അഷ്ടമുടി കക്ക: പുനരുജ്ജീവന ശ്രമങ്ങള്‍ ഫലം കാണുന്നു; ഡിസംബര്‍ ഒന്ന് മുതല്‍ മൂന്ന് മാസത്തേക്ക് കക്കവാരല്‍ നിരോധിക്കണമെന്ന് സിഎംഎഫ്ആര്‍ഐ
അഷ്ടമുടി കായലിലെ പൂവന്‍ കക്ക സമ്പത്ത് വര്‍ധിപ്പിക്കാനുള്ള കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) ശ്രമങ്ങള്‍ ഫലം കാണുന്നു. സിഎംഎഫ്ആര്‍ഐ നടത്തിയ ഫീല്‍ഡ് സര്‍വേ പ്രകാരം കക്കയിനത്തിന്റെ ഉല്‍പാദനത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നും വിത്തുകക്കകള്‍ കായലില്‍ വ്യാപകമായതായും കണ്ടെത്തി. സിഎംഎഫ്ആര്‍ഐയുടെ വിഴിഞ്ഞം റീജണല്‍ സെന്ററിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം 30 ലക്ഷം കക്കവിത്തുകള്‍ കായലില്‍ നിക്ഷേപിച്ചിരുന്നു. 2018ലെ പ്രളയാനന്തരം അഷ്ടമുടിയില്‍ കക്കവിത്തുല്‍പാദനം ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് പുനരജ്ജീവന ശ്രമങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം തുടക്കമിട്ടത്. കായലിലെ കക്ക സമ്പത്ത് പൂര്‍വസ്ഥിതിയിലാക്കുന്നതിനും ദീര്‍ഘകാല…
