Headlines

Webdesk

വയനാട് തവിഞ്ഞാലിൽ വീണ്ടും കടുവയുടെ ആക്രമണം

വയനാട് തവിഞ്ഞാലിൽ വീണ്ടും കടുവയുടെ ആക്രമണം. വിമല നഗർ മണക്കാട്ട് ഫ്രാൻസിസിന്റെ പത്തുമാസം പ്രായമുള്ള പശുവിനെ ഇന്നലെ രാത്രി കടുവ ആക്രമിച്ചു കൊന്നു. സമീപത്തു കടുവയുടെ കാൽപ്പാട് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഫോറസ്ററ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ നഷ്‍ടപരിഹാരത്തെ കുറിച്ചു വാക്കേറ്റമുണ്ടായി. ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരെ നാട്ടുകാർ തടഞ്ഞുവെച്ചു. പ്രശ്നം പരിഹരിക്കാം എന്ന ഉറപ്പിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു. കടുവ തൊട്ട് അടുത്ത വനത്തിൽ ഉള്ളതയാണ് വനം വകുപ്പിന്റെ വിലയിരുത്തൽ.

Read More

സംസ്ഥാന സെക്രട്ടേറിയറ്റും തീരുമാനിച്ചു; തരൂരിൽ പി കെ ജമീല സ്ഥാനാർഥിയാകില്ല

പാലക്കാട് തരൂർ സീറ്റിൽ ഡോ. പി കെ ജമീലയെ സ്ഥാനാർഥിയാക്കാനുള്ള നീക്കം സിപിഎം ഉപേക്ഷിച്ചു. തീരുമാനം വിവാദമായ സാഹചര്യത്തിലാണ് പിൻമാറ്റം. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ജമീലയെ മത്സരിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത് കഴിഞ്ഞ ദിവസം ചേർന്ന സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് ജമീലക്ക് പകരം സ്ഥാനാർഥി സാധ്യതാ പട്ടികയിൽ ഡിവൈഎഫ്‌ഐ നേതാവ് പി പി സുമോദിന്റെ പേര് ഉൾപ്പെടുത്തിയിരുന്നു. പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റും അംഗീകരിക്കുകയായിരുന്നു. നാല് തവണ എംഎൽഎയായ എ കെ ബാലന്റെ…

Read More

ഡോളർ കടത്ത് കേസ്: തിരുവനന്തപുരത്തെ അഭിഭാഷക ദിവ്യയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് അഭിഭാഷകയായ ദിവ്യ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരായി. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് ലഭിച്ച മുറയ്ക്കാണ് ഹാജരായത്. കരമന സ്വദേശിയാണ് ദിവ്യ ദിവ്യയുടെ പേരിൽ ഒമ്പത് സിം കാർഡുകളാണുള്ളത്. ഇവ നൽകിയത് ആർക്കെന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. ഈ സിം കാർഡുകളിൽ നിന്ന് സ്വപ്നക്ക് നിരന്തരം കോളുകൾ വന്നതായി കണ്ടെത്തിയിരുന്നു. ദിവ്യയെ ചോദ്യം ചെയ്യുന്നതിന്റെ വിശദാംശങ്ങൾ എൻഐഎയും ആവശ്യപ്പെട്ടിട്ടുണ്ട്. എൻഐഎ ഡിവൈഎസ്പി രാധാകൃഷ്ണ പിള്ള കസ്റ്റംസ് ഓഫീസിൽ എത്തിയിട്ടുണ്ട്.

Read More

ട്വന്റി 20ക്ക് പിന്തുണയുമായി നടൻ ശ്രീനിവാസൻ; സ്ഥാനാർഥി പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കും

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന കിറ്റക്‌സ് കമ്പനിയുടെ ട്വന്റി 20 എന്ന കൂട്ടായ്മക്ക് പിന്തുണയുമായി നടൻ ശ്രീനിവാസൻ. ഇന്ന് നടക്കുന്ന ട്വന്റി 20യുടെ സ്ഥാനാർഥി പ്രഖ്യാപന ചടങ്ങിൽ ശ്രീനിവാസൻ പങ്കെടുക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല. എങ്കിലും ട്വന്റി 20യിൽ വലിയ പ്രതീക്ഷയുണ്ട്. ബിജെപിയിൽ ചേർന്ന ഇ ശ്രീധരനും ജേക്കബ് തോമസും ട്വന്റി 20യിൽ വന്നെങ്കിലെന്ന് ആഗ്രഹിക്കുകയാണെന്നും ശ്രീനിവാസൻ പറഞ്ഞു നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച ട്വന്റി 20ക്ക് മികച്ച നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുന്നത്തുനാട് മത്സരിക്കുമെന്ന് കിറ്റക്‌സ് എംഡി…

Read More

ഡോളർ കടത്ത് കേസ്: ഉന്നത രാഷ്ട്രീയ നേതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങി ഇ ഡി

ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ള ഉന്നത നേതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രതികളുടെ രഹസ്യമൊഴികളുടെ പകർപ്പ് ലഭിച്ച ശേഷം ചോദ്യം ചെയ്യാനാണ് നീക്കം സന്തോഷ് ഈപ്പനെ ഒന്നാം പ്രതിയാക്കിയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരിക്കുന്നത്. ലൈഫ് മിഷൻ പദ്ധതിയിൽ സന്തോഷ് ഈപ്പൻ നൽകിയ കോഴപ്പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. കോൺസുലേറ്റ് മുൻ ചീഫ് അക്കൗണ്ട്‌സ് ഓഫീസർ ഖാലിദ് മുഖേനയാണ് ഡോളർ കടത്ത് നടന്നത്. ്‌സ്വപ്‌നയും സരിത്തും ഇതുസംബന്ധിച്ച് മൊഴി നൽകിയിട്ടുണ്ടെന്നാണ് ഇ ഡി…

Read More

ഇന്ധന വിലവർധനവിനെ ചൊല്ലി രാജ്യസഭയിൽ പ്രതിപക്ഷ ബഹളം

ഇന്ധന വിലവർധനവിനെ ചൊല്ലി രാജ്യസഭയിൽ പ്രതിപക്ഷ ബഹളം. ഇതേ തുടർന്ന് സഭ ഒരു മണിക്കൂർ നേരത്തേക്ക് നിർത്തിവെച്ചു. സഭ നിർത്തിവെച്ച് ഇന്ധന വിലക്കയറ്റം ചർച്ച ചെയ്യണെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ നോട്ടീസ് നൽകിയിരുന്നു. ഇത് സഭാധ്യക്ഷൻ അനുവദിച്ചില്ല ധനാഭ്യർഥന ചർച്ചക്കൊപ്പം ഈ വിഷയവും ചർച്ച ചെയ്യാമെന്ന് വെങ്കയ്യ നായിഡു അറിയിച്ചു. ഇതേ തുടർന്നാണ് കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി ബഹളം വെച്ചത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണക്ക് വില കുറഞ്ഞിട്ടും പെട്രോൾ, ഡീസൽ, പാചക വാതകം എന്നിവക്ക്…

Read More

മീനങ്ങാടി 54 ല്‍ നിയന്ത്രണം വിട്ട പച്ചക്കറി ലോറി മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക്

മീനങ്ങാടി: മീനങ്ങാടി 54 ല്‍ നിയന്ത്രണം വിട്ട പച്ചക്കറി ലോറി മറിഞ്ഞ് 2 പേര്‍ക്ക് പരിക്കേറ്റു. ലോറി ഡ്രൈവറായ ബത്തേരി സ്വദേശി ഷിബുവിനും, ക്ലീനര്‍ ചെതലയം സ്വദേശി ദിനേഷിനുമാണ് പരിക്കേറ്റത്. മൈസൂരില്‍ നിന്നും, വടകരക്കുള്ള പച്ചക്കറിയുമായി പോവുകയായിരുന്ന ലോറിയാണ് ഇന്നലെ രാത്രി 11 മണിയോടെ അപകടത്തില്‍ പെട്ടത്

Read More

ജനവിരുദ്ധ താൽപര്യങ്ങൾ സ്വീകരിക്കുന്ന കോൺഗ്രസിൽ തുടരാനാവില്ല; എം എസ് വിശ്വനാഥൻ

സുൽത്താൻ ബത്തേരി:ജനവിരുദ്ധ താൽപര്യങ്ങൾ സ്വീകരിക്കുന്ന കോൺഗ്രസിൽ തുടരാനാവില്ലെന്ന് എംഎസ് വിശ്വനാഥൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി വളർന്നുവന്ന, ഇന്ത്യൻ നാഷണൽ കോൺഗ്രസ് മതനിരപേക്ഷത, സോഷ്യലിസം, സാമ്രാജ്യത്വ വിരുദ്ധത എന്നിവയുടെയെല്ലാം മുഖമുള്ള പ്രസ്ഥാനമായിരുന്നു. എന്നാൽ ഇന്ന് കോൺഗ്രസ് മതനിരപേക്ഷ നിലപാടിൽ വെള്ളം ചേർക്കുകയും തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന ബിജെപിയുടെ ബി ടീമായി മാറിയിരിക്കുകയും ചെയ്തിരിക്കുകയാണ്. രാഷ്ട്രത്തിന്റെ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും ഭീഷണിയായി മാറിയ ബിജെപിയുടെ കേന്ദ്ര സർക്കാരിനെതിരെ ഫലപ്രദമായ ചെറുത്തുനിൽപ് സംഘടിപ്പിക്കാൻ പോലും കോൺഗ്രസിന്…

Read More

മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂരിൽ മത്സരിച്ചേക്കും; കെ സുധാകരൻ കെപിസിസി പ്രസിഡന്റാകും

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് സൂചന. കണ്ണൂർ മണ്ഡലത്തിലാണ് മുല്ലപ്പള്ളി മത്സരിക്കാനിറങ്ങുന്നത്. മുല്ലപ്പള്ളി മത്സരിക്കുകയാണെങ്കിൽ കെ സുധാകരൻ കെപിസിസി പ്രസിഡന്റാകും കോൺഗ്രസിലെ എല്ലാ സിറ്റിംഗ് എംഎൽഎമാർക്കും സീറ്റ് നൽകും. ഇന്ന് വൈകുന്നേരം ഡൽഹിയിൽ സ്‌ക്രീനിംഗ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. മുല്ലപ്പള്ളിയുടെ മത്സരകാര്യത്തിൽ യോഗത്തിൽ തീരുമാനമാകും കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നിറങ്ങാതെ മത്സരിക്കാനുള്ള ശ്രമമാണ് മുല്ലപ്പള്ളി നടത്തുന്നത്. അതിൽ ഹൈക്കമാൻഡിന് തൃപ്തിയില്ല. മുല്ലപ്പള്ളി മത്സരിച്ചാൽ കെ സുധാകരനെ പകരം സ്ഥാനമേൽപ്പിക്കും. 21 സിറ്റിംഗ് എംഎൽഎമാരിൽ 20…

Read More

കരിപ്പൂരിൽ സ്വർണവേട്ട; പിടികൂടിയത് 55 ലക്ഷം രൂപയുടെ സ്വർണം

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 1256 ഗ്രാം സ്വർണ മിശ്രിതമാണ് പിടികൂടിയത്. വിപണിയിൽ 55 ലക്ഷം രൂപ വില വരും ഇതിന് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് സ്വർണം പിടികൂടിയത്. ദുബൈയിൽ നിന്നുമെത്തിയ വടകര സ്വദേശി അബ്ദുൽ റഷീദിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്‌k

Read More