ഉമ്മൻചാണ്ടിയുടെ പേര് പരാമർശിച്ച് ഇടത് പ്രൊഫൈലുകൾ പാരഡി പ്രചരിക്കുന്നു; “പോറ്റിയെ കേറ്റിയെ“ ഗാനത്തിൽ എതിർപരാതിയുമായി കോൺഗ്രസ്
“പോറ്റിയെ കേറ്റിയെ“ എന്ന പാരഡി ഗാനത്തിൽ എതിർപരാതിയുമായി കോൺഗ്രസ്. പോറ്റിയെയും കോൺഗ്രസിനെയും ബന്ധിപ്പിച്ചിട്ടുള്ള പാരഡി ഗാനത്തിലാണ് പരാതി. നിലവിൽ കേസെടുത്ത “പോറ്റിയെ കേറ്റിയെ” എന്ന വരികൾ ആവർത്തിച്ചാണ് ഇടതുപക്ഷ പ്രൊഫൈലുകളിൽ കോൺഗ്രസിനെതിരായി പാരഡി പ്രചരിക്കുന്നത്. “സ്വർണ്ണം കട്ടത് ആരപ്പാ..” എന്ന പാട്ടിൻറെ സമാന വരികൾ ആവർത്തിച്ചാണ് ഇടത് പ്രൊഫൈലുകളുടെ ക്യാമ്പയിൻ. നേരത്തെ പ്രചരിച്ച പാട്ടിൽ കേസെടുത്തെങ്കിൽ പുതിയതായി പ്രചരിപ്പിക്കുന്ന പാട്ടുകൾക്കെതിരെയും കേസെടുക്കണമെന്നാണ് കോൺഗ്രസ് നേതാവായ ജെ എസ് അഖിലിന്റെ പരാതി ആദ്യ കേസിൽ ആവിഷ്കാര സ്വാതന്ത്ര്യം എന്ന…
