Headlines

Webdesk

വയനാട് ‍ജില്ലയിൽ 392 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 16.21

  വയനാട് ജില്ലയില്‍ ഇന്ന് (21.05.21) 392 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 560 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 16.21 ആണ്. 375 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 54825 ആയി. 47450 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6773 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5429 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

സംസ്ഥാനത്ത് ലോക്ക് ഡൗൺ മെയ് 30 വരെ നീട്ടി; മലപ്പുറത്ത് മാത്രം ട്രിപ്പിൾ ലോക്ക് ഡൗൺ

  സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടി. മെയ് 30 വരെയാണ് ലോക്ക് ഡൗൺ നീട്ടിയത്. ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിലുണ്ടായിരുന്ന തൃശ്ശൂർ, തിരുവനന്തപുരം, എറണാകുളം ജില്ലകളിലും നാളെ മുതൽ സാധാരണ ലോക്ക് ഡൗൺ ആയിരിക്കും. അതേസമയം മലപ്പുറത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ തുടരും തൃശ്ശൂർ, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ നാളെ രാവിലെ മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഒഴിവാക്കും. മലപ്പുറത്ത് പോലീസ് സംവിധാനം കൂറേക്കൂടി ജാഗ്രതയോടെ നീങ്ങും. എഡിജിപി മലപ്പുറത്ത് പോയി കാര്യങ്ങൾ അവലോകനം ചെയ്യും. ഐജി…

Read More

ദീര്‍ഘകാലമായ ആവശ്യം: ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെ സ്വാഗതം ചെയ്ത് കെസിബിസി

  ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെ സ്വാഗതം ചെയ്ത് കെസിബിസി. ദീര്‍ഘകാലമായുള്ള ആവശ്യത്തിന്റെ ഫലമാണിതെന്ന് കെസിബിസി പ്രതികരിച്ചു. അതേസമയം മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്നും പരസ്യ പ്രതികരണത്തിനില്ലെന്നും മറ്റ് സഭാ നേതൃത്വങ്ങള്‍ അറിയിച്ചു ക്രിസ്ത്യന്‍ സഭാ നേതൃത്വത്തിന്റെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നത്. ന്യൂനപക്ഷ അവകാശങ്ങള്‍ മുസ്ലീം വിഭാഗം കവര്‍ന്നെടുക്കുകയാണെന്ന ആരോപണവുമായി സീറോ മലബാര്‍ സഭ അടുത്തിടെ രംഗത്തുവന്നിരുന്നു. വി അബ്ദുറഹ്മാന് ന്യൂനപക്ഷ വകുപ്പ് നല്‍കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ അപ്രതീക്ഷിത നീക്കത്തിലൂടെ മുഖ്യമന്ത്രി വകുപ്പ്…

Read More

മുംബൈ ബാർജ് അപകടം: ഒരു മലയാളിയുടെ കൂടി മൃതദേഹം ലഭിച്ചു

  മുംബൈ ബാർജ് അപകടത്തിൽ മരിച്ചവരിൽ ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു. തൃശ്ശൂർ വടക്കാഞ്ചേരി ആര്യംപാടം സ്വദേശി അർജുനാണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി ബാർജിലെ സേഫ്റ്റി ഉദ്യോഗസ്ഥനായിരുന്നു അർജുൻ. ഇന്ന് രാവിലെയാണ് മരണം സംബന്ധിച്ച വിവരം കുടുംബത്തിന് ലഭിച്ചത്. വയനാട് സ്വദേശി സുമേഷ്, വയനാട് മുക്രമൂല പുന്നന്താനത്ത് സ്വദേശി ജോമിഷ് ജോസഫ്, കോട്ടയം ചിറക്കടവ് സ്വദേശി സസിൻ ഇസ്മായിൽ എന്നിവരാണ് മരിച്ച മറ്റ് മലയാളികൾ അപകടത്തിൽപ്പെട്ടവരിൽ 37 പേരെ ഇനിയും കണ്ടെത്താനുണ്ട്….

Read More

വയനാട് ടൂറിസം അസോസിയേഷൻ പോലീസ് കാർക്ക് ഉച്ചഭക്ഷണം നൽകി

  ബത്തേരി: കോവിഡ് മഹാമാരിയിൽ അതികഠിനമായ കാലാവസ്ഥയിൽ പോലും റോഡുകളിൽ സേവനം ചെയ്യുന്ന പോലീസുകാർക്ക് പിന്തുണയും അഭിനന്ദനവുമായി വയനാട് ടൂറിസം അസോസിയേഷൻ ഉച്ചഭക്ഷണം നൽകി അണിചേർന്നു. WTA ബത്തേരി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉച്ചഭക്ഷണം വിതരണം ചെയ്തത്. WTA ജില്ലാ ജനറൽ സെക്രട്ടറി അനീഷ് ബി നായർ, താലൂക്ക് ഭാരവാഹികളായ രമിത് രവി , ചെറിയാൻ കോശി, സിബു ഫിയാസ്, ബാബു ത്രീ റൂട്സ്, മുനീർ, ജഷീദ്, മുജീബ്, പ്രേം അമീഡ കാസ്റ്റ്, നസീർ ഫ്ലോറ, സുനിൽ…

Read More

നാരദ കേസ്: തൃണമൂൽ നേതാക്കളെ വീട്ടുതടങ്കലിൽ പാർപ്പിച്ചു; ജാമ്യാപേക്ഷ തള്ളി

  നാരദ കേസിൽ അറസ്റ്റിലായ രണ്ട് മന്ത്രിമാർ അടക്കമുള്ള തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് ജാമ്യമില്ല. ഇടക്കാല ജാമ്യമെന്ന ആവശ്യം കൊൽക്കത്ത ഹൈക്കോടതി തള്ളി. ഇവരെ വീട്ടുതടങ്കലിൽ നിന്ന് ജയിലിലേക്ക് മാറ്റണമെന്ന സിബിഐയുടെ ആവശ്യവും കോടതി നിരസിച്ചു. ഇടക്കാല ജാമ്യത്തിനായി കേസ് വിശാല ബഞ്ചിന് വിട്ടു. മന്ത്രിമാരായ ഫിർഹാദ് ഹക്കീം, സുബ്രതാ മുഖർജി, എംഎൽഎയായ മദൻ മിത്ര, സോവൻ ചാറ്റർജി എന്നിവരെയാണ് വീട്ടുതടങ്കലിൽ പാർപ്പിക്കാൻ കോടതി ഉത്തരവിട്ടത്. തിങ്കളാഴ്ച രാവിലെയാണ് ഇവരെ സിബിഐ കസ്റ്റഡിയിലെടുത്തത്.

Read More

കൊവിഡിന് പിന്നാലെ ബ്ലാക്ക് ഫംഗസ് ആശങ്കയും; രാജ്യത്ത് ഇതുവരെ 126 കേസുകൾ

  കൊവിഡിന് പിന്നാലെ രാജ്യത്തിന് ആശങ്കയായി ബ്ലാക്ക് ഫംഗസ് ബാധയും. കൊവിഡ് രോഗികളിൽ ബ്ലാക്ക് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്യുന്നത് വർധിച്ചതായാണ് കണക്കുകൾ. ബ്ലാക്ക് ഫംഗസ് ബാധിച്ച് ഇതുവരെ 126 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ കൊവിഡും ഉയർന്ന പ്രമേഹവും രോഗം ബാധിക്കാൻ സാധ്യത കൂടുതലാണ്. ബ്ലാക്ക് ഫംഗസ് പുതിയ വെല്ലുവിളിയാണെന്നും നേരിടാൻ ജാഗ്രത ആവശ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധികളുടെ പട്ടികയിൽപ്പെടുത്താൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. രാജ്യത്തെ പത്തിലധികം സംസ്ഥാനങ്ങളിൽ ബ്ലാക്ക് ഫംഗസ്…

Read More

അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

  സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. 22ന് തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും 23ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലർട്ട് 24ാം തീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും 25ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…

Read More

പരിസ്ഥിതി പ്രവർത്തകൻ പത്മഭൂഷൺ സുന്ദർലാൽ ബഹുഗുണ അന്തരിച്ചു

  പരിസ്ഥിതി പ്രവർത്തകനും ചിപ്‌കോ പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന സുന്ദർലാൽ ബഹുഗുണ അന്തരിച്ചു. 94 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് ഋഷികേശ് എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പരിസ്ഥിതി സംരക്ഷണത്തിനായി പോരാട്ടം നയിച്ച സുന്ദർലാൽ ബഹുഗുണക്ക് രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനായുള്ള ചിപ്‌കോ പ്രസ്ഥാനത്തിന്റെ നേതാവ് എന്ന നിലയിൽ അന്താരാഷ്ട്രതലത്തിൽ തന്നെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു ഹിമാലയത്തിലെ വനങ്ങളുടെ സംരക്ഷണത്തിനായാണ് സുന്ദർലാൽ ബഹുഗുണ വർഷങ്ങളായി പോരാടിയത്. വനനശീകരണം, വലിയ അണക്കെട്ടുകൾ, ഖനനം എന്നിവക്കെതിരെ രാജ്യത്തുടനീളം അദ്ദേഹം പ്രക്ഷോഭ പരിപാടികൾ…

Read More

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിൽ കർശന നിബന്ധനകളുമായി സിപിഎം

  സിപിഎം മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെയും മറ്റ് പേഴ്‌സണൽ സ്റ്റാഫുകളുടെയും കാര്യത്തിൽ കർശന നിലപാടുമായി പാർട്ടി. കർശന നിബന്ധനകളാണ് പാർട്ടി സെക്രട്ടേറിയറ്റ് നൽകിയിരിക്കുന്നത്. പാർട്ടി അംഗങ്ങളായ പാർട്ടിയോട് അടുത്ത ബന്ധമുള്ളവരെ വേണം പ്രൈവറ്റ് സെക്രട്ടറിമാരാക്കേണ്ടത്. നിയമനങ്ങൾക്ക് മുമ്പ് പാർട്ടിയുടെ അനുമതി തേടണം. പശ്ചാത്തലം പരിശോധിച്ചതിന് ശേഷമെ പേഴ്‌സണൽ സ്റ്റാഫായി നിയമനം നൽകാൻ പാടുള്ളു. സർക്കാർ ഉദ്യോഗസ്ഥർ ഡെപ്യൂട്ടേഷൻ സ്റ്റാഫിലേക്ക് വരുമ്പോൾ പ്രായപരിധി 51 ആയിരിക്കണമെന്നും സെക്രട്ടേറിയറ്റ് നിർദേശം നൽകി

Read More