Headlines

Webdesk

‘കോക്രോച്ച് ഈസ്‌ ബാക്ക്’ ഞങ്ങളെ ഒഴിവാക്കാൻ പറ്റുമെന്ന് കരുതിയോ?; എക്സ് അക്കൗണ്ട് പൂട്ടിയതിന് തൊട്ടുപിന്നാലെ പുതിയത് തുറന്ന് സിജെപി

  പുതിയ എക്സ് അക്കൗണ്ട് ആരംഭിച്ച് കോക്രോച്ച് ജനതാ പാർട്ടി. കോക്രോച്ച് ഈസ്‌ ബാക്ക് എന്ന പേരിലാണ് അക്കൗണ്ട്. ഞങ്ങളെ ഒഴിവാക്കാൻ പറ്റുമെന്ന് കരുതിയോ എന്ന് എക്‌സിൽ അവർ കുറിച്ചു. ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യാൻ ശ്രമം നടക്കുന്നുവെന്ന് സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്ക്കെ വ്യക്തമാക്കി. കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് അപ്രത്യക്ഷമായി. പ്രതീക്ഷിച്ചത് സംഭവിച്ചെന്നാണ് സ്ഥാപകൻ അഭിജീത്ത് ദീപ്ക്കേയുടെ പ്രതികരണം.     തുടര്‍ന്ന് പുതിയ അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ് സി ജെ പി. ഇൻസ്റ്റഗ്രാം…

Read More

മോദി ഈ കമ്പനിയുടെ ഐശ്വര്യം: സ്വീറ്റ് ഡിപ്ലോമസി പാര്‍ലെ ഇന്‍ഡസ്ട്രീസിന് ഐശ്വര്യമായ കഥ

  കഴിഞ്ഞ ദിവസം റോം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ടോഫി നയതന്ത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സംഭവം ഇങ്ങനെ. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലണിക്ക് മോദി സമ്മാനിച്ചത് ഒരു പാക്കറ്റ് മെലഡി ചോക്ലേറ്റ്. മെലഡി ഇത്‌നി ചോക്ലേറ്റി ക്യോം? എന്ന ചോദ്യത്തോടെ ശ്രദ്ധേയമായ ബ്രാന്‍ഡ് ആണിത്. നാളുകളായി ഊഷ്മള സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇരുനേതാക്കളും. മെലണി-മോദി സൗഹൃദം മെലഡി ഹാഷ്ടാഗിലാണ് അറിയപ്പെടുന്നത്. അങ്ങനെ ജോര്‍ജിയ മെലണി പങ്കുവച്ച ആ പൂക്കി-ക്യൂട്ട് വിഡിയോ വൈറലായി. പിന്നീട് മെലഡി ചോക്ലേറ്റിന്റെ…

Read More

‘ന്യൂജെന്‍ പിള്ളേര്‍ക്ക് പൂക്കി സിഎമ്മി’നെ നല്‍കിയ ആ ചോദ്യം ഫിജിന്റെത്; നിലമ്പൂരില്‍ നിന്നുള്ള യൂട്യൂബറും വൈറല്‍

  ആ ചോദ്യം ഏതെങ്കിലും മുഖ്യധാരാ മാധ്യമപ്രവര്‍ത്തകരുടേതായിരുന്നില്ല, പക്ഷേ മുഖ്യമന്ത്രി വിഡി സതീശന്‍ അതിനോട് പ്രതികരിച്ചത് സമൂഹ മാധ്യമങ്ങള്‍ അടക്കി വാഴുകയാണ്. സംശയിക്കേണ്ട… പൂക്കി സിഎം എന്ന പേര് ന്യൂജെന്‍ പിള്ളേര്‍ വിഡി സതീശന് നല്‍കിയ ആ ക്യൂട്ട് എക്സ്പ്രഷന്റെ കാര്യം തന്നെയാണ് പറയുന്നത്. (fijin’s viral question and vd satheesan’s reaction make him pookie cm in social media)     കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി സോഷ്യല്‍ മീഡിയ അടക്കി വാഴുകയാണ്…

Read More

പശു സംരക്ഷകരായി മുസ്‌ലിങ്ങള്‍; ഹിന്ദുക്കളായ കന്നുകാലി വ്യാപാരികൾക്ക് തിരിച്ചടി: ബംഗാളിൽ സുവേന്ദുവിന് പണികിട്ടി

  കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കശാപ്പ് നിയന്ത്രണ നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ സോഷ്യല്‍മീഡിയയില്‍ വൈറലായി ബംഗാളില്‍ നിന്നുള്ള ചില വീഡിയോകള്‍. ഹിന്ദു കന്നുകാലി വില്‍പ്പനക്കാരെ തടഞ്ഞുനിര്‍ത്തുന്ന മുസ്ലിം യുവാക്കളുടെ വീഡിയോ ആണ് ശ്രദ്ധേയമാകുന്നതില്‍ ഒന്ന്. പശുക്കളുമായി ഇവരെ വീട്ടിലേക്ക് തിരിച്ചയക്കുന്നതും കാണാം. ‘നിങ്ങള്‍ എന്തിനാണ് നിങ്ങളുടെ അമ്മയെ വില്‍ക്കാന്‍ ശ്രമിക്കുന്നത്? തിരികെ വീട്ടിലെത്തിച്ച് സംരക്ഷിക്കൂ. പശുക്കളെ വിറ്റ് നിങ്ങള്‍ക്ക് പണം സമ്പാദിക്കാം. പക്ഷെ, ഞങ്ങള്‍ ജയിലിലാകും’, എന്നാണ് വീഡിയോയില്‍ പറയുന്നത്. കന്നുകാലികളെ കൊണ്ടുപോകുന്ന ട്രക്ക് തടഞ്ഞുനിര്‍ത്തി ഡൈവറെ ചോദ്യം…

Read More

ഫോണിന് EMI അടയ്ക്കുന്നവർ ജാഗ്രതൈ; കൃത്യമായി അടച്ചില്ലെങ്കിൽ മൊബൈൽ സേവനങ്ങൾ ലഭിക്കില്ല; നേരിട്ടിടപെട്ട് RBI

  മൊബൈൽ ഫോണുകൾ വാങ്ങുമ്പോൾ ലോണിൽ വാങ്ങുന്നവരായിരിക്കും നമ്മളിൽ കൂടുതലും. ഓരോ മാസവും നിശ്ചിത തുകയാണ് ഇഎംഐ ആയി നമ്മളിൽ നിന്ന് ഈടാക്കപ്പെടുക. വലിയ തുക മൊത്തമായി നൽകാൻ ഇല്ലാത്തവർക്ക് ഏറെ ഉപകാരപ്രദമാണ് ഈ രീതി. എന്നാൽ ചിലപ്പോൾ ചിലർക്ക് ഈ ലോണുകൾ അടയ്ക്കാൻ പറ്റാതെ വരാറുണ്ട്. അവർക്ക് കൂടുതൽ പണി കിട്ടാൻ പോകുകയാണ്. ആർബിഐ ഇക്കാര്യത്തിൽ നേരിട്ട് ഇടപെടാൻ പോകുന്നു എന്നതിനാലാണത്.     മൊബൈൽ ഫോൺ ലോണുകൾ അടയ്ക്കാത്തവർക്കെതിരെ കർശന നടപടിയാണ് ആർബിഐ മുന്നോട്ടുവെച്ചിരിക്കുന്നത്….

Read More

സത്യപ്രതിജ്ഞയിൽ വ്യത്യസ്തരായി എകെഎം അഷ്റഫും വി ടി ബൽറാമും

  തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവർ പ്രോ ടേം സ്പീക്കർ ജി സുധാകരന് മുന്നിൽ എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തു. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ. പ്രേ ടേം സ്പീക്കര്‍ ജി സുധാകരന് മുന്നിലാണ് എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. ഇന്ന് സത്യപ്രതിജ്ഞ ചെയ്യാത്തവര്‍ക്ക് സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകില്ല. സത്യപ്രതിജ്ഞയില്‍ വ്യത്യസ്തനായത് മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫാണ്. കന്നട ഭാഷയിലാണ് എകെഎം അഷ്‌റഫ് സത്യപ്രതിജ്ഞ ചെയ്തത്. കാസര്‍ഗോഡ് കടമ്പാര്‍ സ്വദേശിയാണ്. ഉയര്‍ന്ന ഭൂരിപക്ഷത്തോടെയാണ് എകെഎം അഷ്റഫ് വീണ്ടും മഞ്ചേശ്വരത്തുനിന്നും…

Read More

മുഖ്യമന്ത്രിയുടെ പ്രത്യേക ഇടപെടൽ; 29.83 കോടിയുടെ ടെൻഡർ നടപടികൾക്ക് അംഗീകാരം

  കാസർകോട് ∙ ചെർക്കള – കല്ലട്ക്ക റോഡ് അഭിവൃദ്ധിപ്പെടുത്താൻ 29.83 കോടി രൂപയുടെ കിഫ്ബി ടെൻഡർ നടപടികൾ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് അംഗീകരിച്ചു. നിലവിലുള്ള കിഫ്ബി പദ്ധതി സംബന്ധിച്ച് പുതിയ സർക്കാർ തീരുമാനം എടുക്കാനിരിക്കെയാണ് ചെർക്കള – കല്ലട്ക്ക റോഡിനായി മുഖ്യമന്ത്രിയുടെ പ്രത്യേക ഇടപെടൽ.   നിലവിൽ ടെൻഡർ ചെയ്ത കിഫ്ബി പ്രവൃത്തികൾ ഏറ്റെടുക്കേണ്ടതുണ്ടോ തുടങ്ങിയതുമായി ബന്ധപ്പെട്ട് 27ന് സർക്കാർ തീരുമാനം എടുക്കുമെന്നാണ് കരുതുന്നത്. സംസ്ഥാനാന്തര പാതയിൽ ചെർക്കള – കല്ലട്ക്ക റോഡിന്റെ കടുത്ത ദുരിതാവസ്ഥ…

Read More

മോഡലിങ്ങിൻ്റെ മറവിൽ സെക്സ്റാക്കറ്റ്;മുഖ്യപ്രതി സിന്ധുവിൻ്റേതെന്ന് കരുതുന്ന വാട്‌സാപ്പ് സ്‌ക്രീൻ ഷോട്ട് പുറത്ത്

  കൊച്ചി: മോഡലിങ്ങിന്റെ മറവില്‍ സെക്സ് റാക്കറ്റും മനുഷ്യക്കടത്തും നടത്തിയ സംഭവത്തില്‍ മുഖ്യപ്രതി സിന്ധുവിന്റേതെന്ന് കരുതുന്ന വാട്‌സാപ്പ് സ്‌ക്രീന്‍ ഷോട്ട് പുറത്ത്. പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ സിന്ധു ഇടപാടുകാര്‍ക്ക് അയച്ചു നല്‍കിയിരുന്നു. പിന്നാലെ തുക പറഞ്ഞാണ് ഡീല്‍ ഉറപ്പിച്ചിരുന്നത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകളാണ് പുറത്തുവന്നത്.   അതേസമയം, സിന്ധുവിനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തില്‍ വെച്ചാണ് സിന്ധുവിനെ കസ്റ്റഡിയിലെടുത്തത്. മുംബൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് സിന്ധു പൊലിസീന്റെ പിടിയിലായത്. നടന്നത് ക്രൂരമായ, സംഘടിതമായ…

Read More

അനുവാദമില്ലാതെ ചില ഐഎഎസ് ഉദ്യോഗസ്ഥർ വേദിയിൽ; സത്യപ്രതിജ്ഞ ചടങ്ങിൽ പ്രോട്ടോക്കോൾ ലംഘനം, പൊലീസ് റിപ്പോർട്ട്

  തിരുവനന്തപുരം ∙ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ സർക്കാർ ഉദ്യോഗസ്ഥർ തന്നെ പ്രോട്ടോക്കോളും സുരക്ഷാ നിർദേശങ്ങളും ലംഘിച്ചതായി പൊലീസ് റിപ്പോർട്ട്. ഇതു സംബന്ധിച്ചു സിറ്റി പൊലീസ് കമ്മിഷണറോടു ഡിജിപി റിപ്പോർട്ട് തേടി. സ്പെഷൽ ബ്രാഞ്ച് മേധാവിയും വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. സത്യപ്രതിജ്ഞ നടന്ന വേദിയിൽ അനുവാദമില്ലാതെ കയറിയവരുടെ ഫോട്ടോ, വിഡിയോകൾ തുടങ്ങിയവ ശേഖരിച്ചു റിപ്പോർട്ട് നൽകാനാണു സ്പെഷൽ ബ്രാഞ്ച് മേധാവിയുടെ നിർദേശം. ചട്ടം പാലിക്കേണ്ടവർ തന്നെ ലംഘിച്ചതായാണു പൊലീസിന്റെ വാദം. വേദിയിലേക്കു കയറുന്നതു വിലക്കിയ പൊലീസുകാർക്കെതിരെ…

Read More

എ എ റഹീമിനെയും ഭാര്യയെയും അപമാനിച്ച കേസ്; പ്രവാസി മലയാളി അറസ്റ്റില്‍

  തിരുവനന്തപുരം: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീമിനെയും ഭാര്യയെയും സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ പ്രവാസി മലയാളി അറസ്റ്റില്‍. ആലപ്പുഴ സ്വദേശി സജി മോനെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്തായിരുന്ന ഇയാള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.   പ്രതിയെ ജാമ്യം നല്‍കി വിട്ടയച്ചു. സ്ത്രീത്വത്തെ അപമാനിച്ചതുള്‍പ്പെടെയുള്ള കുറ്റം ചുമത്തി ഇയാള്‍ക്കെതിരെ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തിരുന്നു. റഹീമിന്റേയും ഭാര്യയുടേയും ചിത്രങ്ങള്‍ സഹിതമായിരുന്നു സജിമോന്റെ പോസ്റ്റ്.

Read More