ഐ.സി.സി ഏകദിന റാങ്കിംഗ് ; ഇന്ത്യൻ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിൽ
ഏറ്റവും പുതിയ ഐ.സി.സി ഏകദിന റാങ്കിംഗ് പുറത്തുവിട്ടു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ഒന്നാമതുള്ള കോഹ് ലിയ്ക്ക് 871 റേറ്റിംഗ് പോയിന്റുള്ളപ്പോള്‍ രോഹിത് ശര്‍മയ്ക്ക് 835 റേറ്റിംഗ് പോയിന്റാണുള്ളത്. ബാറ്റ്‌സ്മാന്‍മാരില്‍ മൂന്നാം സ്ഥാനത്ത് പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസാമാണ്. 829 റേറ്റിംഗ് പോയിന്റാണ് ബാബറിനുള്ളത്. ന്യൂസിലന്‍ഡിന്റെ റോസ് ടെയ് ലര്‍ (818), ദക്ഷിണാഫ്രിക്കയുടെ ഫഫ് ഡുപ്ലെസിസ് (790), ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ (789),…
