ആരും ചുവടുവെച്ചുപോകും! ശങ്കർ മഹാദേവൻ പാടിയ ‘മാജിക് മഷ്റൂംസി’ലെ ‘ഒന്നാം കുന്നിൻ മേലൊരുത്തി കണ്ണാലേറാണേ…’ എന്ന ഗാനം പുറത്ത്, ചിത്രം ജനുവരി 23ന് തിയേറ്ററുകളിൽ
പൊട്ടിപൊട്ടി ചിരിക്കാനും മതിമറന്ന് ഓർത്തോർത്ത് ആനന്ദിക്കാനും ഒട്ടേറെ രസക്കൂട്ടുകളുമായി എത്തുന്ന ‘മാജിക് മഷ്റൂംസ്’ സിനിമയിലെ ശങ്കർ മഹാദേവൻ ആലപിച്ച ഗാനം പുറത്ത്. പ്രേക്ഷകർ ഏറ്റെടുത്ത ‘കട്ടപ്പനയിലെ ഋത്വിക് റോഷന് ‘ ശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം രസകരമായൊരു ഫൺ ഫാമിലി ഫാന്‍റസി എൻ്റർടെയ്നറായാണ് പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുന്നതെന്നാണ് സൂചന. ജനുവരി 23ന് തിയേറ്ററുകളിലെത്തും.സന്തോഷ് വർമ്മയുടെ വരികള്‍ക്ക് നാദിർഷ ഈണമിട്ട് ശങ്കർ മഹാദേവൻ പാടിയ ഗാനമാണ് ഇപ്പോൾ ചിത്രത്തിലേതായി പുറത്തിറങ്ങിയിരിക്കുന്നത്. ആരും ചുവടുവെച്ചുപോകുന്നതാണ് ‘ഒന്നാം…
