വിസി നിയമനം; അനുനയ നീക്കവുമായി സര്‍ക്കാര്‍; മന്ത്രിമാരായ പി രാജീവും ഡോ. ആര്‍ ബിന്ദുവും ഇന്ന് ഗവര്‍ണറെ കാണും
ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വിസി നിയമന തര്‍ക്കത്തില്‍ അനുനയ നീക്കവുമായി സര്‍ക്കാര്‍. മന്ത്രിമാരായ പി രാജീവും ഡോ. ആര്‍ ബിന്ദുവും ഗവര്‍ണറെ ലോക്ഭവനില്‍ നേരിട്ടെത്തി കാണും. വി സി നിയമന വിഷയം സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് നീക്കം. ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വിസി നിയമനത്തില്‍ സര്‍ക്കാരിനും ഗവര്‍ണര്‍ക്കും സുപ്രീംകോടതി അന്ത്യശാസനം നല്‍കിയിരുന്നു. ഇരു കൂട്ടര്‍ക്കും സമവായത്തിലെത്താന്‍ കഴിയുന്നില്ലെങ്കില്‍ തങ്ങള്‍ നിയമനം നടത്തുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. പട്ടികയില്‍ ഇല്ലാത്ത വ്യക്തിയെ നിയമിക്കാനുള്ള ഗവര്‍ണര്‍ നീക്കാം സുപ്രീം…
