റീൽസെടുക്കാൻ റെഡ് ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിച്ചു; കണ്ണൂരിൽ 2 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസ്
കണ്ണൂരിൽ റീൽ ചിത്രീകരിക്കാൻ റെഡ് ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിച്ചു. 2 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസ്. സംഭവം ഇന്ന് പുലർച്ചെ തലശ്ശേരിക്കും മാഹിക്കും ഇടയിൽ. എറണാകുളം – പൂനെ എക്സ്പ്രസാണ് നിർത്തിച്ചത്. 2 പേരെയും കണ്ണൂർ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. മാഹിക്കും തലശ്ശേരിക്കുമിടയിലെ കുയ്യാലിഗേറ്റ് എന്ന സ്ഥലത്ത് വെച്ചാണ് വിദ്യാര്‍ത്ഥികളുടെ റീല്‍ ചിത്രീകരണം. പാളത്തിനോട് ചേര്‍ന്ന് നിന്ന് ചുവന്ന നിറത്തിലുള്ള ലൈറ്റ് അടിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ അടിയന്തരമായി നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ലോക്കോ…
