Headlines

Webdesk

ലത്തീൻ സമുദായത്തിന്റെ ഇടപെടൽ കൊണ്ടാണ് താൻ മേയറായത്, പിതാക്കൻമാർക്ക് നന്ദി: വികെ മിനിമോൾ

തനിക്ക് മേയർ പദവി ലഭിക്കാൻ ലത്തീൻ സഭ ഇടപെട്ടെന്ന തുറന്നുപറച്ചിലുമായി കൊച്ചി മേയർ വികെ മിനിമോൾ. സമുദായം ശബ്ദമുയർത്തിയപ്പോൾ പദവി ലഭിച്ചു. പിതാക്കൻമാർ തനിക്ക് വേണ്ടി ഇടപെട്ടു. അതിൽ നന്ദിയുണ്ടെന്നും മേയർ പറഞ്ഞു. ലത്തീൻ കത്തോലിക്ക സഭ കെആർഎൽസിസി ജനറൽ അസംബ്ലി ഉദ്ഘാടന വേദിയിലായിരുന്നു വികെ മിനിമോളുടെ പരാമർശം ലത്തീൻ സമുദായത്തിന്റെ ഉറച്ച ശബ്ദം കാരണമാണ് ഞാനിവിടെ നിൽക്കുന്നത്. സമുദായം ശബ്ദമുയർത്തിയപ്പോഴാണ് കൊച്ചി മേയർ പദവി തനിക്ക് ലഭിച്ചത്. പലപ്പോഴും അർഹതക്കപ്പുറത്തുള്ളവർക്ക് സ്ഥാനമാനങ്ങൾ നൽകുമ്പോൾ അവിടെ ശബ്ദമുയർത്താൻ…

Read More

രക്തസമ്മർദം ഉയർന്ന തോതിൽ: തന്ത്രി കണ്ഠര് രാജീവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ കൂടുതൽ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ തിരുവനന്തപുരം സ്‌പെഷ്യൽ സബ് ജയിലിൽ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്് ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിശോധനയിൽ രക്തസമ്മർദം ഉയർന്ന തോതിലാണെന്ന് വ്യക്തമായതായി ഡോക്ടർമാർ അറിയിച്ചു. ഇസിജിയിൽ കൂടുതൽ പരിശോധന വേണ്ടി വരുമെന്നും തന്ത്രിയുടെ കാലിന് നീരുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. തന്ത്രിക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ട്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളില്ലെങ്കിലും കൂടുതൽ പരിശോധനകൾക്കായാണ് മെഡിക്കൽ കോളേജിലേക്ക് റഫർ…

Read More

ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം: 14 പേർ കൊല്ലപ്പെട്ടു, 2 ഹമാസ് നേതാക്കളെ വധിച്ചതായി ഇസ്രായേൽ സേന

ഗാസയിൽ വീണ്ടും ആക്രമണവുമായി ഇസ്രായേൽ. വ്യോമാക്രമണത്തിൽ ഹമാസിന്റെ രണ്ട് നേതാക്കൾ കൊല്ലപ്പെട്ടതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് അറിയിച്ചു. ഹമാസ് ആന്റി ടാങ്ക് മിസൈൽ വിഭാഗത്തിന്റെ തലവനായ കമൽ അബ്ദ് അൽ റഹ്മാൻ ഔവാദ്, ഹമാസ് ആയുധ നിർമാണ വിഭാഗം മേധാവി അഹ്മദ് തബേത്ത് എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച ഗാസയിൽ നിന്ന് ഇസ്രായേലി സൈനികരെ വിന്യസിച്ചിരുന്ന ഗാസ സിറ്റി ഭാഗത്തേക്ക് ഹമാസ് റോക്കറ്റാക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടി നൽകുകയായിരുന്നുവെന്ന് ഐഡിഎഫ് അവകാശപ്പെട്ടു. അതേസമയം ഇസ്രായേൽ ആക്രമണത്തിൽ 14 പേർ…

Read More

നിലയ്ക്കാത്ത കുതിപ്പ്: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് ഒറ്റയടിക്ക് 840 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു സ്വർണം പവന് 1,03,000 രൂപയിലെത്തി. ഇന്നലെ രാവിലെ പവന് 1,01,720 രൂപയായിരുന്നു. ഉച്ചയ്ക്ക ശേഷം വീണ്ടും വില ഉയർന്ന് 1,02,160 രൂപയിലെത്തിയിരുന്നു ഗ്രാമിന് ഇന്ന് 105 രൂപ വർധിച്ച് 12,875 രൂപയായി. രാജ്യാന്തര വിപണിയിലെ വില വർധനവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. രാജ്യാന്തര സ്വർണവില 4510 ഡോളറായി ഉയർന്നു 18 കാരറ്റ് സ്വർണത്തിനും വില വർധിച്ചിട്ടുണ്ട്. ഗ്രാമിന് 86 രൂപ ഉയർന്ന്…

Read More

ശബരിമല സ്വർണ്ണക്കൊള്ള; തന്ത്രിക്ക് ജയിലിൽ ദേഹാസ്വാസ്ഥ്യം: ഉടൻ ജനറൽ ആശുപത്രിയിലേക്ക് മാറ്റും

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് ദേഹാസ്വാസ്ഥ്യം. തന്ത്രിക്ക് ജയിലിൽ വച്ച് ആരോഗ്യ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. തന്ത്രിയെ ഉടൻ ജനറൽ ആശുപത്രിയിലേക്ക് മാറ്റും. ഇന്നലെയാണ് തന്ത്രിയെ എസ്ഐടി അറസ്റ്റ് ചെയ്‌തത്‌. കേസിൽ തന്നെ കുടുക്കിയതാണെന്നും ഒരുകുറ്റവും ചെയ്തിട്ടില്ലെന്നുമാണ് തന്ത്രി കണ്ഠര് രാജീവരുടെ വാദം. ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് തന്ത്രി പ്രതികരിച്ചു. കേസിൽ കുടുക്കിയതാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ‘അതെ’ എന്നായിരുന്നു തന്ത്രിയുടെ മറുപടി. തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു തന്ത്രിയുടെ പ്രതികരണം….

Read More

കരൂർ ദുരന്തം; വിജയ്‌യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ

കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‌യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ. പനയൂരിലെ വീട്ടിൽ നിന്നാണ് വാഹനം കസ്റ്റഡിയിൽ എടുത്തത്. വാഹനം കരൂരിലെ സിബിഐ കേന്ദ്രത്തിലെത്തിച്ചു. ജനുവരി 12ന് ഡൽഹിയിൽ ഹാജരാകാൻ വിജയ്ക്ക് നേരത്തെ സിബിഐ നോട്ടിസ് അയച്ചിരുന്നു.2025 സെപ്തംബർ 27നായിരുന്നു രാജ്യത്തെയാകെ ഞെട്ടിച്ച കരൂർ ദുരന്തം. വിജയ് പങ്കെടുത്ത ടിവികെ റാലിയിൽ‍ തിക്കും തിരക്കുമുണ്ടായതിനെ തുടർന്നുണ്ടായ അപകടത്തിൽ 41 ജീവനുകളാണ് പൊലിഞ്ഞത്. 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ‍ സിബിഐ അന്വേഷണം ഏറ്റെടുത്ത ശേഷം ടിവികെ ജനറൽ…

Read More

‘നൂറ് സീറ്റ് യു.ഡി.എഫ് മുന്നോട്ട് വച്ചപ്പോൾ കടത്തിവെട്ടാൻ മുഖ്യമന്ത്രി 110 അടിച്ചു, പരാജിതർ എപ്പോഴും അങ്ങനെ പറയാറുണ്ട്’; രമേശ് ചെന്നിത്തല

ശബരിമല സ്വർണകൊള്ളയിൽ മന്ത്രിമാർക്കും പങ്കെന്ന് രമേഷ് ചെന്നിത്തല. മന്ത്രിമാർക്കും,മുൻ മന്ത്രിമാർക്കും സ്വർണകൊള്ളയിൽ പങ്കുണ്ട് എന്നാണ് ഞങ്ങൾക്ക് കിട്ടിയ വിവരം. അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ആരും രക്ഷപ്പെടില്ല. നിയമനത്തിന് മുന്നിൽ എല്ലാവരും സമന്മാർ എന്നും രമേഷ് ചെന്നിത്തല വ്യക്തമാക്കി.ഞങ്ങൾ 100 സീറ്റോടുകൂടി അധികാരത്തിൽ വരും. 10 വർഷത്തെ എൽഡിഎഫ് ഭരണം മടുത്തു. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. ഈ ഗവൺമെന്റ് പോകണമെന്ന് ജനം ആഗ്രഹിക്കുന്നു. അതിൽ നല്ലൊരു ശതമാനം കമ്മ്യൂണിസ്റുകാരുമുണ്ട്. നൂറു സീറ്റെന്ന് യു.ഡി.എഫ് മുന്നോട്ട് വച്ചപ്പോൾ കടത്തിവെട്ടാനാണ് മുഖ്യമന്ത്രി…

Read More

പാട്ടിനൊപ്പം ഡാൻസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കം; മലപ്പുറത്ത് താലപ്പൊലി മഹോത്സവത്തിനിടെ കൂട്ടയടി

മലപ്പുറം കീഴാറ്റൂർ താലപ്പൊലി മഹോത്സവത്തിനിടെ കൂട്ടയടി. കീഴാറ്റൂർ ശ്രീ മുതുകുർശ്ശിക്കാവ് അയ്യപ്പ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് മുന്നോടിയായി നടത്തിയ നാടൻപാട്ടിനിടെയാണ് സംഘർഷം ഉണ്ടായത്.പാട്ടിനൊപ്പം ഡാൻസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഉടൻ തന്നെ പോലീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചു. സംഘർഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വയറലാണ്. ഇന്നാണ് താലപ്പൊലി മഹോത്സവത്തിന്റെ അവസാന ദിനം. ഗാനമേളയ്ക്ക് വലിയ തോതിൽ ആളുകളെത്തിയിരുന്നു. ആദ്യം നൃത്തച്ചുവടുകളിൽ തുടങ്ങുകയും പിന്നീടിത് കൂട്ടയടിയിലേക്ക് എത്തുകയുമായിരുന്നു. ഉടൻ തന്നെ പൊലീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചു. പൊലീസിന്…

Read More

ടേം പൂർത്തിയാക്കിയാലും വിജയസാധ്യത പരിഗണിക്കും; കൂടുതൽ നേതാക്കൾക്ക് ഇളവ് നൽകാൻ ലീഗ്

നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ നേതാക്കൾക്ക് മുസ്‍ലിം ലീഗ് ഇളവ് നൽകിയേക്കും. എം കെ മുനീർ സന്നദ്ധനെങ്കിൽ കോഴിക്കോട് സൗത്തിൽ മത്സരിക്കാം. ടേം പൂർത്തിയായെങ്കിലും എൻ ഷംസുദ്ധീന് ഇളവ് ലഭിക്കാൻ സാധ്യതയുണ്ട്. ടേം പൂർത്തിയാക്കിയാലും വിജയസാധ്യതയാണ് പരിഗണിക്കുന്നതെന്ന് ലീഗ് നേതൃത്വം അറിയിച്ചു.ടേം വ്യവസ്ഥ നടപ്പിലാക്കുമ്പോൾ അഞ്ച് എംഎൽഎമാർക്ക് മുസ്‍ലിം ലീഗിൽ സീറ്റുണ്ടാകില്ല. കെപിഎ മജീദ്, മഞ്ഞളാംകുഴി അലി, പി ഉബൈദുളള, എൻ എ നെല്ലിക്കുന്ന്, പി കെ ബഷീർ എന്നിവർ മാറിയേക്കും. കഴിഞ്ഞ തവണ ഒഴിവായത് ആറുപേരാണ്. അതിനിടെ…

Read More

‘പാർട്ടി അവഗണിക്കുന്നു, ചരട് വലിക്കുന്നത് ഐ സി ബാലകൃഷ്ണൻ’; നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് ഒ.ആർ രഘു

നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് വയനാട് ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. ഒ.ആർ രഘു. പാർട്ടി അവഗണിക്കുന്നെന്നും ഐ സി ബാലകൃഷ്ണൻ എംഎൽഎയാണ് തനിക്കെതിരെ ചരട് വലിക്കുന്നതെന്നും ആരോപണം. ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആൾ എന്ന പരിഗണന പോലും നൽകുന്നില്ലെന്നും ഒ.ആർ രഘു ട്വന്റിഫോറിനോട് പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മത്സരത്തിൽ പരാജയപ്പെട്ടിരുന്നു. കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെയാണ് മത്സരിച്ചത്. തനിക്ക് അർഹതപ്പെട്ട ജില്ലാ പഞ്ചായത്ത് സീറ്റ് നൽകിയില്ല. ലഭിച്ച ബ്ലോക്ക് പഞ്ചായത്ത് സീറ്റിൽ പരാജയപ്പെടുത്താൻ പാർട്ടി ശ്രമിച്ചു. എന്നിട്ടും…

Read More