ശബരിമല സ്വര്‍ണക്കൊള്ള: സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ബെല്ലാരിയിലെ സ്വര്‍ണവ്യാപരി ഗോവര്‍ധനും അറസ്റ്റില്‍
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായ അറസ്റ്റ്. സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ബെല്ലാരിയിലെ സ്വര്‍ണവ്യാപരി ഗോവര്‍ധനും അറസ്റ്റില്‍. ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം കൈമാറിയത് സ്മാര്‍ട്ട് ക്രിയേഷന്‍സിനാണ്. കേസില്‍ പങ്കജ് ഭണ്ഡാരിയെ നേരത്തെ ചോദ്യം ചെയ്തിരുന്നു. സ്മാര്‍ട്ട് ക്രിയേഷനില്‍ എത്തിച്ച സ്വര്‍ണ്ണപ്പാളികളില്‍ നിന്ന് സ്വര്‍ണ്ണം വേര്‍തിരിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറി എന്നാണ് പങ്കജ് ഭണ്ഡാരിയുടെ മൊഴി. ഇതില്‍ കൂടുതല്‍ പേരുടെ പങ്ക് സംശയിച്ചാണ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിരുന്നത്. വൈകിട്ട് 3.30ഓടെയാണ് ഇരുവരെയും ഈഞ്ചക്കലിലെ എസ്‌ഐടി ഓഫീസില്‍…
