Headlines

Webdesk

മലപ്പുറത്ത് കാണാതായ നവവധുവിന്റെ മൃതദേഹം കടലുണ്ടി പുഴയിൽ കണ്ടെത്തി

മലപ്പുറത്ത് കാണാതായ നവവധുവിന്റെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി. മലപ്പുറം വളളിക്കുന്ന് സ്വദേശി ആര്യ(26)യെയാണ് മരിച്ച നിലയിൽ കണ്ടത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ സ്വന്തം വീട്ടിൽ നിന്നും സ്‌കൂട്ടറിൽ പുറത്തേക്ക് പോയ ആര്യയെ പിന്നീട് കാണാതാകുകയായിരുന്നു. ബന്ധുക്കൾ നടത്തിയ തിരച്ചിലിൽ കടലുണ്ടി പുഴയുടെ തീരത്ത് നിന്നും ആര്യയുടെ സ്‌കൂട്ടറും ചെരുപ്പും കണ്ടെത്തി. രാത്രി തന്നെ പുഴയിൽ അന്വേഷണം ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഉച്ചയ്ക്ക് ശേഷം പുഴയിൽ തോട്ടക്കടവ് ഭാഗത്ത് മൃതദേഹം കാണുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആര്യയും…

Read More

സംസ്ഥാനത്ത് ഇന്ന് 11,136 പേർക്ക് കൊവിഡ്, 11 മരണം; 32,004 പേർക്ക് രോഗമുക്തി

കേരളത്തിൽ 11,136 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1509, തിരുവനന്തപുരം 1477, കൊല്ലം 1061, കോട്ടയം 1044, കോഴിക്കോട് 991, തൃശൂർ 844, പത്തനംതിട്ട 649, ആലപ്പുഴ 640, കണ്ണൂർ 599, ഇടുക്കി 597, മലപ്പുറം 557, പാലക്കാട് 462, വയനാട് 447, കാസർഗോഡ് 259 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,414 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,05,540 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,98,745 പേർ…

Read More

വയനാട് ജില്ലയില്‍ 447 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (13.02.22) 447 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 938 പേര്‍ രോഗമുക്തി നേടി. 8 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 441 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതര സംസ്ഥാനത്ത് നിന്നും വന്ന 6 പേർക്കും രോഗം സ്ഥിരീകരിച്ചു . ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 163703 ആയി. 158010 പേര്‍ രോഗമുക്തരായി. നിലവില്‍ 4376 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 4199 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 870 കോവിഡ് മരണം…

Read More

ബാബുവിനെ രക്ഷപ്പെടുത്തുന്നതിൽ വീഴ്ച; പാലക്കാട് ജില്ലാ ഫയർ ഓഫീസർക്ക് കാരണം കാണിക്കൽ നോട്ടീസ്

  മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിൽ യുവാവ് കുടുങ്ങിയ സംഭവത്തിൽ ജില്ലാ ഫയർ ഓഫീസർക്ക് കാരണം കാണിക്കൽ നോട്ടീസ്. ഫയർ ആൻഡ് റസ്‌ക്യൂ കാര്യക്ഷമമായി രക്ഷാപ്രവർത്തനം നടത്തിയിട്ടില്ലെന്ന് കാണിച്ചാണ് നോട്ടീസ്. ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസ് ഡയറക്ടർ ജനറലാണ് വിശദീകരണം ചോദിച്ചത്. വിവരം യഥാസമയം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്ന് നോട്ടീസിൽ പറയുന്നു. 48 മണിക്കൂറിനുള്ളിൽ നോട്ടീസിന് വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സാങ്കേതിക സഹായം നൽകിയില്ല, സ്ഥലത്തേക്ക് വേണ്ടത്ര ജീവനക്കാരെ അയച്ചില്ലെന്നുമുള്ള പരാതികൾ ഉയർന്നതിന് പിന്നാലെയാണ് നോട്ടീസ് പാലക്കാട്…

Read More

കണ്ണൂരിൽ കല്യാണ വിരുന്നിനിടെ ബോംബേറ്; ഒരാൾ കൊല്ലപ്പെട്ടു

  കണ്ണൂർ ഏച്ചൂരിൽ ബോംബേറിൽ ഒരാൾ കൊല്ലപ്പെട്ടു. ഏച്ചൂർ സ്വദേശി ജിഷ്ണു(26)ആണ് കൊല്ലപ്പെട്ടത്. കല്യാണ വീട്ടിലേക്ക് വരുന്നതിനിടെ ഒരു സംഘം ബോംബെറിഞ്ഞതായാണ് വിവരം. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. രണ്ട് പേർക്ക് പരുക്കേറ്റു ശനിയാഴ്ച രാത്രി കല്യാണ വീട്ടിൽ നടന്ന തർക്കങ്ങളുടെ ബാക്കിയാണ് ഇന്ന് നടന്ന ബോംബേറെന്നാണ് സൂചന. കൂടുതൽ വിവരം ലഭ്യമായിട്ടില്ല.

Read More

പ്രസിഡന്റുമായി നല്ല ബന്ധം: കെപിസിസിയിൽ തർക്കമില്ലെന്ന് ചെന്നിത്തല

  കെപിസിസിയിൽ ഒരു തർക്കവുമില്ലെന്നു രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡന്റുമായി നല്ല ബന്ധമാണുള്ളത്. പ്രസിഡന്റിന് പൂർണ പിന്തുണ നൽകിയിട്ടുള്ള ആളാണ് താൻ. പാർട്ടി ഒറ്റക്കെട്ടായാണ് പോകുന്നത്. ഇപ്പോഴുണ്ടായ വിവാദം മാധ്യമ സൃഷ്ടിയെന്നും ചെന്നിത്തല പറഞ്ഞു. രമേശ് ചെന്നിത്തലയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് നേരത്തെ കെ.സുധാകരനും പറഞ്ഞിരുന്നു. വാർത്ത പ്രചരിക്കാനിടയായ സാഹചര്യം പരിശോധിക്കുമെന്നും വാർത്തയുടെ ഉറവിടം കെ.പി.സി.സിക്ക് അറിയില്ലെന്നും സുധാകരൻ പ്രതികരിച്ചു. മുൻ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല കൂടിയാലോചനയില്ലാതെ പ്രഖ്യാപനങ്ങൾ നടത്തുന്നുവെന്ന് കെ.പി.സി.സിയിൽ വിമർശനമുണ്ടായെന്നാണ്…

Read More

ഏകാധിപത്യം അംഗീകരിച്ചുതരാൻ ഇത് യുപി അല്ലെന്ന് മുഖ്യമന്ത്രിയെ ഓർമിപ്പിക്കുന്നു: സതീശൻ

  സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകാത്ത സർക്കാർ നിലപാട് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അൻവർ സാദത്ത് നിയമസഭയിൽ ഒക്ടോബർ 27ന് ഡിപിആർ ആവശ്യപ്പെട്ട് നൽകിയ ചോദ്യത്തിനുള്ള മറുപടി പോലും പൂഴ്ത്തിവെക്കാനാണ് സർക്കാർ ശ്രമിച്ചത്. മറുപടി നൽകാത്തത് അവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർക്ക് കത്ത് നൽകിയതോടെയാണ് സർക്കാരിന് ഡിപിആർ പ്രസിദ്ധീകരിക്കേണ്ടി വന്നത്. എന്നാൽ നിയമസഭാ ചോദ്യത്തിനുള്ള മറുപടിയായി നൽകിയ ഡിപിആർ രേഖകൾ അപൂർണവും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ളതുമാണ്. പൂർണ ഡിപിആർ പുറത്തുവിടാൻ…

Read More

ചേതൻ സക്കരിയ 4.2 കോടിക്ക് ഡൽഹിയിൽ; ശിവം ദുബെക്ക് വേണ്ടി 4 കോടി മുടക്കി ചെന്നൈ

ഐപിഎൽ മെഗാതാര ലേലം ബംഗ്ലൂരിൽ തുടരുന്നു. 11.50 കോടിക്ക് പഞ്ചാബ് കിംഗ്‌സിലെത്തിയ ലിയാം ലിവിംഗ്സ്റ്റണാണ് ഇന്ന് നേട്ടമുണ്ടാക്കിയ താരം. ഇന്ത്യൻ താരം വിജയ് ശങ്കർ 1.40 കോടി രൂപക്ക് ഗുജറാത്ത് ടൈറ്റൻസിലെത്തി. മാർക്കോ ജാൻസൺ 4.2 കോടിക്ക് സൺ റൈസേഴ്‌സ് ഹൈദരാബാദിലും വിൻഡീസ് താരം ഒഡിയൻ സ്മിത്ത് ആറ് കോടി രൂപക്ക് പഞ്ചാബ് കിംഗ്‌സിലുമെത്തി. ശിവം ദുബെയെ നാല് കോടി രൂപക്ക് ചെന്നൈ സൂപ്പർ കിംഗ്‌സ് വിളിച്ചെടുത്തു. കൃഷ്ണപ ഗൗതം 90 ലക്ഷം രൂപക്ക് ലക്‌നൗ ജയന്റ്‌സ്…

Read More

രഹാനെ ഒരു കോടിക്ക് കൊൽക്കത്തയിൽ; ലിയാം ലിവിംഗ്‌സ്റ്റണിനായി 11.50 കോടി മുടക്കി പഞ്ചാബ് ​​​​​​​

  ഐപിഎൽ പതിനഞ്ചാം സീസണിലേക്കുള്ള രണ്ടാം ദിവസത്തെ താരലേലം ബംഗളൂരുവിൽ ആരംഭിച്ചു. ലിയാം ലിവിംഗ്സ്റ്റണാണ് രണ്ടാം ദിവസം തുടക്കത്തിൽ തന്നെ നേട്ടമുണ്ടാക്കിയ താരം. 11.50 കോടി രൂപ മുടക്കിയാണ് താരത്തെ പഞ്ചാബ് ടീമിലെത്തിച്ചത്. അജിങ്ക്യ രഹാനയെ ഒരു കോടി രൂപക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി എയ്ഡൻ മർക്രാത്തെ 2.60 കോടി രൂപക്ക് സൺ റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി. അതേസമയം ഡേവിഡ് മലാൻ, ഒയിൻ മോർഗൻ, മാർനസ് ലാബുഷെയ്ൻ, സൗരഭ് തിവാരി, ആരോൺ ഫിഞ്ച്, ചേതേശ്വർ പൂജാര…

Read More

തിരുവനന്തപുരത്ത് കുളത്തിൽ അജ്ഞാത മൃതദേഹം; ദിവസങ്ങളുടെ പഴക്കം

തിരുവനന്തപുരം കാരക്കോണം കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് ലഭിച്ചത്. പ്രദേശവാസികളാണ് മൃതദേഹം രാവിലെ കുളത്തിൽ കണ്ടത്. ഷർട്ട് മാത്രം ധരിച്ച നിലയിലുള്ള മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ട്. വെള്ളറട പോലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

Read More