‘ആക്രമണത്തിന് ഉപയോഗിച്ച ആയുധം വെളിപ്പെടുത്താൻ തയ്യാറായില്ല’; തെളിവെടുപ്പില്ല, ചോദ്യം ചെയ്യലിനോട് സുഗതൻ സഹകരിച്ചില്ലെന്ന് പൊലീസ്
ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട പരിപാടിക്കിടെ ആക്രമണം നടത്തിയെന്ന കേസില്‍ ബിജെപി കൗൺസിലർ ആർ സുഗതനുമായുള്ള തെളിവെടുപ്പില്ല. ചോദ്യം ചെയ്യലിനോട് സുഗതൻ സഹകരിച്ചില്ലെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിന് ഉപയോഗിച്ച ആയുധം എവിടെയെന്ന് വെളിപ്പെടുത്താൻ തയ്യാറായില്ല. അതിനാൽ വട്ടിയൂർക്കാവ് പൊലീസ് തെളിവെടുപ്പ് ഒഴിവാക്കി. തെളിവെടുപ്പ് നടത്താതെ സുഗതനെ കോടതിയിൽ ഹാജരാക്കും. ഇന്ന് വൈകിട്ട് 5.30 വരെയാണ് സുഗതനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ആക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തണമെന്ന പൊലീസിന്റെ ആവശ്യം പരിഗണിച്ചായിരുന്നു കോടതി നടപടി. കേസിന്റെ പ്രാധാന്യവും…
