2023 ഏപ്രിൽ ഒന്നിന് തീപിടുത്തമുണ്ടായി; ടെക്സ്റ്റൈൽസ് അഗ്നിക്കിരയാകുന്നത് ഇത് രണ്ടാം തവണ; കോഴിക്കോട് ജയലക്ഷ്മി ടെകസ്റ്റൈൽസിൽ തീയണയ്ക്കാൻ ഊർജിത ശ്രമം
കോഴിക്കോട് പാളയത്ത് റെയിൽവെ സ്റ്റേഷന് സമീപമുള്ള ജയലക്ഷ്മി ടെകസ്റ്റൈൽസിൽ വൻ തീപിടിത്തം. ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു.നിലവിൽ രണ്ട് ഫയർഫോഴ്സ് യൂണിറ്റുകൾ സംഭവസ്ഥലത്ത് എത്തി തീയണയ്ക്കാൻ ശ്രമം നടത്തുന്നു. തീ പടരാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തേക്ക് തിരിച്ചു. ടെക്സ്റ്റൈൽസിന്റെ രണ്ടും മൂന്നും നിലകളിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. കെട്ടിടത്തിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. രണ്ടാം…
