സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി ; രാജസ്ഥാനിൽ കോൺഗ്രസിലെ പ്രതിസന്ധിക്ക് വിരാമം
രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി. രാഹുൽ ഗാന്ധിയെ സച്ചിന്‍ പൈലറ്റ് കണ്ടതിന് പിന്നാലെയാണ് വീണ്ടും കോണ്‍ഗ്രസിലേക്ക് മടക്കം. സച്ചിന്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചതായി കെ.സി വേണുഗോപാല്‍ അറിയിച്ചു. സച്ചിൻ പൈലറ്റുമായി തുറന്ന ചർച്ച നടത്തുമെന്നും വേണുഗോപാൽ പറഞ്ഞു. സച്ചിന്‍ പൈലറ്റ് രാഹുല്‍ ഗാന്ധിയുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുലിന്റെ ഡല്‍ഹിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടങ്ങിയ ശേഷം ഇതാദ്യമായാണ് സച്ചിന്‍ പൈലറ്റ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നത്. പ്രിയങ്ക…
