Webdesk

വ്യാജനോ ഒറിജിനലോ?എഐ നിർമ്മിത വീഡിയോകൾ ഇനി ജെമിനി കണ്ടെത്തും;ഫീച്ചറുമായി ഗൂഗിൾ

ഡിജിറ്റൽ ലോകത്തെ ഇപ്പോൾ ഭരിക്കുന്നത് നിർമിത ബുദ്ധി ആണല്ലോ. എന്തിനും ഏതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എഐയുടെ സഹായം തേടാത്തവരായി ആരുമില്ല. പലപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകളും വിഡിയോകളും കാണുമ്പോൾ ഇത് വ്യാജമാണോ ഒറിജിനലാണോ എന്ന് കണ്ടെത്താൻ നമുക്ക് കഴിയാറില്ല. ഇത്തരത്തിൽ എഐ ഉപയോഗിച്ച് നിർമ്മിക്കുന്ന ഡീപ് ഫേക്ക് വീഡിയോകൾ പലപ്പോഴും വലിയ സാമൂഹിക പ്രശ്നങ്ങൾക്ക് കാരണമാകാറുമുണ്ട്. എന്നാൽ ഇതിനെല്ലാം ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ടെക് ഭീമനായ ഗൂഗിൾ. അത്യാധുനിക എഐ മോഡലായ ജെമിനിയെ ഉപയോഗിച്ചാണ് ഗൂഗിൾ…

Read More

മുഖ്യമന്ത്രി- ഉണ്ണികൃഷ്ണൻ പോറ്റി ചിത്രം AI ആണ്, കോൺഗ്രസിൽ നിന്നുണ്ടായത് തരംതാഴ്ന്ന പ്രവർത്തനം: വി.ശിവൻകുട്ടി

മുഖ്യമന്ത്രി- ഉണ്ണികൃഷ്ണൻ പോറ്റി ചിത്രം AI ആണെന്ന് മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രിയെ ഉൾപ്പെടുത്തിയത് പ്രതിഷേധാർഹം. വ്യാജ ആരോപണങ്ങളെ നേരിട്ടുകൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രവർത്തനം. കോൺഗ്രസിൽ നിന്നുണ്ടായത് തരംതാഴ്ന്ന പ്രവർത്തനം. ഇതൊന്നും മുഖ്യമന്ത്രിയെ ബാധിക്കില്ലെന്നും വി ശിവൻകുട്ടി വ്യക്തമാക്കി. സോണിയയുമായി ബന്ധപ്പെട്ട അടൂർ പ്രകാശിന്റെ വെളിപ്പെടുത്താൽ ഗൗരവകരം. കെസി വേണുഗോപാലിന് മറുപടി പറയാൻ ബാധ്യതയുണ്ട്. കെസി അറിയാതെ ഈ കൂടിക്കാഴ്ച നടക്കുമോ എന്നത് വ്യക്തമാക്കണം. അടൂർ പ്രകാശിന്റേത് വിചിത്ര മറുപടി. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത മറുപടിയാണ് അടൂർ പ്രകാശിന്റേതെന്നും…

Read More

ശ്രീലേഖ കടുത്ത അതൃപ്തിയിൽ, അനുനയിപ്പിക്കാൻ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അടിയന്തരമായി ഇടപെടൽ, വമ്പൻ വാഗ്ദാനങ്ങളെന്ന് വിവരം

തിരുവനന്തപുരം : കോർപ്പറേഷൻ മേയർ സ്ഥാനം അവസാന നിമിഷം കൈവിട്ടുപോയതിൽ മുൻ ഡി.ജി.പി ആർ. ശ്രീലേഖ കടുത്ത അതൃപ്തിയിൽ. ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുകയും മികച്ച വിജയം നേടുകയും ചെയ്ത ശ്രീലേഖയെ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതൽ തന്നെ മേയർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് പ്രചരിച്ചിരുന്നു. അവസാന നിമിഷം വരെയും മേയറായേക്കുമെന്ന പ്രതീക്ഷ വെച്ചാണ് അവസാനം വിവി രാജേഷിനെ മേയറാക്കാനുള്ള തീരുമാനമായത്. എന്നാൽ അവസാന ഘട്ടത്തിലുണ്ടായ രാഷ്ട്രീയ മാറ്റങ്ങളും പാർട്ടി തീരുമാനങ്ങളും തിരിച്ചടിയായതാണ് ശ്രീലേഖയെ ചൊടിപ്പിച്ചത്. തന്റെ അതൃപ്തി അവർ…

Read More

ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങില്‍ കുടുംബം ക്ഷണിക്കാതെയെത്തി മുഖ്യകര്‍മിയായി ‘സുനില്‍ സ്വാമിയുടെ പ്രകടനം’; ഇയാള്‍ നിരവധി തട്ടിപ്പുകേസില്‍ ജയിലില്‍ കിടന്നയാള്‍

മലയാളികളുടെ പ്രിയപ്പെട്ട ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങിലെ സുനില്‍ദാസ് എന്ന സുനില്‍ സ്വാമിയുടെ സാന്നിധ്യത്തെ ചൊല്ലി വിവാദം. കുടുംബത്തിന്റെ അനുമതിയില്ലാതെയാണ് ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങിന് സുനില്‍ ദാസ് നേതൃത്വം നല്‍കിയത്. ആരാണീ കര്‍മിയെന്ന് അന്തരിച്ച ശ്രീനിവാസന്റെ കുടുംബത്തിന് ഇയാളെ അറിയില്ല. കുടുംബം വേര്‍പാടിന്റെ വേദനയില്‍ നീറുമ്പോള്‍ അവരുടെ അനുമതിയില്ലാതെ സംസ്‌കാര ചടങ്ങിന്റെ കാര്‍മികത്വം സ്വയം ഏറ്റെടുത്തതാണ് സുനില്‍ദാസ്. കുടുംബം തീരുമാനിച്ച കര്‍മികളെ മറികടന്ന് സുനില്‍ദാസ് എന്ന സുനില്‍ സ്വാമിയുടെ പ്രകടനമായിരുന്നു അവിടെ. പാലക്കാട് മുതലമട സ്‌നേഹം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ…

Read More

വയനാട് വണ്ടിക്കടവിലെ ആശങ്കയൊഴിയുന്നു? ആളെക്കൊല്ലി കടുവ കൂട്ടിലായി

വയനാട് വണ്ടിക്കടവിലെ ആളെക്കൊല്ലി കടുവ കൂട്ടിലായി. പുലര്‍ച്ചെ ഒന്നരയോടെയാണ് കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലായത്. ദേവര്‍ ഗദ്ദയിലെ ആദിവാസി മൂപ്പനെ കൊന്ന കടുവ തന്നെയാണിതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. പ്രദേശത്ത് ദിവസങ്ങളായി ഭീതി പരത്തിയ WWL 48 എന്ന കടുവയാണ് കൂട്ടില്‍ അകപ്പെട്ടിരിക്കുന്നത്. 14 വയസാണ് ഈ കടുവയുടെ പ്രായം. പ്രായാധിക്യമുള്ളതിനാല്‍ കടുവയെ തുറന്നു വിടില്ലെന്ന് വനം വകുപ്പ് അറിയിച്ചു. കടുവയെ കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ത്വക്കിലെ പാറ്റേണുകളും ശരീരത്തിലെ മുറിവുകളും അടിസ്ഥാനപ്പെടുത്തിയാണ് നരഭോജി കടുവ…

Read More

ജീവനക്കാര്‍ ആശുപത്രി അടച്ചിട്ട് ക്രിസ്മസ് അവധിയെടുത്തു; രോഗികള്‍ വലഞ്ഞു; നീലേശ്വരം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്നില്‍ അവധിയെന്ന് ബോര്‍ഡ്

കാസര്‍ഗോഡ് നീലേശ്വരം പ്രാഥമികാരോഗ്യ കേന്ദ്രം ക്രിസ്മസ് ദിനത്തില്‍ അടച്ചിട്ടതായി പരാതി. ഇന്ന് അവധിയെന്ന് ആശുപത്രിയ്ക്ക് മുന്നില്‍ ബോര്‍ഡും സ്ഥാപിച്ചു. ഡോക്ടര്‍ എത്തിയിട്ട് പോലും ആശുപത്രി ജീവനക്കാര്‍ സഹകരിക്കാത്തതിനെ തുടര്‍ന്ന് ആശുപത്രിയുടെ പ്രവര്‍ത്തനം നടന്നില്ല. ഇന്ന് രാവിലെയാണ് ആശുപത്രിയിലെത്തിയ രോഗികള്‍ ഇന്ന് അവധിയാണെന്ന ബോര്‍ഡ് കണ്ടത്. നീലേശ്വരം തൈക്കടപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രം അധികൃതരുടെ ഭാഗത്തുനിന്നാണ് നിരുത്തരവാദപരമായ ഈ നടപടിയുണ്ടായത്. അടിയന്തര ആവശ്യങ്ങള്‍ക്കുള്‍പ്പെടെ ആശുപത്രിയിലെത്തിയ സാധാരണക്കാര്‍ക്കാണ് നിരാശരായി മടങ്ങേണ്ടി വന്നത്. ഈ ആശുപത്രിയല്ലാതെ പാവപ്പെട്ടവര്‍ക്ക് മറ്റേത് ആശുപത്രിയാണുള്ളതെന്നാണ് നാട്ടുകാരുടെ ചോദ്യം….

Read More

ഒഡിഷയില്‍ വന്‍ മാവോയിസ്റ്റ് വേട്ട; സുരക്ഷാ സേന വധിച്ചവരില്‍ തലയ്ക്ക് ഒരു കോടിയിലേറെ വിലയിട്ട മാവോ നേതാവ് ഗണേഷ് ഉയികെയും

ഒഡിഷയില്‍ വന്‍ മാവോയിസ്റ്റ് വേട്ട.6 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. കൊല്ലപ്പെട്ടവരില്‍ സിപിഐ മാവോയിസ്റ്റ്‌കേന്ദ്ര കമ്മിറ്റി അംഗം ഗണേഷ് ഉയികെയും ഉള്‍പ്പെട്ടിട്ടുണ്ട്. റാംപ വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് വധിച്ചത്. ഒഡിഷയിലെ കര്‍ധമാല്‍, ഗഞ്ചം ജില്ലകളുടെ അതിര്‍ത്തിയിലുള്ള റാംപ വനമേഖലയില്‍ ആയിരുന്നു മാവോയിസ്റ്റ് സാന്നിധ്യം സുരക്ഷാസേന തിരിച്ചറിഞ്ഞത്.മേഖലയില്‍ ഇന്ന് രാവിലെ 9 മണിയോടെ സുരക്ഷാസേന നടത്തിയ തിരച്ചിലിനിടെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു. തുടര്‍ന്നുള്ള ഏറ്റുമുട്ടലില്‍ സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം ഗണേഷ് ഉയികെയും രണ്ട് വനിതകളും ഉള്‍പ്പെടെ ആറ് മാവോയിസ്റ്റുകളെ…

Read More

ക്രിസ്ത്യൻ മാനേജ്മെൻ്റ് സ്കൂളിനും സാധനങ്ങൾ വിറ്റ കടയ്ക്കും നേരെ അക്രമം; വിഎച്ച്പി ജില്ല സെക്രട്ടറിയും ബജ്‌രംഗ്ദൾ കൺവീനറുമടക്കം നാല് പേർ അറസ്റ്റിൽ

ദില്ലി: ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ അക്രമം തുടർന്ന് വിഎച്ച്പി, ബജ്‌രംഗ്ദൾ പ്രവർത്തകർ. അസമിലെ നൽബേരിയിൽ ക്രിസ്ത്യൻ മാനേജ്മെൻ്റ് സ്കൂളിനും നഗരത്തിൽ സാധനങ്ങൾ വിറ്റ കടയ്ക്കും നേരെ അക്രമം ഉണ്ടായി. സംഭവത്തിൽ വിഎച്ച്പി ജില്ല സെക്രട്ടറിയും ബജ്‌രംഗ്ദൾ കൺവീനറുമടക്കം നാല് പേർ അറസ്റ്റിലായി. അതേസമയം, മധ്യപ്രദേശിൽ അതിക്രമം നടത്തിയ വനിത നേതാവിന് ബിജെപി കാരണം കാണിക്കൽ നോട്ടീസ് നൽകി. കാഴ്ചപരിമിതിയുള്ള സ്ത്രീയെ പള്ളി പരിസരത്ത് കയറി അക്രമിക്കുകയായിരുന്നു ബിജെപി ജില്ല ഉപാധ്യക്ഷ. സംഭവത്തിൽ പൊലീസ് ഇനിയും കേസെടുത്തിട്ടില്ല.

Read More

ശബരിമല സ്വർണക്കടത്ത്: ഡി മണിയെ പ്രത്യേക സംഘം ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: ശബരിമല സ്വർണക്കടത്തിൽ ബന്ധമുണ്ടെന്ന് പ്രവാസി വ്യവസായി ആരോപിച്ച തമിഴ്നാട്ടിലെ ഡി മണിയെ പ്രത്യേക സംഘം ഇന്ന് ചോദ്യം ചെയ്യും. ഡി മണിയെന്ന് വ്യവസായി വെളിപ്പെടുത്തിയത് ദിണ്ടിഗൽ സ്വദേശി ബാലമുരുകനെയാണെന്ന് പൊലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള പഞ്ചലോഹ വിഗ്രഹങ്ങള്‍ അടക്കം അന്താരാഷ്ട്ര മാഫിയയുമായി ബന്ധമുള്ള സംഘം കടത്തിയെന്നാണ് വ്യവസായിയുടെ മൊഴി. ഇതിലെ സത്യാവസ്ഥ വ്യക്തമാകുന്നതിനാണ് ചോദ്യം ചെയ്യൽ. അതേസമയം, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹൈക്കോടതിയിലെ ഹർജിയിൽ കോടതി സർക്കാരിനോട് നിലപാട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുള്ള മറുപടി തയ്യാറാക്കാനും പ്രത്യേക…

Read More

തിരു. കോര്‍പറേഷനില്‍ പ്രതിപക്ഷത്ത് എല്‍ഡിഎഫുമായി സഹകരിക്കുമെന്ന് കെ മുരളീധരന്‍; അവരെ വിശ്വസിക്കാന്‍ പറ്റില്ല, സഹകരണമില്ലെന്ന് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫുമായി സഹകരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കൗണ്‍സില്‍ യോഗത്തില്‍ ബിജെപി ഏകപക്ഷീയമായി വിവാദ വിഷയങ്ങള്‍ പാസാക്കാന്‍ അനുവദിക്കില്ലെന്നാണ് കെ മുരളീധരന്റെ നിലപാട്. എന്നാല്‍ തങ്ങള്‍ ഭരണം അട്ടിമറിക്കാനില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. വിവാദ വിഷയങ്ങള്‍ നഗരസഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച് ബിജെപി പാസാക്കാമെന്ന് വച്ചാല്‍ അത് തങ്ങള്‍ സമ്മതിക്കില്ലെന്ന് മുരളീധരന്‍ ട്വന്റിഫോറിനോട് പറഞ്ഞു. ചില മതങ്ങളുടെ മാത്രം പ്രാര്‍ത്ഥനകള്‍ ചൊല്ലുക, അംഗീകരിക്കാത്ത അടയാളങ്ങള്‍ പ്രദര്‍ശിപ്പിക്കുക തുടങ്ങിയ വിഷയങ്ങള്‍ വരുമ്പോള്‍ പ്രതിപക്ഷത്തുള്ള സമാന ചിന്താഗതിയുള്ളവരുമായി…

Read More