നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിന് മൂന്ന് മാസത്തെ സാവകാശം തേടി ക്രൈംബ്രാഞ്ച്
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി സാവകാശം വേണമെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വിചാരണ കോടതിയിൽ ആവശ്യപ്പെട്ടു. തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിച്ചു. ഡിജിറ്റൽ തെളിവുകളുടെ പരിശോധന പൂർത്തിയാകാനുണ്ട്. പ്രതികളുടെ ശബ്ദ സാമ്പിളുകൾ ഇനിയും ശേഖരിക്കാനുണ്ട്. കൂടുതൽ സാക്ഷി മൊഴികൾ രേഖപ്പെടുത്താനുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു തുടരന്വേഷണം തടയണമെന്ന ദിലീപിന്റെ ഹർജി പരിഗണിക്കുമ്പോൾ മാർച്ച് ഒന്നിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഇതിന് ബുദ്ധിമുട്ടുണ്ടെന്നും കോടതിക്ക് വേണമെങ്കിൽ…
