ്. രാഹുൽ സംവാദത്തിൽ വിശ്വസിക്കുന്നുവെന്നും പാകിസ്താനിലെ സമാ ടിവിയിലെ സംവാദത്തിൽ അഫ്രീദി പറഞ്ഞു. ഏഷ്യാ കപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ പാകിസ്താൻ താരങ്ങൾക്ക് ഹസ്തദാനം വിസമ്മതിച്ചതിനെത്തുടർന്ന് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഈ വിഷയത്തിൽ പ്രതികരിക്കുന്നതിനിടെയാണ് ഷാഹീദ് അഫ്രീദി രാഹുൽ ​ഗാന്ധിയെ പ്രശംസിച്ചത്. “രാഹുൽ…

Read More

ഇന്ത്യ-പാക് വെടിനിർത്തൽ; ‘അമേരിക്കയെ പങ്കെടുപ്പിക്കാൻ ഇന്ത്യ സമ്മതിച്ചില്ല’; ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി

ഇന്ത്യ പാക് വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാദം തള്ളി പാകിസ്താൻ. വെടിനിർത്തൽ ചർച്ചകളിൽ അമേരിക്കയെ പങ്കെടുപ്പിക്കാൻ ഇന്ത്യ സമ്മതിച്ചില്ലെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദർ പറഞ്ഞു. അമേരിക്ക ഇടപെടാൻ തയ്യാറായിരുന്നു. എന്നാൽ മൂന്നാം കക്ഷിയുടെ മധ്യസ്ഥതയിൽ ചർച്ച വേണ്ടെന്ന് ഇന്ത്യ നിലപാടെടുത്തെന്നും പാകിസ്താൻ മന്ത്രി പറഞ്ഞു. മെയ് മാസം വെടിനിർത്തൽ ആവശ്യം അമേരിക്ക മുന്നോട്ടുവച്ചെങ്കിലും, വിഷയത്തിൽ ദ്വിരാഷ്ട്ര ചർച്ചകൾ മതിയെന്ന് ഇന്ത്യ പറഞ്ഞുവെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദർ…

Read More

കന്നിമാസ പൂജകൾക്കായി ശബരിമല നട തുറന്നു

കന്നിമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. ആയിരക്കണക്കിന് അയ്യപ്പ ഭക്തരാണ് ഇന്ന് ദർശനം തേടി എത്തിയത്. നടതുറന്ന ശേഷം പതിനെട്ടാം പടിയ്ക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. കന്നി മാസം ഒന്നിന് രാവിലെ അഞ്ചുമണിക്ക് ദർശനത്തിനായി നട തുറക്കും. കന്നിമാസ പൂജകൾ പൂർത്തിയാക്കി സെപ്റ്റംബർ 21 രാത്രി 10 മണിക്കാണ് നട അടയ്ക്കുക. തിരുവിതാംകൂർ ദേവസ്വം…

Read More

സംസ്ഥാനത്ത് ഒരാൾക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് പാലക്കാട് സ്വദേശിക്ക്

സംസ്ഥാനത്ത് ഒരാൾക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം. പാലക്കാട് സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഈ വർഷം ഇതുവരെ 66 പേർക്ക് രോഗം ബാധിച്ചുവെന്ന് നേരത്തെ ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു. ഈ വർഷം 19 പേർ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു. കൂടുതൽ രോഗികൾ തിരുവനന്തപുരത്തും കോഴിക്കോട്ടും ആണ്. സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജതമാക്കിയിരിക്കുകയാണ് ആരോഗ്യ തദ്ദേശ വകുപ്പുകൾ. വിവിധ…

Read More