റിവേഴ്‌സെടുത്ത പൊന്ന് ഗിയര്‍ മാറ്റി; പവന് 1,840 രൂപ കൂടി
സംസ്ഥാനത്ത് റിവേഴ്‌സ് ഗിയറില്‍ പോയിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 1840 രൂപയാണ് കൂടിയിരിക്കുന്നത്. ഗ്രാമിന് 230 രൂപയും വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 120000 രൂപയായി. ഗ്രാമിന് 15000 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. (gold rate hiked in kerala amid iran war) ഇറാന്‍-ഇസ്രയേല്‍- യുഎസ് യുദ്ധ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര തലത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില ഉയര്‍ന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തും പ്രതിഫലനങ്ങള്‍ ദൃശ്യമകുന്നത്….
