Webdesk

മുഖസൗന്ദര്യത്തിന് മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ

  തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ ചർമ്മം ആരാണ് ആ​ഗ്രഹിക്കാത്തത്. മുഖത്തെ ചുളിവുകൾ, കറുത്ത പാടുകൾ, വരണ്ട ചർമ്മം എന്നിവ അകറ്റാൻ ഏറ്റവും മികച്ചതാണ് മുട്ട. മുട്ടയുടെ മഞ്ഞയിലെ ഫാറ്റി ആസിഡുകൾ ചർമ്മത്തിന് തിളക്കം നൽകുന്നു. മുട്ടയുടെ വെള്ളയിൽ ആൽബുമിൻ എന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് അമിതമായ എണ്ണ നീക്കം ചെയ്യുന്നതിന് സഹായിക്കും. മുഖം തിളക്കമുള്ളതാക്കാൻ മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ… ഒന്ന്… ഒരു മുട്ടയുടെ വെള്ളയും ഒരു ടീസ്പൂൺ വെള്ളരിക്ക ജ്യൂസും രണ്ട് ടീസ്പൂൺ തണുത്ത പാലും മിക്സ്…

Read More

കെ- റെയിൽ സമയബന്ധിതമായി പൂർത്തിയാക്കും: മുഖ്യമന്ത്രി

എതിർപ്പുകളെ തുടർന്ന് സംസ്ഥാനത്ത് പദ്ധതികൾ നടപ്പാക്കാനാവാത്ത കാലം കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ പാത വികസനം, ഗെയിൽ പൈപ്പ് ലൈൻ തുടങ്ങിയ പദ്ധതികൾക്കും എതിർപ്പുണ്ടായിരുന്നു. പിന്നീട് എതിർത്തവർ തന്നെ പദ്ധതികൾക്ക് ഒപ്പം നിന്നു. വൻകിടപദ്ധതികൾക്ക് സ്ഥലമേറ്റെടുക്കാൻ പറ്റാത്ത അവസ്ഥയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ-റയിൽ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും അദ്ദേഹം  പറഞ്ഞു.

Read More

ആഴ്ചയില്‍ നാലു പ്രവൃത്തിദിനം, പുതിയ ശമ്പളഘടന; തൊഴില്‍ മേഖലയില്‍ വമ്പന്‍ പരിഷ്‌കാരത്തിനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: ശമ്പളം, സാമൂഹ്യസുരക്ഷ, തൊഴില്‍ സുരക്ഷ, വ്യവസായ ബന്ധം, തൊഴില്‍ സ്ഥിതിയും ആരോഗ്യവും തുടങ്ങിയ മേഖലയില്‍ സമൂല പരിഷ്‌കാരത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഈ മേഖലയില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തോടെ നാലു തൊഴില്‍ കോഡുകള്‍ സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നാലു പ്രവൃത്തി ദിവസങ്ങളാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട പരിഷ്‌കാരം. പുതിയ കോഡുകള്‍ നിലവില്‍ വന്നാല്‍ ജീവനക്കാരുടെ ശമ്പളം, ജോലി സമയം, പ്രവൃത്തിദിവസം തുടങ്ങിയവയില്‍ വലിയ മാറ്റം വരും. കരടുനിയമങ്ങള്‍ക്ക് കേന്ദ്രം അന്തിമരൂപം നല്‍കിയിട്ടുണ്ട്. തൊഴില്‍…

Read More

ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ തീപിടിത്തം: നാല് മരണം

ഗുജറാത്തിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ നാല് മരണം. വഡോദരയിലുണ്ടായ തീപിടിത്തത്തിൽ 15 പേർക്ക് പരിക്കേറ്റു. കാന്റൺ ലബോറട്ടറിയുടെ ഉടമസ്ഥതയിലുള്ള ഫാക്ടറിയിൽ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് തീപിടിത്തം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.

Read More

പുറത്ത് പറയാന്‍ മടിക്കേണ്ട… മലബന്ധത്തിന് പരിഹാരമുണ്ട്

പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് മലബന്ധം. എന്നാാല്‍ പലരും പുറത്ത് പറയാന്‍ മടിക്കുന്നു. മലബന്ധം നിങ്ങളെ അലട്ടുന്ന പ്രശ്‌നമാണെങ്കില്‍ ചില ഭക്ഷണങ്കില് നിങ്ങളെ സഹായിക്കും. വെള്ളം കുടിക്കുക കൂടുതല്‍ വെള്ളം കുടിക്കുക.  ശരീരത്തില്‍ വെള്ളത്തിന്റെ അളവ കുറയുന്നത് മലബന്ധത്തിന് കാരണമാകുന്നു. ദിവസം മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ശീതള പാനീയങ്ങള്‍ പരമാവധി ഒഴുവാക്കുന്നതാണ് നല്ലത്. വ്യായാമവും യോഗയും ക്യത്യമായി വ്യായാമം ചെയ്യുന്നവര്‍ക്ക് മലബന്ധം ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കുറവാണ്. കൃത്യമായ യോഗയും മലബന്ധം ഒഴിവാക്കാന്‍ സഹായിക്കുന്നു….

Read More

കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കിയ ആദ്യരാജ്യമായി ഇക്വഡോര്‍

ഒമിക്രോണ്‍ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ അഞ്ച് വയസ് മുതലുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കി ഇക്വഡോര്‍ സര്‍ക്കാര്‍. വ്യാഴാഴ്ചയാണ് ആരോഗ്യമന്ത്രാലയം ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കുട്ടികള്‍ക്ക് വാക്സിന്‍ നിര്‍ബന്ധമാക്കിയ ആദ്യ രാജ്യമാണ് ഇക്വഡോര്‍. ”ഇക്വഡോറിൽ വാക്സിനേഷൻ നിർബന്ധിതമായി പ്രഖ്യാപിച്ചിരിക്കുന്നു. അഞ്ചും അതിൽ കൂടുതലുമുള്ള ആളുകൾക്ക് നിർബന്ധിത വാക്സിനേഷൻ ബാധകമാണ്” ആരോഗ്യമന്ത്രി എഎഫ്പിയോട് പറഞ്ഞു. ഇക്വഡോറിലെ 17.7 ദശലക്ഷം ജനസംഖ്യയുടെ 69 ശതമാനം ആളുകൾക്കും ഇതുവരെ രണ്ട് വാക്സിൻ ഡോസുകൾ ലഭിച്ചിട്ടുണ്ട്. 900000 പേർക്ക് ബൂസ്റ്റർ ഡോസും…

Read More

സിൻഡിക്കേറ്റിന്റെ നടപടി ചട്ടവിരുദ്ധം: കണ്ണൂർ സർവകലാശാലക്കെതിരെ ഗവർണറുടെ സത്യവാങ്മൂലം

  കണ്ണൂർ സർവകലാശാലയിലെ ബോർഡ് ഓഫ് സ്റ്റഡീസ് നിയമനത്തിനെതിരെ ഗവർണർ. സർവകലാശാലക്കെതിരെ ഗവർണർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. സിൻഡിക്കേഡ് നടപടി സർവകലാശാല നിയമത്തിന് എതിരാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. സർവകലാശാല നടപടികൾ ചോദ്യം ചെയ്ത് സെനറ്റ് അംഗങ്ങൾ നൽകിയ അപ്പീലിലാണ് സത്യവാങ്മൂലം. വി സി നിയമന വിവാദത്തിന് പിന്നാലെയാണ് ബോർഡ് സ്റ്റഡീസ് നിയമനവും ചർച്ചയാകുന്നത്. അതേസമയം ഗവർണറെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും സർക്കാരിന്റെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ട്.

Read More

സഞ്ജിത്തിന്റെ കൊലപാതകം: എസ് ഡി പി ഐ നേതാവ് പിടിയിൽ

  പാലക്കാട് ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ എസ് ഡി പി ഐ നേതാവ് പിടിയിൽ. എസ് ഡി പി ഐ കൊല്ലങ്കോട് പഞ്ചായത്ത് സെക്രട്ടറി കാമ്പ്രത്ത്ചള്ള പുളിയന്തോളി നസീർ ആണ് പിടിയിലായത്. കൊലപാതകികൾക്കുള്ള ആയുധവും വാഹനവും നൽകിയത് ഇയാളാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു കൊലപാതകം നടത്തിയ ശേഷം വാഹനം തമിഴ്‌നാട്ടിലെത്തിച്ച് പൊളിക്കാൻ വേണ്ട സഹായം നൽകിയതും ഇയാളാണെന്ന് പോലീസ് കണ്ടെത്തി. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി. നവംബർ 15നാണ്…

Read More

കണ്ണൂർ വിമാനത്താവളത്തിൽ 73 ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ

  കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. യാത്രക്കാരനിൽ നിന്ന് 73 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. പുലർച്ചെ ഷാർജയിൽ നിന്നെത്തിയ മുതിയങ്ങ സ്വദേശി മുബഷീറിൽ നിന്നാണ് 1496 ഗ്രാം സ്വർണം കണ്ടെത്തിയത്. ബുധനാഴ്ചയും കണ്ണൂരിൽ നിന്ന് 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയിരുന്നു

Read More

കെ എസ് സേതുമാധവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

  പ്രശസ്ത ചലച്ചിത്ര സംവിധായകൻ കെ എസ് സേതുമാധവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മലയാള ചലച്ചിത്രരംഗത്ത് നവീനമായ ഒരു ഭാവുകത്വം കൊണ്ടുവന്ന സംവിധായകനാണ് കെ എസ് സേതുമാധവൻ. ചലച്ചിത്രത്തെ ഒരു സമഗ്ര കലയായി ഉയർത്തുന്നതിലും സമൂഹത്തിലെ എല്ലാ വിഭാഗത്തിലും അത് സ്വീകാര്യമാകുന്നതിലും സേതുമാധവൻ വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശ്രദ്ധേയമായ സാഹിത്യകൃതികൾ ചലച്ചിത്രമാക്കുക, അതിനെ ഭാവഭദ്രമാംവിധം കുടുംബസദസ്സുകൾക്ക് സ്വീകാര്യമാക്കുക എന്നീ കാര്യങ്ങളിൽ അദ്ദേഹം ഏറെ ശ്രദ്ധിച്ചു. ദൈവങ്ങളിലും രാജാക്കന്മാരിലും മാത്രമായി ഒതുങ്ങിനിന്ന ചലച്ചിത്ര…

Read More