പരിചയസമ്പത്തും ആര്‍എസ്എസ് പിന്തുണയും മുതല്‍ പാര്‍ട്ടിയിലെ ഉന്നത സ്ഥാനം വരെ; തിരുവനന്തപുരത്ത് വി വി രാജേഷിനെ തുണച്ചത് എന്തൊക്കെ?
ചരിത്രത്തില്‍ ആദ്യമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി ഭരിക്കുമ്പോള്‍ മേയര്‍ ആകാന്‍ വി വി രാജേഷിനെയും ഡെപ്യൂട്ടി മേയര്‍ ആകാന്‍ ആശാനാഥയമാണ് പാര്‍ട്ടി നിയോഗിക്കുന്നത്. പ്രധാനപ്പെട്ട പല പേരുകളും ചര്‍ച്ചചെയ്‌തെങ്കിലും ആര്‍എസ്എസുമായുള്ള അടുപ്പമാണ് അന്തിമ തീരുമാനത്തിന് നിര്‍ണായകം ആയത്. സിപിഐഎം മൂന്ന് ഏരിയ സെക്രട്ടറിമാരും മുന്‍ എംഎല്‍എ ശബരിനാഥടക്കമുള്ള കരുത്തുറ്റ പ്രതിപക്ഷ നിരയെയാകും ഇരുവര്‍ക്കും നേരിടേണ്ടി വരിക. തലസ്ഥാനത്തെ ബിജെപിയുടെ സൗമ്യ മുഖവും കോര്‍പ്പറേഷനിലെ പ്രതിപക്ഷ സമരങ്ങളുടെ നായകനും ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറിയുമായ വി വി രാജേഷ്…
