സംശയമൊന്നും ഇല്ലല്ലോ.. അല്ലേ; സംഭാവന കൊള്ളയ്ക്ക് പിന്നാലെ അയോധ്യയില്‍ സംഭാവന എണ്ണുന്ന ജീവനക്കാരുടെ കൂട്ടരാജി
സംഭാവന കൊള്ളയ്ക്ക് പിന്നാലെ അയോധ്യയില്‍ കൂട്ട രാജി. കാണിക്ക എണ്ണുന്ന വിഭാഗത്തിലെ 24 ഓളം ജീവനക്കാര്‍ രാജിവച്ചു. അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടയാണ് കാണിക്ക എണ്ണുന്ന വിഭാഗത്തിലെ 24 ഓളം ജീവനക്കാരുടെ രാജി. ജോലി സമയം നീട്ടി, ശമ്പളം വെട്ടിക്കുറച്ചു, അവധി കുറച്ചു എന്നിവ ആരോപിച്ചാണ് ജീവനക്കാര്‍ രാജി നല്‍കിയത്. പ്രതിഷേധം അറിയിച്ചുവെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് ജീവനക്കാരുടെ വിശദീകരണം. അതേസമയം, സംഭാവന കൊള്ളയില്‍ അറസ്റ്റിലായ പ്രതി അനുകല്പ്…
