Webdesk

എന്നെ ഞാനാക്കിയത് മാതാപിതാക്കളാണ്, നിങ്ങളുടെ മകനായി ജനിച്ചതിൽ അഭിമാനിക്കുന്നു’: ന്യൂയോർക്കിലെ ആദ്യ മുസ്‌ലിം മേയറായി മംദാനി

അമേരിക്കൻ രാഷ്ട്രീയത്തിൽ ചരിത്രപരമായ മുന്നേറ്റം. ന്യൂയോർക്ക് സിറ്റി മേയറായി സൊഹ്‌റാൻ മംദാനി തിരഞ്ഞെടുക്കപ്പെട്ടു. ന്യൂയോർക്കിന്റെ ചരിത്രത്തിൽ മേയറാകുന്ന ആദ്യ ഇന്ത്യൻ-അമേരിക്കൻ മുസ്‌ലിമാണ് 34-കാരനായ സൊഹ്‌റാൻ മംദാനി. തന്റെ വിജയത്തിൽ പ്രതികരണവുമായി മംദാനി രംഗത്തെത്തി. പ്രതീക്ഷ അസ്തമിച്ചിട്ടില്ലെന്ന് വ്യക്തമായി. മനുഷ്യരാശിക്ക് മികച്ച ദിവസത്തിന്റെ ഉദയം. ന്യൂയോർക്ക് നിവാസികൾ പ്രതീക്ഷ കെടാതെ സൂക്ഷിച്ചുവെന്നും മംദാനി വ്യക്തമാക്കി. അധികാരം തൊഴിലാളി വർഗത്തിന്റെ കൈയിലെല്ലന്നാണ് ഇതുവരെ സമ്പന്നർ അവരോട് പറഞ്ഞുകൊണ്ടിരുന്നത്. ആ ചിന്ത മാറ്റിയെഴുതാൻ ന്യൂയോർക്കിലെ സാധാരണക്കാർക്കായി. ഭാവി ഇനി നമ്മുടെ കൈകളിലാണെന്നും…

Read More

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മിനുട്സിൽ ക്രമക്കേടെന്ന് ഹൈക്കോടതി

ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം മിനുട്സിൽ ക്രമക്കേടെന്ന് ഹൈക്കോടതി. 2025ൽ സ്വർണ്ണപ്പാളി കൊടുത്തുവിടാനുള്ള തീരുമാനം രേഖപ്പെടുത്തിയിട്ടില്ല. നഷ്ടപെട്ട സ്വർണ്ണത്തിന്റെ അളവ് പരിശോധിക്കാൻ ശാസ്ത്രീയ പരിശോധനക്ക് പ്രത്യേക അന്വേഷണ സംഘം അനുമതി തേടി. നിലവിലെ ദേവസ്വം ബോർഡിനെതിരെ എസ്ഐടി ഇടക്കാല റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങളുണ്ട്. ദേവസ്വം മിനുട്സ് ബുക്ക്‌ പിടിച്ചെടുത്ത് കോടതിയിൽ അന്വേഷണം സംഘം ഹാജരാക്കിയിരുന്നു. കോടതി നിർദേശ പ്രകാരമാണ് മിനുട്സ് ബുക്ക് പിടിച്ചെടുത്തിരുന്നത്. സ്വർണംപൂശാൻ പോറ്റിക്ക് നൽകിയത് ഗുരുതര വീഴ്ചയുണ്ടായെന്നാണ് രണ്ടാം ഇടക്കാല റിപ്പോർട്ടിൽ അന്വേഷണ സംഘം വ്യക്തമാക്കുന്നത്….

Read More

‘ഫിലിം ജൂറി പെൺകേരളത്തോട് മാപ്പ് പറയാൻ ബാധ്യസ്ഥർ, സർക്കാർ വാക്ക് മറന്നു’; വേടന് അവാർഡ് നൽകിയതിനെതിരെ ദീദി ദാമോദരൻ

വേടന് പുരസ്കാരം നൽകിയതിൽ വിമർശനവുമായി തിരക്കഥാകൃത്തും എഴുത്തുകാരിയുമായ ദീദി ദാമോദരന്‍. വേടന് പുരസ്‌കാരം നൽകിയത് അന്യായമെന്ന് ദീദി ദാമോദരൻ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വേടൻ്റെ പേര് എടുത്തു പറയാതെയുള്ള വിമർശനം. ‘വിയർപ്പ് തുന്നിയിട്ട കുപ്പായം’ എന്ന വരികൾ ഉദാത്തമാണ്. എന്നാൽ ഇരുളിൻ്റെ മറവിൽ ആ പരാതിക്കാർക്കേറ്റ മുറിവിൽ നിന്നൊഴുകിയ ചോരയിൽ ആ പുരസ്കാരം ഒരന്യായമാണെന്നും ദീദി കുറിച്ചു. ജൂറി പെൺകേരളത്തോട് മാപ്പുപറയണമെന്ന് ദീദി ദാമോദരന്‍ ആവശ്യപ്പെട്ടു. കോടതി കയറിയാൽ പോലും ഇനി റദ്ദാക്കാനാവാത്ത…

Read More

ബാലമുരുകൻ കേരളം വിട്ടു? പൊള്ളാച്ചി കേന്ദ്രീകരിച്ച് പരിശോധന; തൃശൂരിൽ നിന്നുള്ള പൊലീസ് സംഘം തമിഴ്നാട്ടിലേക്ക്

തൃശൂരിൽ വച്ച് തമിഴ്നാട് പൊലീസിന്റെ പിടിയിൽ നിന്നും കടന്നുകളഞ്ഞ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ കേരളം വിട്ടെന്ന് സൂചന. പ്രതിയ്ക്കായി തെങ്കാശി, പൊള്ളാച്ചി ഉൾപ്പെടെ തമിഴ്നാട്ടിലെ വിവിധയിടങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധനയ്ക്ക് തൃശൂരിൽ നിന്നുള്ള പൊലീസ് സംഘം തമിഴ്നാട്ടിലേക്ക് തിരിക്കും. കേരള പൊലീസിനൊപ്പം തമിഴ്നാട്ട് പൊലീസ് സംഘവും തിരച്ചിലിന് എത്തും. തെങ്കാശി കേന്ദ്രീകരിച്ചും തമിഴ്നാട് പൊലീസ് സംഘം പരിശോധന നടത്തുന്നുണ്ട്. അതേസമയം തമിഴ്നാട് പൊലീസിനൊപ്പം ബാലമുരുകൻ ആലത്തൂരിൽ നിന്നും ഭക്ഷണം കഴിച്ച ഹോട്ടലിലെ ദൃശ്യങ്ങൾ പുറത്തുവന്നു.ഭക്ഷണം കഴിച്ച ശേഷം പുറത്തിറക്കുന്പോൾ…

Read More

‘രണ്ട് വർഷത്തിന് ശേഷം SSK ഫണ്ടിന്റെ ആദ്യ ഗഡു ലഭിച്ചു; അർഹമായ കേന്ദ്ര ഫണ്ട് നേടിയെടുക്കും’; മന്ത്രി വി ശിവൻകുട്ടി

രണ്ട് വർഷത്തിന് ശേഷം എസ്എസ്കെ ഫണ്ടിന്റെ ആദ്യ ഗഡു ലഭിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ അവകാശ നിയമം പ്രകാരമുള്ള ഫണ്ടാണ് ലഭിച്ചത്. ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന സ്പെഷ്യൽ എഡ്യൂക്കേറ്റർക്ക് ഉള്ള ഫണ്ട് ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. അർഹമായ കേന്ദ്ര ഫണ്ട് നേടിയെടുക്കുമെന്നും വി ശിവൻകുട്ടി പറഞ്ഞു. പല കുടിശ്ശിക ആയതിനാൽ അവ കിട്ടും. പി എം ശ്രീ നേട്ടം എന്ന് പറയുന്നില്ലെന്ന് മന്ത്രി പറഞ്ഞു. മന്ത്രിസഭാ ഉപ സമിതി രൂപീകരിച്ച് ഉത്തരവായിട്ടുണ്ട്. കത്ത് അയക്കാൻ…

Read More

ബിലാസ്പൂർ ട്രെയിൻ അപകടം; മരണസംഖ്യ 11 ആയി, 20 പേർക്ക് പരുക്ക്

ചത്തീസ്‌ഗഡിലെ ബിലാസ്പൂരിൽ പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പതിനൊന്ന് പേർ മരിച്ചതായി റെയിൽവേ. 20 പേർക്ക് പരുക്കേറ്റു. ഉന്നത റയിൽവേ ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തി. ട്രാക്കുകൾ പുനസ്ഥാപിക്കാൻ ശ്രമം തുടരുന്നു. ഇന്നുച്ചയോടെ ട്രാക്കുകൾ പുനസ്ഥാപിക്കാൻ ആകുമെന്ന് റെയിൽവേ അറിയിച്ചു. കോർബയിൽ നിന്നും ബിലാസ്പൂരിലേക്ക് പോകുകയായിരുന്ന മെമു ട്രെയിൻ, ഗുഡ്സ് ട്രെയിനിന്റ പിറകിൽ ഇടിച്ചു കയറുകയായിരുന്നു. അപകടം സംബന്ധിച്ച് റെയിൽവേ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ബിലാസ്പൂർ സ്റ്റേഷന് സമീപം ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് അപകടം….

Read More

ചരിത്രമെഴുതി സൊഹ്‌റാന്‍ മംദാനി; ന്യൂയോര്‍ക് മേയര്‍ തിരഞ്ഞെടുപ്പില്‍ മിന്നും ജയം

ഇന്ത്യന്‍ വംശജനും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക് മേയര്‍. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ ഗവര്‍ണറുമായ ആന്‍ഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കന്‍ നോമിനി കര്‍ട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് മംദാനിയുടെ ചരിത്രജയം. 1969ന് ശേഷം ഏറ്റവുമധികം പോള്‍ ചെയ്യപ്പെട്ട ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തിരഞ്ഞെടുപ്പ് എന്ന പ്രത്യേകത കൂടി ഈ തിരഞ്ഞെടുപ്പിലുണ്ട്. 2 മില്യണ്‍ വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടതായി ന്യൂയോര്‍ക് സിറ്റ ബോര്‍ഡ് ഓഫ് ഇലക്ഷന്‍സ് എക്‌സില്‍ കുറിച്ചു. മംദാനിക്ക് 51 ശതമാനത്തിലേറെ വോട്ടുകള്‍ ലഭിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍….

Read More

ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് തുടരുന്നു, മംദാനിക്ക് മുൻതൂക്കം

ന്യൂയോർക്ക് മേയർ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് തുടരുന്നു. പതിനേഴ് ലക്ഷം പേർ വോട്ട് ചെയ്തുവെന്ന് ന്യൂയോർക്ക് സിറ്റി ബോർഡ് ഓഫ് ഇലക്ഷൻസ്. പ്രവചനങ്ങളെല്ലാം ഇന്ത്യൻ വംശജൻ സൊഹ്‌റാൻ മംദാനിക്ക് അനുകൂലമാണ്. മംദാനി ജയിച്ചാൽ നഗരത്തിന് വിപത്താകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 30 വർഷത്തിലെ ഏറ്റവും കനത്ത പോളിങ്ങാണ് നടക്കുന്നതെന്നാണ് വിവരം. ഈ വർഷം 7,35,317 വോട്ടർമാർ നേരത്തെ വോട്ട് രേഖപ്പെടുത്തിയിരുന്നു. അഭിപ്രായവോട്ടെടുപ്പിൽ 14.7 ശതമാനത്തിന്റെ ലീഡാണ് മംദാനിക്ക് എതിരാളിയായ സ്വതന്ത്ര സ്ഥാനാർത്ഥി ആൻഡ്രൂകുമോയുമായി ഉള്ളത്. മംദാനി ജയിച്ചാൽ…

Read More

കാലിക്കറ്റ് സർവകലാശാല വിസി നിയമനം; ഡോ.എ സാബുവിൻ്റെ ആവശ്യം തള്ളി; നടപടികളുമായി രാജ്ഭവൻ മുന്നോട്ട്

കാലിക്കറ്റ് സർവകലാശാല വിസി നിയമന നടപടികളുമായി രാജ്ഭവൻ മുന്നോട്ട്. സെർച്ച് കമ്മിറ്റിയിൽ നിന്ന് സർവകലാശാല പ്രതിനിധിയ്ക്ക് പിന്മാറാൻ ആകില്ലെന്ന് രാജ്ഭവൻ അറിയിച്ചു. ഒഴിവാക്കണമെന്ന ഡോ. എ സാബുവിൻ്റെ ആവശ്യം തള്ളി. സർവകലാശാല സെനറ്റ് ആണ് പട്ടിക നൽകിയത്. ഒഴിവാക്കണമെങ്കിൽ സെനറ്റ് തീരുമാനിക്കണം എന്നും രാജ്ഭവൻ്റെ മറുപടി. ഇ-മെയിൽ വഴിയാണ് ഡോ. എ സാബുവിന് രാജ്ഭവൻ മറുപടി നൽകിയത്. കഴിഞ്ഞ ദിവസം രാജ്ഭവൻ സ്വന്തം നിലയിൽ വി സി നിയമന അപേക്ഷയും ക്ഷണിച്ചിരുന്നു. ഡിസംബർ അഞ്ചിന് വൈകിട്ട് അഞ്ച്…

Read More

വർക്കലയിലെ ട്രെയിൻ അതിക്രമം; പെൺകുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

തിരുവനന്തപുരം വർക്കലയിൽ കേരള എക്സ്പ്രസിൽ നിന്ന് മദ്യപൻ ചവിട്ടി തള്ളിയിട്ട പെൺകുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. രാവിലെ വിദഗ്ധ ഡോക്ടേഴ്സ് സംഘം ശ്രീക്കുട്ടിയെ പരിശോധിക്കും. റിമാൻഡിൽ കഴിയുന്ന പ്രതിക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകിയേക്കും. കേരള എക്സ്പ്രസ്സിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘം ശേഖരിച്ചിരുന്നു. പെൺകുട്ടികളെ സുരേഷ് ആക്രമിക്കുന്നത് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങൾ. വീഴ്ചയുടെ ആഘാതത്തിൽ പെൺകുട്ടിയുടെ തലയിൽ പലയിടത്തും ചതവുകൾ ഉണ്ട്, തലച്ചോറിനേറ്റ പരിക്ക് ഗുരുതരമാണ്. പെൺകുട്ടി അപകടനില തരണം ചെയ്തെന്ന് നിലവിൽ പറയാൻ ആകില്ലെന്നാണ് ഡോക്ടർമാർ…

Read More