Headlines

Webdesk

കോട്ടയം നാട്ടകത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു; രണ്ട് പേർ മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്

കോട്ടയം നാട്ടകത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ചാന്നാനിക്കോട് തെക്കേപ്പറമ്പിൽ വേണു സുരേഷ്(28), മാണിക്കുന്നം സ്വദേശി ആദർശ്(25) എന്നിവരാണ് മരിച്ചത്. കാരാപ്പുഴ ഇല്ലത്തുപറമ്പിൽ വിഘ്‌നേശ്വറിനാണ്(24) ഗുരുതരമായി പരുക്കേറ്റത്. ഇയാളുടെ നില ഗുരുതരമാണ്. വിഘ്‌നേശ്വറിനെ ഭാരത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുളങ്കുള പാക്കിൽ കാക്കൂർ കെടിഡിസിയുടെ ബിയർ പാർലറിന് മുന്നിൽ വെച്ചാണ് അപകടം നടന്നത്. പാക്കിൽ ഭാഗത്ത് നിന്നെത്തിയ ബുള്ളറ്റും എതിർ ദിശയിൽ വന്ന പൾസർ ബൈക്കുമാണ് കൂട്ടിയിടിച്ചത്

Read More

വയനാട്ടിൽ 17 പേര്‍ക്ക് കൂടി കോവിഡ്; എല്ലാവര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ 9 പേര്‍ക്ക് രോഗ മുക്തി

വയനാട് ജില്ലയില്‍ ഇന്ന് 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 737 ആയി. ഇതില്‍ 354 പേര്‍ രോഗ മുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 382 പേരാണ് ചികിത്സയിലുള്ളത്. 366 പേര്‍ ജില്ലയിലും 16 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍: വാളാട് സമ്പർക്കത്തിലുള്ള ആലാറ്റിൽ പുലച്ചിക്കുനി…

Read More

ആശങ്കയോടെ ഇന്നും കോവിഡ് കണക്കുകൾ; 1083 പേർക്ക് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 135 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 131 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 126 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 97 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 91 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 72 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 50 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 37 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 32 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 30 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 23 പേര്‍ക്കും, വയനാട്…

Read More

എട്ടാം തീയതി വരെ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ ഫലമായി ശക്തമായ മഴയാകും ലഭിക്കുക. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ ഓഗസ്റ്റ് 4-ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ഓഗസ്റ്റ് 5- ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ഓഗസ്റ്റ് 6-എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ഓഗസ്റ്റ് 7-എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,…

Read More

മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ട കേസ് അട്ടിമറിക്കാൻ അണിയറ നീക്കങ്ങൾ

മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ട കേസ് അട്ടിമറിക്കാൻ അണിയറ നീക്കങ്ങൾ . ശ്രീറാം ആരോഗ്യവകുപ്പിൽ ജോയിന്റ് സെക്രട്ടറിയായതിനാൽ ഉന്നത ബന്ധങ്ങൾ ഉപയോഗിച്ചു ഡോക്ടർമാർ അടക്കമുള്ളവരെ വിചാരണവേളയിൽ സ്വാധീനിക്കാനുള്ള നീക്കങ്ങളാണു നടക്കുന്നത്. ലാബുകളിലെ കോവിഡ് പരിശോധനയുടെ മേൽനോട്ടമായിരുന്നു ശ്രീറാമിന് ആദ്യം നൽകിയത്. ഇപ്പോൾ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളുടെ ചുമതലയാണ്. കോവിഡ് കാലമായതിനാലാണു ഡോക്ടറായ ശ്രീറാമിനെ ആരോഗ്യവകുപ്പിൽ നിയമിച്ചതെന്നാണു സർക്കാർ വിശദീകരണം. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരുടെ റിപ്പോർട്ടുകളും മൊഴികളും കേസിൽ നിർണായകമാണ്. ശ്രീറാം ഓടിച്ച കാർ അമിത വേഗത്തിൽ…

Read More

നിങ്ങൾ മെലിഞ്ഞ വരാണോ? ഭാരം കൂട്ടാൻ മാർഗ്ഗമുണ്ട്

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള 462 ദശലക്ഷം പേര്‍ ഭാരക്കുറവിന് അടിമകളാണ്. കൃത്യമായ ശരീരഭാരം ഇല്ലാത്തത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുകയും പല പ്രശ്‌നങ്ങള്‍ക്കു വഴിവയ്ക്കുകയും ചെയ്യുന്നു. നിങ്ങള്‍ അമിതഭാരമുള്ളവരാണോ, ഭാരം കുറവാണോ, ആരോഗ്യകരമായ ഭാരമുണ്ടോ എന്നൊക്കെ നിര്‍ണ്ണയിക്കാന്‍ ബി.എം.ഐ (ബോഡി മാസ് സൂചിക) കണക്കാക്കാവുന്നതാണ്. നിങ്ങള്‍ക്ക് ആരോഗ്യകരമായ ഭാരം ഇല്ലെങ്കില്‍ അതിന് പല കാരണങ്ങളുമുണ്ട്. അവയില് ചിലത് ശാരീരികവും ചിലത് മന:ശാസ്ത്രപരവുമാണ്. ഭാരക്കുറവിനു കാരണങ്ങള്‍ ഉയര്‍ന്ന ഉപാപചയമുള്ള പലരും മെലിഞ്ഞിരിക്കുന്നവരാണ്. ഇവരുടെ മെറ്റബോളിസം വളരെ ഉയര്‍ന്നതാണ്. വലിയ…

Read More

ഉംറ തീര്‍ത്ഥാടനം പുനരാരംഭിക്കാനൊരുങ്ങി സൗദി

ജിദ്ദ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ താത്കാലികമായി നിര്‍ത്തിവെച്ച ഉംറ തീര്‍ത്ഥാടനം പുനരാരംഭിക്കാന്‍ സൗദി അറേബ്യ. സുരക്ഷിതമായ രീതിയില്‍ ഹജ്ജ് കര്‍മങ്ങള്‍ നടത്തിയതിന്റെ അനുഭവവും പരിചയവും അടിസ്ഥാനമാക്കി വരുന്ന ഉംറ സീസണ്‍ നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് ഹജ്ജ്, ഉംറ ഉപമന്ത്രി ഡോ.ഹുസൈന്‍ അല്‍ ശരീഫ് പറഞ്ഞു. ഇത്തവണത്ത ഹജ്ജില്‍ നിന്ന് ലഭിച്ച അനുഭവങ്ങള്‍ അനിതരസാധാരണമാണ്. ഉന്നതനിലവാരത്തിലുള്ള ആരോഗ്യ, സുരക്ഷാ, സംഘാടന നടപടിക്രമങ്ങള്‍ നടപ്പാക്കിയാണ് ഹജ്ജ് പൂര്‍ത്തീകരിച്ചത്. ഹജ്ജ് ചെയ്തവര്‍ ഏഴ് ദിവസം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയണം. ഏഴ് ദിവസം ക്വാറന്റൈനില്‍…

Read More

കൊവിഡ് മരണം മറച്ചുവെക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് മരണം മറച്ചുവെക്കുന്നുവെന്ന പ്രചാരണം ശരിയല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആലപ്പുഴ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഫലവും മെഡിക്കൽ റിപ്പോർട്ടും അടിസ്ഥാനമാക്കിയാണ് മരണം ഉൾപ്പെടുത്തുന്നത്. കൊവിഡ് ബാധിതരായി മരിച്ചവരെ കൊവിഡ് മരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നുണ്ട് സാമ്പിളുകൾ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കേണ്ടി വരുന്നതിനാലാണ് താമസം വരുന്നത്. മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയ മരണങ്ങൾ പിന്നീട് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അന്തർദേശീയ മാനദണ്ഡങ്ങൾ അനുസരിച്ചാണ് സംസ്ഥാനത്തും കൊവിഡ് മരണങ്ങൾ കണക്കാക്കുന്നത്. ഒരാൾ കൊവിഡ് സംശയിക്കുന്ന സമയത്ത് മരിച്ചുവെന്ന് കരുതി…

Read More

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ആദ്യ നൂറ് റാങ്കിൽ പത്ത് മലയാളികൾ

2019ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 2019 സെപ്റ്റംബറിൽ നടന്ന മെയിൻ എഴുത്തു പരീക്ഷയുടെയും 2020 ഫെബ്രുവരി മുതൽ ഓഗസ്റ്റു വരെ നടന്ന അഭിമുഖ പരീക്ഷയുടെയും ചേർന്നുള്ള ഫലമാണ് പ്രസിദ്ധീകരിച്ചത്. ആദ്യ 100 റാങ്കുകളിൽ പത്ത് മലയാളികളും. സി.എസ്. ജയദേവിന് അഞ്ചാം റാങ്ക് സ്വന്തമാക്കി. സിഎസ് ജയദേവ്-അഞ്ചാം റാങ്ക് ആർ ശരണ്യ-36ാം റാങ്ക് സഫ്‌ന നസറുദ്ദീൻ-45ാം റാങ്ക് ഐശ്വര്യ ആർ-47ാം റാങ്ക് അരുൺ എസ് നായർ-55ാം റാങ്ക് എസ് പ്രിയങ്ക-68ാം റാങ്ക് ബി യശസ്വിനി-71ാം റാങ്ക്…

Read More

വയനാടിന് അഭിമാനം;ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ 542-ാം റാങ്ക് നായ്ക്കട്ടി ചേർവയൽ ഹസൻ ഹുസൈദിന്

വയനാടിന് അഭിമാനം;ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ 542-ാം റാങ്ക് നായ്ക്കട്ടി ചേർവയൽ ഹസൻ ഹുസൈദിന് . നായ്ക്കട്ടി സ്കൂളിലെ പ്രധാന അദ്ധ്യാപകനായ അസൈൻ മാസ്റ്ററുടെയും മുത്തങ്ങ ഗവൺമെന്റ് എൽ പി സ്കൂൾ പ്രധാനഅധ്യാപികയായ സൈനബയുുടെയും മകനായ ഹസ്സൻ ഉസൈദ് എൻ .എ സിവിൽ സർവീസ് പരീക്ഷയിൽ 542 റാങ്ക് കരസ്ഥമാക്കി. വിദ്യാഭ്യാസം മുഴുവൻ പൊതുവിദ്യാലയത്തിൽ മലയാളം മീഡിയത്തിലാണ് നടത്തിയത് .എൽപി – എൽപിഎസ് നായ്ക്കട്ടി യുപി- (ജിയുപിഎസ് മാതമംഗലം) ഹൈസ്കൂൾ- (ജിഎച്ച്എസ് മൂലങ്കാവ് ) ഹയർസെക്കൻഡറി-…

Read More