‘ടിനി ടോമിനെതിരെ ഉടൻ കേസെടുക്കും; പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ല’; കൊച്ചി സിറ്റി പോലീസ് കമ്മീഷണർ
നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ടിനി ടോമിനെതിരെ, പൊലീസ് ഉടൻ കേസെടുക്കും. അന്വേഷണത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു. ടിനി ടോമിനെതിരെ പ്രഥമ ദൃഷ്ടിയാൽ തെളിവുണ്ടെന്നും, കേസ് എടുക്കാനാകില്ലെന്ന പൊലീസ് റിപ്പോർട്ട് അപൂർണമെന്നും ഉത്തരവിൽ എറണാകുളം ഫസ്റ്റ് ക്ലാസ്സ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി. ടിനി ടോം നടത്തിയ ജിഹാദി പരാമർശങ്ങൾ ഉൾപ്പെടെ തമാശക്ക് എന്നായിരുന്നു കടവന്ത്ര…
