Webdesk

പോറ്റി ലക്ഷ്യമിട്ടത് രാജ്യാന്തര വിഗ്രഹക്കടത്ത്? ശബരിമല വിശുദ്ധ വസ്തുക്കളുടെ പകർപ്പ് ഉണ്ടാക്കി അന്താരാഷ്ട്ര മാർക്കറ്റിൽ വിറ്റ് പണം തട്ടാൻ ശ്രമം; സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി

ഉണ്ണികൃഷ്ണൻ പോറ്റി ലക്ഷ്യവെച്ചത് രാജ്യാന്തര വിഗ്രഹക്കടത്ത് എന്ന സംശയം പ്രകടിപ്പിച്ച് കേരള ഹൈക്കോടതി. രാജ്യാന്തര വിഗ്രഹം വിഗ്രഹക്കടത്തുകാരനായ സുഭാഷ് കപൂറിനെന്റെ ഓപ്പറേഷനുകൾക്ക് സമാനംമായ നീക്കം. ശബരിമലയിലെ വിശുദ്ധ വസ്തുക്കളുടെ പകർപ്പ് ഉണ്ടാക്കി അന്തരാഷ്ട്ര മാർക്കറ്റിൽ വിറ്റ് പണം തട്ടിപ്പ് ശ്രമിച്ചതായി സംശയമെന്നും കോടതി വ്യക്തമാക്കി. ഇതിൽ വിശദമായ അന്വേഷണം വേണമെന്ന് ഹൈകോടതി ആവശ്യപ്പെട്ടു. വാതിലിന്റെയും, കട്ടിളപ്പടിയുടെയും, ദ്വാരപാലക ശിൽപത്തിന്റെയും പകർപ്പ് എടുത്ത് നിയമ വിരുദ്ധം.ഉദ്യോഗസ്ഥർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സന്നിധാനത്ത് നൽകിയത് അനിയന്ത്രിതമായ സ്വാതന്ത്ര്യം എന്നും ഹൈക്കോടതി വ്യക്തമാക്കി….

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: ആയിരം സീറ്റെങ്കിലും വേണമെന്ന നിലപാടിലുറച്ച് കേരള കോണ്‍ഗ്രസ് എം

തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ കേരളാ കോണ്‍ഗ്രസ് എം. ഇത്തവണ ആയിരം സീറ്റെങ്കിലും ലഭിക്കണമെന്ന് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു. സീറ്റുകള്‍ വിട്ടുനല്‍കാന്‍ ഇല്ലെന്നും ചര്‍ച്ചയിലൂടെ സീറ്റ് വെച്ചുമാറാന്‍ തയ്യാറാണെന്നുമാണ് കേരള കോണ്‍ഗ്രസ് നിലപാട്. കഴിഞ്ഞതവണ തിരഞ്ഞെടുപ്പിന് മുന്‍പാണ് കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിലേക്ക് എത്തിയത്. തിടുക്കത്തില്‍ ഉള്ള സീറ്റ് ചര്‍ച്ചയില്‍ പല വിട്ടുവീഴ്ചകളും വേണ്ടിവന്നു. എന്നാല്‍ ഇത്തവണ വിട്ടുവീഴ്ചകള്‍ വേണ്ട എന്നുള്ള നിലപാടിലാണ് കേരള കോണ്‍ഗ്രസ് എം. പുതിയ സാഹചര്യത്തില്‍ കൂടുതല്‍…

Read More

സൗദിയിൽ ഇന്ത്യക്കാരനെ വെടിവെച്ചു കൊന്ന കേസിലെ പ്രതികൾ അറസ്റ്റിൽ

സൗദിയിൽ ഇന്ത്യക്കാരനെ വെടിവെച്ചു കൊന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. രണ്ട് എത്യോപ്യൻ പൌരന്മാരെയാണ് ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തത്. ഝാർഖണ്ഡ് സ്വദേശിയായ വിജയ് കുമാർ മഹാതോ ആണ് കൊല്ലപ്പെട്ടത്. സൗദിയിൽ നിയമവിരുദ്ധമായി താമസിക്കുന്ന പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പോലീസ് അറിയിച്ചു. ഒക്ടോബർ 16-ന് ജിദ്ദയിൽ വെച്ചാണ് ജാഖണ്ഡിലെ ഗിരിധ് ജില്ലയിൽ നിന്നുള്ള വിജയ് കുമാർ മഹാതോയ്ക്ക് വെടിയേൽക്കുന്നത്. ചികിത്സയിലിരിക്കെ ഒക്ടോബർ 24-ന് ആശുപത്രിയില് മരിച്ചു. ടവർ ലൈൻ ഫിറ്റർ ആയി ജോലി ചെയ്യുകയായിരുന്ന വിജയകുമാറിന് 27…

Read More

രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; മാതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

കണ്ണൂർ കുറുമാത്തൂരിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ, മാതാവ് മുബഷീറയുടെ അറസ്റ്റ് രേഖപ്പെടുത്തി. മുബഷീറയെ തളപ്പറമ്പ് DySP വീണ്ടും ചോദ്യം ചെയ്യുന്നു. കൊലപാതക കാരണം വ്യക്തമല്ലെന്ന് പൊലീസ്. അബദ്ധത്തിൽ കുഞ്ഞിനെ കുളിപ്പിച്ചു കൊണ്ടിരിക്കുന്ന സമയത്ത് അബദ്ധത്തിൽ വഴുതി ആയി കുഞ്ഞ് കിണറ്റിലേക്ക് വീണു വീണു പോയതാണ് എന്നതായിരുന്നു ആദ്യഘട്ടത്തിൽ അമ്മ നൽകിയ മൊഴി. പിന്നീട് കൊലപാതകമെന്ന് തെളിയുകയായിരുന്നു. മുബഷീറയെ വിശദമായി ചോദ്യം ചെയ്തിരുന്നു. ആ ചോദ്യം ചെയ്യലിലാണ് നിർണായകമായിട്ടുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്….

Read More

‘ഹരിയാനയിൽ വോട്ടുകൊള്ള നടന്നു; 25ലക്ഷം വോട്ടുകൾ കവർന്നു; തെളിവുകൾ ഉണ്ട്’; രാഹുൽ ​ഗാന്ധി

ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടുകൊള്ള ആരോപിച്ച് രാഹുൽ ഗാന്ധി. എച്ച് ഫയൽ എന്ന പേരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ. എല്ലാ എക്‌സിറ്റ് പോളുകളിലും കോൺഗ്രസ് വിജയിക്കുമെന്നായിരുന്നു പ്രവചിച്ചിരുന്നത്. എന്നാൽ ഹരിയാനയുടെ ചരിത്രത്തിൽ ആദ്യമായി പോസ്റ്റൽ വോട്ടുകൾക്ക് വിരുദ്ധമായി ബാലറ്റ് വോട്ടുകൾ എത്തിയെന്ന് രാ​ഹുൽ ​ഗാന്ധി പറഞ്ഞു 22,779 വോട്ടുകൾക്കാണ് കോൺ​ഗ്രസിന് ഹരിയാന നഷ്ടപ്പെട്ടത്. നയാബ് സിങ് സൈനി ഫലം വരുന്നതിനു 2 ദിവസം മുൻപ് ബിജെപി സർക്കാർ ഉണ്ടാക്കും എന്നും, ബിജെപി യുടെ…

Read More

‘ദേവസ്വം ഉദ്യോഗസ്ഥര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കിയത് അമിത സ്വാതന്ത്ര്യം’; വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് ഹൈക്കോടതി. സ്‌പോണ്‍സറായി വന്ന ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശബരിമലയില്‍ ഇത്രയും സ്വാതന്ത്ര്യം ലഭിച്ചു എന്നതുള്‍പ്പെടെയുള്ള സംശയങ്ങളാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ ഇടക്കാല റിപ്പോര്‍ട്ടിലുള്ളത്. നിലവിലെ ദേവസ്വം ബോര്‍ഡിന് വീഴ്ചകളില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ള സൂചന. ദേവസ്വം ഉദ്യോഗസ്ഥര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കിയത് അമിത സ്വാതന്ത്ര്യമെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. സന്നിധാനത്ത് എത്തി വാതില്‍ പാളിയുടെ പകര്‍പ്പ് എടുക്കാന്‍ അനുമതി നല്‍കിയത് നിയമവിരുദ്ധമെന്ന് കോടതി വ്യക്തമാക്കി. മോഷണം പോയ സ്വര്‍ണത്തിന്റെ അളവ് കണ്ടെത്താന്‍…

Read More

തദ്ദേശ തിരഞ്ഞെടുപ്പ്, സ്ഥാനാർഥിനിർണയത്തിന് മുൻപേ ബിജെപിയിൽ പൊട്ടിത്തെറി; നേമം ഏരിയാ പ്രസിഡന്റ് രാജിവച്ചു

തദ്ദേശ തെരഞ്ഞെടുപ്പ്, നേമത്ത് ബിജെപിയിൽ തർക്കം. ഏരിയ പ്രസിഡൻറ് രാജിവച്ചു. കഴിഞ്ഞതവണ പൊന്നുമംഗലം വാര്‍ഡില്‍ നിന്ന് വിജയിച്ച എം ആര്‍ ഗോപനെ ഇത്തവണ നേമത്ത് പരിഗണിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയാണ് രാജി. നഗരസഭാ തെരഞ്ഞെടുപ്പില്‍ നേമം വാര്‍ഡിലുള്ള ഒരാള്‍ തന്നെ മത്സരിക്കണമെന്ന പ്രവര്‍ത്തകരുടെ ആവശ്യം അറിയിച്ചിട്ടും യാതൊരുവിധ അറിയിപ്പും കിട്ടിയിട്ടില്ലെന്ന് ജയകുമാര്‍ ബിജെപി നേമം മണ്ഡലം പ്രസിഡന്റ് രാജേഷിനും ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനും അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. നേമം വാര്‍ഡിലെ ജനങ്ങളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും…

Read More

യുപിയിൽ റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടെ, ട്രെയിൻ ഇടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശിൽ ട്രെയിൻ ഇടിച്ച് 3 മരണം. മിർസപൂരിലെ ചുനാർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് യാത്രക്കാരെ ട്രെയിനിടിച്ചത്. ഇന്ന് രാവിലെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ചോപ്പൻ പ്രയാഗ് രാജ് എക്സ്പ്രസ്സിൽ വന്നിറങ്ങിയ യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. ഇവർ ട്രെയിൻ ഇറങ്ങി പാളം മുറിച്ചു കടക്കുന്നതിനിടെ നേതാജി എക്സ്പ്രസ് ഇടിക്കുകയായിരുന്നു. മൂന്നുപേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ ആരംഭിച്ചു. അപകടത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. ഉടൻ സ്ഥലത്തെത്തി ദുരിതാശ്വാസ…

Read More

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; മരിച്ചത് ആറ്റിങ്ങൽ സ്വദേശി

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ 57കാരനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരു മാസമായി ചികിത്സയിലായിരുന്നു. കാലിന് പരുക്കേറ്റാണ് പ്രമേഹ രോഗിയായ വയോധികൻ ചികിത്സയ്ക്കായി എത്തിയത്. ഒരാഴ്ച മുൻപ് ചികിത്സയിലിരിക്കെ പനി പിടിപ്പെട്ടു. പിന്നാലെ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. മരിച്ചയാളുടെ വീടും പരിസരവും ആരോഗ്യ പ്രവർത്തകർ എത്തി ക്ലോറിനേറ്റ് ചെയ്തു. ഈ മാസം മാത്രം അമീബിക് മസ്തിഷ്‌ക ജ്വരം…

Read More

കുറച്ചധികം കുറഞ്ഞൂട്ടോ…; സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. പവന് 720 രൂപയാണ് കുറഞ്ഞത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഇടിഞ്ഞതാണ് സംസ്ഥാനത്തും സ്വര്‍ണവില ഇടിയാന്‍ കാരണമായിരിക്കുന്നത്. ഗ്രാമിന് 90 രൂപയും ഇന്ന് കുറഞ്ഞു. പവന് 720 രൂപയുടെ വന്‍ ഇടിവുണ്ടായതോടെ സ്വര്‍ണവില 89,080 രൂപയിലേക്ക് കൂപ്പുകുത്തി. ഗ്രാമിന് 11,135 രൂപയും നല്‍കേണ്ടി വരും. പവന്‍ വില ഒരു ലക്ഷത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കുറച്ചുദിവസമായി സ്വര്‍ണവിലയില്‍ ഇടിവുണ്ടാകുന്നത്. കഴിഞ്ഞ മൂന്നാഴ്ച കൊണ്ട് സ്വര്‍ണത്തിന് കുറഞ്ഞിരിക്കുന്നത് 8200 രൂപയിലേറെയാണ്. മുന്‍പ് ചില സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചതുപോലെ…

Read More