Webdesk

തിരുവനന്തപുരത്ത് എട്ടാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; സ്‌കൂള്‍ വാന്‍ ഡ്രൈവര്‍ പിടിയില്‍

തിരുവനന്തപുരത്ത് എട്ടാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം. സ്‌കൂള്‍ വാന്‍ ഡ്രൈവര്‍ പിടിയില്‍. ചാക്ക സ്വദേശി വേലപ്പനാണ് പിടിയിലായത്. പേട്ട പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. മാസങ്ങളോളമായി ഇയാള്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറി. പലതവണ പറഞ്ഞു വിലക്കിയിട്ടും ലൈംഗിക ചൂഷണം തുടര്‍ന്നു. നിവര്‍ത്തികെട്ട് അധ്യാപികയോട് കുട്ടി വിവരം അറിയിക്കുകയായിരുന്നു. അധ്യാപിക രക്ഷിതാക്കളെ വിവരമറിയിച്ചു. പിന്നീട് പൊലീസിലും അറിയിച്ചു. ഇന്ന് വൈകുന്നേരമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ നിരവധി കുട്ടികളെ ഇത്തരത്തില്‍ ഉപദ്രവിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ വിശദമായി…

Read More

ശബരിമല സ്വർണ്ണക്കൊള്ള കേസ്; SIT രണ്ടാം ഇടക്കാല റിപ്പോർട്ട്‌ സമർപ്പിക്കും; എൻ വാസുവിനെ പ്രതി ചേർക്കും

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എസ്ഐടി ഇന്ന് ഹൈക്കോടതിയിൽ രണ്ടാം ഇടക്കാല റിപ്പോർട്ട്‌ സമർപ്പിക്കും. 2019 ൽ ദേവസ്വം കമ്മീഷണറായിരുന്ന എൻ വാസുവിനെ മൂന്നാം പ്രതിയായി ചേർത്താണ് റിപ്പോർട്ട്‌ സമർപ്പിക്കുക. നേരത്തേ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ദേവസ്വം ഉദ്യോഗസ്ഥരുടെ പേര് ചേർത്തിരുന്നില്ല. എന്നാൽ ഇടക്കാല റിപ്പോർട്ടിൽ എൻ വാസുവിനെ പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയ വിവരം കോടതിയെ അറിയിക്കുമെന്നാണ് വിവരം. സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പുപാളിയാണെന്ന് മഹസറിൽ രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം കമ്മീഷണറുടെ ശിപാർശയിലാണെന്നാണ് SIT യുടെ കണ്ടെത്തൽ. അന്വേഷണ…

Read More

അമേരിക്കയിൽ ടേക്ക് ഓഫിനിടെ കാർഗോ വിമാനം തകർന്നുവീണു; മൂന്ന് പേർ‌ കൊല്ലപ്പെട്ടു

അമേരിക്കയിൽ ടേക്ക് ഓഫിനിടെ കാർഗോ വിമാനം തകർന്നുവീണു. അപകടത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കെന്റക്കിയിൽ ലൂയിവില്ലെ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമാണ് വിമാനം തകർന്നുവീണത്. പ്രാദേശികസമയം വൈകിട്ട് അഞ്ചേകാലോടെയാണ് അപകടമുണ്ടായത്. യുപിഎസ് ലോജിസ്റ്റിക് കമ്പനിയുടെ 1991ൽ നിർമിച്ച ഡഗ്ലസ് എം ഡി-11 വിമാനമാണ് വ്യവസായ മേഖലയിൽ തകർന്നുവീണത്. മൂന്നുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിൽ രണ്ടു ലക്ഷത്തി എൺപതിനായിരം ഗാലൺ ഇന്ധനമുണ്ടായിരുന്നു. അപകടത്തിന് പിന്നാലെ വിമാനത്താവളം താൽക്കാലികമായി അടച്ചു. ഹവായിയിലെ ഹോണോലുലുവിലേക്ക് പോകുന്നതിനിടെ ആണ് അപകടമുണ്ടായത്. ഫെഡറൽ…

Read More

നിന്നോടൊപ്പം ജീവിക്കാന്‍ അവളെ ഞാന്‍ ഇല്ലാതാക്കി’; ബെഗംളരുവില്‍ യുവ ഡോക്ടറെ ഭര്‍ത്താവ് കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

ബെഗംളരുവില്‍ യുവ ഡോക്ടറെ ഭര്‍ത്താവ് കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഭാര്യയെ കൊലപ്പെടുത്തിയത് വിവാഹത്തിന് മുന്‍പ് ഉണ്ടായിരുന്ന അസുഖ വിവരം മറച്ചുവെച്ചിതനാണെന്നായിരുന്നു ആദ്യ മൊഴി. എന്നാല്‍, അസുഖ വിവരങ്ങളൊക്കെ അറിഞ്ഞുതന്നെയാണ് സമ്പന്നയായ ഡോ കൃതികയെ വിവാഹം കഴിച്ചതെന്ന് പ്രതി മഹേന്ദ്ര റെഡ്ഡിയുടെ മൊഴി. കാമുകിയുമൊത്ത് ജീവിക്കാനാണ് കൊലപാതകമെന്നും പ്രതി മൊഴി നല്‍കി. ഇരുവരും പണകൈമാറ്റ് ആപ്പുകളിലൂടെയായിരുന്നു സന്ദേശം കൈമാറിയിരുന്നത്. 2024ലാണ് മഹേഷും കൃതികയും വിവാഹിതരാകുന്നത്. കൃതികയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ പതിവായിരുന്നു. പല അസുഖങ്ങളും…

Read More

ബിലാസ്പൂരിലെ ട്രെയിൻ അപകടം; മരണസംഖ്യ എട്ട് ആയി

ചത്തീസ്‌ഗഡിലെ ബിലാസ്പൂരിൽ വൻ ട്രെയിൻ അപകടം. പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനിലേക്ക് ഇടിച്ചുകയറി എട്ട് പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ബിലാസ്പൂർ സ്റ്റേഷന് സമീപം വൈകീട്ട് 4 മണിയോടെയാണ് അപകടം. കോർബയിൽ നിന്നും ബിലാസ്പൂരിലേക്ക് പോകുകയായിരുന്ന മെമു ട്രെയിൻ, ഗുഡ്സ് ട്രെയിനിന്റ പിറകിൽ ഇടിച്ചു കയറുകയായിരുന്നു. ആരുടെയും റെയിൽവേ പോലീസിന്റെയും നേതൃത്വത്തിലാണ് ആദ്യഘട്ട രക്ഷാപ്രവർത്തനം നടത്തിയത്. തകർന്ന ബോഗികളുടെ അവശിഷ്ടങ്ങൾക്കുള്ളിൽ ആളുകൾ കുടുങ്ങിക്കിടപ്പുണ്ടോ എന്ന പരിശോധന തുടരുകയാണ്. റെയിൽവേയുടെ പ്രത്യേക രക്ഷ സംഘത്തെ സ്ഥലത്തേക്ക് അയച്ചു….

Read More

ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് നാളെ; 121 മണ്ഡലങ്ങൾ വിധിയെഴുതും

ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് നാളെ. 121 മണ്ഡലങ്ങളിലാണ് ജനം വിധിയെഴുതുക. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ് അടക്കം പ്രമുഖർ ആദ്യഘട്ടത്തിലാണ് ജനവിധി തേടുന്നത്. അതേസമയം രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ പ്രചാരണം കൊഴുപ്പിക്കുകയാണ് മുന്നണികൾ. 1314 സ്ഥാനാർഥികൾക്കായി വോട്ട് ചെയ്യേണ്ടത് മൂന്ന് കോടി 75 ലക്ഷം വോട്ടർമാരാണ് താര സ്ഥാനാർഥികൾ പലരുടേയും വിധിയെഴുതപ്പെടുന്നത് നാളെയാണ്. മഹാസഖ്യത്തിൻറ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ് രാഘോപൂരിൽ നിന്നും ബിജെപിയുടെ ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൌധരി താരാപൂരിൽ നിന്നും വിജയ്…

Read More

‘കിഫ്ബിയുടെ പ്രവർത്തനം പ്രസക്തം; സംസ്ഥാനത്ത് കാലാനുസൃത പുരോഗതി ഉണ്ടായി’; മുഖ്യമന്ത്രി

കിഫ്ബി വന്നതിന് ശേഷമാണ് സംസ്ഥാനത്ത് കാലാനുസൃത പുരോഗതി ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തിനുള്ള ശേഷി ഖജനാവിനുണ്ടായിരുന്നില്ല. അപ്പോഴാണ് കിഫ്‌ബിയെ പുനരുജീവിച്ചാൽ സാമ്പത്തിക സ്രോതസ്സ് ആകുമെന്ന ചിന്ത വന്നത്. 150 പാലങ്ങൾ കിഫ്ബിയിൽ പൂർത്തിയായി. ജനങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് ഇതെല്ലാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയുടെ രജത ജൂബിലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കളിക്കളങ്ങളിലും ആശുപത്രികളിലും കിഫ്ബി ഫണ്ട് ഉപയോഗിക്കുന്നു. വയനാട് തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. അതിലും കിഫ്ബി യുടെ സഹായം ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു….

Read More

‘ബിഹാറില്‍ എന്‍ഡിഎ റെക്കോര്‍ഡ് ഭൂരിപക്ഷം നേടും; ജംഗിള്‍ രാജിന്റെ ആളുകള്‍ വന്‍ പരാജയം നേരിടും’; പ്രധാനമന്ത്രി

ബിഹാറില്‍ എന്‍ഡിഎ റെക്കോര്‍ഡ് ഭൂരിപക്ഷം നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ 20 വര്‍ഷത്തെ വിജയത്തിന്റെ റെക്കോര്‍ഡ് എന്‍ഡിഎ തിരുത്തിക്കുറിക്കുമെന്നും മഹാസഖ്യം വന്‍ പരാജയം നേരിടുമെന്നും അദ്ദേഹം പറഞ്ഞു. റെക്കോര്‍ഡുകള്‍ തകര്‍ക്കും വിധമാണ് റാലികളിലെ പങ്കാളിത്തമെന്നും നിരവധി സ്ത്രീകളാണ് ഒഴുകിയെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ജംഗിള്‍ രാജിന്റെ ആളുകള്‍ക്ക് സംസ്ഥാനത്ത് വന്‍ പരാജയം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ ജീവിതം സുഗമമാക്കുന്നതിനും അവരെ ശാക്തീകരിക്കുന്നതിനും എന്‍ഡിഎ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിഹാറില്‍ മഹാ ജംഗിള്‍ രാജ് ആണെന്ന്…

Read More

മുൻ അമേരിക്കൻ വൈസ് പ്രസിഡന്റ് ഡിക് ചെനി അന്തരിച്ചു

മുൻ അമേരിക്കൻ വൈസ് പ്രസിഡന്റ് ഡിക് ചെനി അന്തരിച്ചു. 84 വയസായിരുന്നു. 2001 മുതൽ 2009വരെയാണ് ഡിക് ചെനി അമേരിക്കയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്നത്. 9/11 ആക്രമണത്തിനു ശേഷം അന്നത്തെ പ്രസിഡന്റ് ജോർജ് ബുഷ് തീവ്രവാദത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചപ്പോൾ അതിന് നേതൃത്വം നൽകിയത് ഡിക് ചെനി ആയിരുന്നു. ഇറാഖിലേക്ക് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ നടത്തിയ അധിനിവേശത്തെ ആദ്യകാലത്ത് പിന്തുണച്ച നേതാവ് കൂടിയായിരുന്നു ഡിക് ചെനി. എന്നാൽ റിപ്പബ്ലിക്കൻ നേതാവായിരുന്ന ഡിക് ചെനി അവസാന കാലത്ത് ഡോണൾഡ് ട്രംപിന്റെ…

Read More

ബിഹാറില്‍ പരസ്യപ്രചാരണം അവസാനിച്ചു; സ്ത്രീ വോട്ടര്‍മാരെ ഒപ്പം നിര്‍ത്താന്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി മുന്നണികള്‍

ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. സ്ത്രീകള്‍ക്ക് മുപ്പതിനായിരം രൂപയും കര്‍ഷകര്‍ക്ക് താങ്ങുവിലക്ക് പുറമെ സാമ്പത്തിക സഹായവും അധികാരത്തിലെത്തിയാല്‍ നല്‍കുമെന്ന് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ് പ്രഖ്യാപിച്ചു. തോല്‍വി മുന്നില്‍ കണ്ടാണ് പ്രഖ്യാപനം എന്ന് ബിജെപി നേതാക്കള്‍ പരിഹസിച്ചു. സ്ത്രീ വോട്ടര്‍മാരെ ഒപ്പം നിര്‍ത്താന്‍ പരമാവധി ശ്രമത്തിലാണ് മഹാസഖ്യം. ‘മായി ബഹിന്‍ മാന്‍’ യോജന എന്ന പേരിലുള്ള പദ്ധതി വഴി അധികാരത്തില്‍ എത്തിയാല്‍ ജനുവരി മാസം തന്നെ മുപ്പതിനായിരം രൂപ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് എത്തുമെന്നാണ് പ്രഖ്യാപനം….

Read More