Webdesk

വികസനം തടയുന്നത് നാടിനോടുള്ള ദ്രോഹം; നാളത്തെ തലമുറയോട് മറുപടി പറയേണ്ടിവരും: മുഖ്യമന്ത്രി പിണറായി വിജയൻ

  കേരളത്തിൽ വികസനം തടയുന്നത് നാടിനെ പിന്നോട്ടടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം പ്രവർത്തികൾ ജനത്തോട് ചെയുന്ന ദ്രോഹമാണ്. നാളത്തെ തലമുറയോട് ഉത്തരം പറയേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലാ സമ്മേളന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാധിഷ്ഠിതമായ പുരോഗതി നാട്ടിൽ സംഭവിച്ചില്ലെങ്കിൽ വരും തലമുറ നമ്മേ വെറുക്കും. പുരോഗതി തടയുന്നതിന് മനഃപൂർവം ശ്രമം നടക്കുന്നു. വികസന പദ്ധതികൾ ജനം എതിർക്കില്ല. യുഡിഎഫ് വേണ്ടെന്നുവച്ച പല പദ്ധതികൾ പൂർത്തിയാക്കാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞുവെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു….

Read More

മത്സ്യത്തൊഴിലാളികളുടെ മോറട്ടോറിയം കാലാവധി നീട്ടി

  വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ എടുത്ത കടങ്ങളുടെ തിരിച്ചു പിടിക്കല്‍ നടപടികള്‍ക്ക് പ്രഖ്യാപിച്ച മോറട്ടോറിയം കാലാവധി നീട്ടി. 01.01.2022 മുതല്‍ 30.06.2022 വരെ ആറു മാസത്തേക്കാണ് ദീര്‍ഘിപ്പിച്ചത്. മത്സ്യബന്ധനോപകരണങ്ങള്‍ വാങ്ങല്‍, ഭവന നിര്‍മ്മാണം, കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ, പെണ്‍മക്കളുടെ വിവാഹം എന്നീ ആവശ്യങ്ങള്‍ക്ക് 31.12.2008 വരെ മത്സ്യത്തൊഴിലാളികള്‍ എടുത്ത വായ്പകളിലുള്ള മോറട്ടോറിയമാണ് ദീര്‍ഘിപ്പിച്ചത്. തുടങ്ങിവച്ചതോ തുടര്‍ന്നുവരുന്നതോ ആയ ജപ്തി നടപടികള്‍ ഉള്‍പ്പെടെയുള്ളവയില്‍ ആനുകൂല്യം ലഭിക്കും.

Read More

രാത്രിയില്‍ കുതിര്‍ത്തുവച്ച ‘ഓട്ട്‌സ്’ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

  ആരോഗ്യകാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുന്നവര്‍ തീര്‍ച്ചയായും ഡയറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിലും കരുതലോടെ ആയിരിക്കും മുന്നോട്ടുനീങ്ങുന്നത്. കഴിക്കാന്‍ തെരഞ്ഞെടുക്കുന്ന ഭക്ഷണങ്ങള്‍, കഴിക്കുന്ന സമയം തുടങ്ങി ഡയറ്റുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളില്‍ തീര്‍ച്ചയായും ഇത്തരക്കാര്‍ ജാഗ്രത പുലര്‍ത്തിയിരിക്കും. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവരോ ഡയറ്റ് പാലിക്കുന്നവരോ ആകട്ടെ, ഇവര്‍ പതിവായി കഴിക്കുന്ന ഭക്ഷണമാണ് ഓട്ട്‌സ്. സാധാരണഗതിയില്‍ ഓട്ട്‌സ് നാം അപ്പപ്പോള്‍ തയ്യാറാക്കുകയാണ് പതിവ്. പാലില്‍ ചേര്‍ത്തോ വെള്ളത്തില്‍ ചേര്‍ത്തോ എല്ലാമാണ് പൊതുവെ ഓട്ട്‌സ് തയ്യാറാക്കാറ്. പഴങ്ങള്‍, ഡ്രൈ ഫ്രൂട്ട്‌സ്, നട്ട്‌സ്, സീഡ്‌സ്…

Read More

തിരുവനന്തപുരം ഫാർമസി കോളേജിൽ കൊവിഡ് ക്ലസ്റ്റർ; 40 വിദ്യാർത്ഥികൾ കൊവിഡ് പോസിറ്റീവ്

തിരുവനന്തപുരം: തിരുവനന്തപുരം ഫാർമസി കോളേജിൽ കൊവിഡ് ക്ലസ്റ്റർ. വിദ്യാർത്ഥികൾ കൂട്ടത്തോടെ കൊവിഡ് പോസിറ്റീവ് ആകുന്ന സാഹചര്യമാണ് കോളേജിൽ. ഇത് വരെ 40 പേർക്ക് രോഗം സ്ഥിരീകരിച്ചു. കൂടുതൽ വിദ്യാർത്ഥികൾ നിരീക്ഷണത്തിലാണ്. പുതുവത്സര ആഘോഷമാണ് കൊവിഡ് വ്യാപനത്തിലേക്ക് നയിച്ചതെന്നാണ് അനുമാനിക്കുന്നത്. ആഘോഷത്തിൽ പങ്കെടുത്തവർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഒമിക്രോൺ ഭീഷണി ശക്തമാക്കി പത്തനംതിട്ടയിൽ ആദ്യ ക്ലസ്റ്റർ രൂപപ്പെട്ടതായി റിപ്പോ‍ർട്ട് വന്നതിന് പിന്നാലെയാണ് തിരുവനന്തപരും ഫാർമസി കോളേജിൽ കൊവിഡ് വ്യാപനം റിപ്പോർട്ട് ചെയ്യുന്നത്. പത്തനംതിട്ടയിലെ സ്വകാര്യ നഴ്സിങ് കോളേജിലാണ് ക്ലസ്റ്റർ….

Read More

സംസ്ഥാനത്ത് ഇന്ന് 12,742 പേർക്ക് കൊവിഡ്, 23 മരണം; 2552 പേർക്ക് രോഗമുക്തി

കേരളത്തിൽ 12,742 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3498, എറണാകുളം 2214, കോഴിക്കോട് 1164, തൃശൂർ 989, കോട്ടയം 941, പത്തനംതിട്ട 601, കൊല്ലം 559, കണ്ണൂർ 540, പാലക്കാട് 495, ആലപ്പുഴ 463, മലപ്പുറം 449, ഇടുക്കി 367, കാസർഗോഡ് 262, വയനാട് 200 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 72,808 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ…

Read More

ഏഴ് ജില്ലകളിൽ ഉച്ച വരെ, ബാക്കി ജില്ലകളിൽ ഉച്ചയ്ക്ക് ശേഷവും: റേഷൻ വിതരണത്തിന് പ്രത്യേക സംവിധാനം

  സംസ്ഥാനത്ത് റേഷൻ വിതരണത്തിന് പുതിയ സംവിധാനം. സർവർ തകരാർ പരിഹരിക്കുന്നതു വരെയാണ് പ്രത്യേക സംവിധാനം കൊണ്ടുവരിക. റേഷൻ വിതരണം സുഗമമായി നടക്കുന്നുണ്ട്. ചിലർ കടകൾ അടച്ചിട്ട് അസൗകര്യമുണ്ടാക്കുകയാണെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു അരി വിതരണത്തിന് തടസ്സമുണ്ടാകില്ല. ഏഴ് ജില്ലകളിൽ ഉച്ച വരെയും ഏഴ് ജില്ലകളിൽ ഉച്ചയ്ക്ക് ശേഷവുമാണ് റേഷൻ വിതരണം ഉണ്ടാകുക. മലപ്പുറം, തൃശ്ശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ രാവിലെ 8.30 മുതൽ 12 മണി വരെയാകും റേഷൻ…

Read More

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം; വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു

  തിരുവനന്തപുരത്ത് ഗുണ്ടാസംഘം വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു. നെടുമങ്ങാട് അഴിക്കോടാണ് സംഭവം. ആളുമാറിയാണ് ഇവർ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയത്. അഴിക്കോട് സ്വദേശി അബ്ദുൽ മാലിക്കിനാണ് മർദനമേറ്റത് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. അഞ്ച് കിലോമീറ്റർ ദൂരം വാഹനത്തിലിട്ട് അബ്ദുൽ മാലിക്കിനെ സംഘം ക്രൂര മർദനത്തിന് ഇരയാക്കി. ആളുമാറിയതാണെന്ന് മനസ്സിലാക്കിയ സംഘം പിന്നീട് വിദ്യാർഥിയെ നെടുമങ്ങാട് ഇറക്കി വിടുകയായിരുന്നു.

Read More

ആത്മഹത്യക്ക് ശ്രമിച്ചതല്ല, ഉറക്ക ഗുളികയുടെ അളവ് കൂടിപ്പോയതാണെന്ന് യുവനടി

  താൻ ആത്മഹത്യക്ക് ശ്രമിച്ചതല്ലെന്ന് കൊച്ചിയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പട്ട യുവ നടി. ഉറങ്ങാനായി കഴിച്ച ഗുളികയുടെ ഡോസ് അധികമായി പോയെന്നാണ് നടി പറയുന്നത്. എന്നാൽ ഇക്കാര്യം പോലീസ് മുഖവിലക്കെടുത്തിട്ടില്ല. ചൊവ്വാഴ്ചയാണ് ഉറക്ക ഗുളിക കഴിച്ച് അവശയായ നടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായിരുന്നു ഇവർ. കോടതിയിൽ ദിലീപിന് അനുകുലമായി ഇവർ കൂറുമാറിയിരുന്നു കൂറുമാറിയ സാക്ഷികളുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കുമെന്ന് അടുത്തിടെ അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുവനടി…

Read More

കെ റെയിൽ പദ്ധതി: കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി

  കെ റെയിൽ പദ്ധതിയിൽ കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി. കേന്ദ്രനിലപാട് ആർക്കുമറിയില്ല. കോടതിയെ ഇരുട്ടിൽ നിർത്തരുത്. ഔദ്യോഗികമായി വിവരങ്ങൾ ഹൈക്കോടതിയെ അറിയിച്ചിട്ടില്ല. പദ്ധതി മുന്നോട്ടു പോകുന്നുണ്ടോയെന്നത് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. അസി. സോളിസിറ്റർ ജനറലിനോട് ജനുവരി 20ന് കൃത്യമായ വിശദീകരണം നൽകാനാണ് നിർദേശം. കെ റെയിൽ എന്നെഴുതിയ വലിയ കോൺക്രീറ്റ് തൂണുകൾ സർവേ നടപടിയുടെ ഭാഗമായി സ്ഥാപിക്കുന്നത് ഹൈക്കോടതി നിർദേശപ്രകാരം മരവിപ്പിച്ചതായി കെ റെയിൽ കോടതിയിൽ അറിയിച്ചു. പോർവിളിച്ചു കൊണ്ട് നടപ്പാക്കാൻ…

Read More

കേരളത്തിലെ ആദ്യ ഇന്‍ട്രാ ഓപ്പറേറ്റീവ് റേഡിയേഷന്‍ തെറാപ്പി ഫോര്‍ റിട്രോപെരിറ്റോണിയല്‍ സര്‍ക്കോമ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നടന്നു

  കോഴിക്കോട്: കേരളത്തില്‍ ആദ്യമായി റിട്രോപെരിട്ടോണിയല്‍ സര്‍ക്കോമയ്ക്കുള്ള ഇന്‍ട്രാ ഓപ്പറേറ്റീവ് റേഡിയോതെറാപ്പി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വിജയകരമായി പൂര്‍ത്തിയായി. കണ്ണൂര്‍ സ്വദേശിയായ 40 വയസ്സുകാരനാണ് ചികിത്സയിലൂടെ സുഖം പ്രാപിച്ചത്. ഇടുപ്പ് ഭാഗത്ത് ശക്തമായ വേദനയും നടക്കുവാനും കുനിയുവാനും ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യത്തിലുമാണ് ഇദ്ദേഹം ചികിത്സ തേടിയെത്തിയത്. നേരത്തെ കണ്ണൂരിലെ ഒരു ഹോസ്പിറ്റലില്‍ നിന്ന് ബയോപ്‌സി പരിശോധന നടത്തുകയും ഹൈ ഗ്രേഡ് റിട്രോപെരിറ്റോണിയല്‍ സാര്‍ക്കോമ എന്ന രോഗാവസ്തയാണെന്നും മനസ്സിലായതിനെ തുടര്‍ന്നാണ് ആസ്റ്റര്‍ മിംസിലേക്ക് വിദഗ്ധ ചികിത്സക്കായി നിര്‍ദ്ദേശിച്ചത്. വയറിനകത്ത് കുടലിന്റെ…

Read More