Headlines

Webdesk

വായ്പാ തിരിച്ചടവ് മുടങ്ങി: പി വി അൻവറിന് ബാങ്കിന്റെ ജപ്തി നോട്ടീസ്

  വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് പി വി അൻവർ എംഎൽഎക്ക് ജപ്തി നോട്ടീസ്. ഒരു ഏക്കർ ഭൂമി ജപ്തി ചെയ്യാനാണ് ആക്‌സിസ് ബാങ്ക് നോട്ടീസ് അയച്ചത്. 1.14 കോടി രൂപയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിനാലാണ് ജപ്തി. ഇതേക്കുറിച്ച് പത്രപരസ്യവും ബാങ്ക് നൽകിയിട്ടുണ്ട്. അതേസമയം ചീങ്കണ്ണിപ്പാലയിൽ അൻവറിന്റെ ഭാര്യാപിതാവിന്റെ പേരിലുള്ള വസ്തുവിൽ നിർമിച്ച റോപ് വേ പൊലിച്ചുനീക്കുന്ന നടപടി ഇന്നും തുടരും. റോപ് വേയും ഇതുറപ്പിച്ച കോൺക്രീറ്റ് തൂണുകളുമാണ് പൊളിച്ചുനീക്കുന്നത്. ഒരു റോപ് വേ പോയാൽ രോമം…

Read More

കാശ്മീരിൽ മൂന്ന് തീവ്രവാദികൾ പിടിയിൽ; ആയുധങ്ങളും കണ്ടെടുത്തു

ജമ്മു കാശ്മീരിൽ മൂന്ന് തീവ്രവാദികളെ പോലീസ് പിടികൂടി. സോപോർ ജില്ലയിലെ ഡാംഗിവാച്ച മേഖലയിലാണ് സംഭവം. ഇവരിൽ നിന്ന് ആയുധങ്ങളും മറ്റും കണ്ടെടുത്തു. അൽബദർ തീവ്രവാദ ഗ്രൂപ്പിൽപ്പെട്ടവരാണ് പിടിയിലായതെന്ന് പോലീസ് പറയുന്നു ആയുധങ്ങളെ കൂടാതെ സ്‌ഫോടക വസ്തുക്കളും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇന്നലെ ബന്ദിപോരയിൽ ബി എസ് എഫ്-കാശ്മീർ പോലീസ് സംഘത്തിന് നേരെ തീവ്രവാദികൾ ഗ്രനേഡ് എറിഞ്ഞിരുന്നു. ഇതിൽ ഒരു പോലീസുദ്യോഗസ്ഥൻ കൊല്ലപ്പെടുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.  

Read More

അമ്പലമുക്ക് കൊലപാതകം: രാജേന്ദ്രൻ കൊടും കുറ്റവാളി; മുമ്പ് നടത്തിയത് നാല് കൊലപാതകങ്ങൾ

  തിരുവനന്തപുരം അമ്പലമുക്കിൽ അലങ്കാര ചെടിക്കട ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ പ്രതി അരുവായ് മൊഴി രാജേന്ദ്രൻ കൊടും കുറ്റവാളിയെന്ന് റിപ്പോർട്ട്. വിനീത ഇയാളുടെ അഞ്ചാമത്തെ ഇരയാണ്. ഇതിന് മുമ്പ് നാല് കൊലപാതകങ്ങൾ ഇയാൾ നടത്തിയിട്ടുണ്ട്. മോഷണത്തിന്റെ ഭാഗമായിട്ടായിരുന്നു കൊലപാതകങ്ങളെല്ലാം 2014ൽ ഒരു കുടുംബത്തിലെ മൂന്ന് പേരെയാണ് ഇയാൾ കൊലപ്പെടുത്തിയത്. കസ്റ്റംസ് ഓഫീസറെയും ഭാര്യയെയും മകനെയുമാമ് കൊലപ്പെടുത്തിയത്. പിന്നാലെ മറ്റൊരാളെയും കൊന്നു. ഇന്നലെയാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. വിനീതയിൽ നിന്ന്…

Read More

ആദ്യ പരമ്പരയിലെ സമ്പൂർണ വിജയം; രോഹിത് ശർമക്ക് അപൂർവ റെക്കോർഡ്, മറികടന്നത് കോലിയെ

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ സമ്പൂർണ വിജയം സ്വന്തമാക്കിയതോടെ രോഹിത് ശർമക്ക് തകർപ്പൻ റെക്കോർഡ്. നായകനായുള്ള 13 ഏകദിനങ്ങളിൽ 11 വിജയങ്ങളാണ് രോഹിതിന് സ്വന്തമായത്. 84.61 ആണ് രോഹിതിന്റെ വിജയശതമാം. ആദ്യ 13 മത്സരങ്ങളിൽ പത്തിലും വിജയിച്ച കോലിയുടെ റെക്കോർഡാണ് രോഹിത് മറികടന്നത്. മൂന്നാം ഏകദിനത്തിൽ 96 റൺസിനാണ് ഇന്ത്യൻ വിജയം. ആദ്യ ഏകദിനം ആറ് വിക്കറ്റിനും രണ്ടാം ഏകദിനം 44 റൺസിനും ഇന്ത്യ വിജയിച്ചു. മുഴുവൻ സമയ നായകനായി അരങ്ങേറിയ ആദ്യ പരമ്പരയിൽ തന്നെ സമ്പൂർണ…

Read More

കുതിരവട്ടത്തെ യുവതിയുടെ കൊലപാതകം: പ്രതി പശ്ചിമ ബംഗാൾ സ്വദേശിനിയായ യുവതി

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ മഹാരാഷ്ട്ര സ്വദേശിനി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി ബംഗാൾ സ്വദേശിനിയായ യുവതി. ജിയാറാം ജിലോട്ട്(30) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ബംഗാൾ സ്വദേശിനിയായ തസ്മി ബീവിയാണ്(32) കൊലപാതകം നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷം തസ്മി ബീവിയെ അറസ്റ്റ് ചെയ്യാനാണ് നീക്കം. മൂക്കും വായും ബലമായി പൊത്തിപ്പിടിച്ചതോ കഴുത്ത് ഞെരിച്ചതോ ആണ് മരണകാരണം. ബലപ്രയോഗം നടന്ന് പത്ത് മിനിറ്റിനുള്ളിൽ തന്നെ മരണവും സംഭവിച്ചിട്ടുണ്ടാകാമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു….

Read More

ആലപ്പുഴയിൽ വയോധികയുടെ മൃതദേഹം വീട്ടിനുള്ളിൽ അഴുകിയ നിലയിൽ

ആലപ്പുഴയിൽ വയോധികയുടെ മൃതദേഹം വീട്ടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തി. പുന്നപ്ര പവർ ഹൗസിന് സമീപം ആഞ്ഞിലിപറമ്പിൽ വൽസല(62)ആണ് മരിച്ചത്. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കം തോന്നിക്കുന്നതായി പോലീസ് അറിയിച്ചു. സഹോദരി സുനിതക്കൊപ്പമാണ് വൽസല താമസിച്ചിരുന്നത്. തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന സഹോദരൻ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.  

Read More

യുപിയിലെ ഉന്നാവിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം ആശ്രമത്തിന് സമീപം; പ്രതി മുൻ മന്ത്രിയുടെ മകൻ ​​​​​​​

  ഉത്തർപ്രദേശിലെ ഉന്നാവിൽ രണ്ട് മാസം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം മുൻ മന്ത്രിയും എസ് പി നേതാവുമായ ഫത്തെ ബഹദൂർ സിംഗിന്റെ ആശ്രമത്തിന് സമീപത്ത് നിന്നും കണ്ടെത്തി. ബഹദൂറിന്റെ മകൻ രജോൽ സിംഗാണ് യുവതിയെ കാണാതായതുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി. കസ്റ്റഡിയിലുള്ള രജോലിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് മൃതദേഹം ലഭിച്ചത് ആശ്രമത്തിന് സമീപത്തെ പറമ്പിൽ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. ഡിസംബർ എട്ടിന് രജോൽ തന്റെ മകളെ തട്ടിക്കൊണ്ടുപോയതായി യുവതിയുടെ അമ്മ പരാതി നൽകിയിരുന്നു. ജനുവരി 24ന്…

Read More

യുപി രണ്ടാംഘട്ടത്തിന്റെയും ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

  നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന യുപിയിലും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. യുപിയിലെ കനൗജിൽ നടക്കുന്ന പ്രചാരണത്തിൽ വൈകുന്നേരം മൂന്നരക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ബറേലിയിൽ ഇന്ന് റോഡ് ഷോ നടക്കും ഫെബ്രുവരി 14ന് നടക്കുന്ന രണ്ടാം ഘട്ടത്തിൽ യുപിയിലെ 9 ജില്ലകളിലായി 55 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ഗോവയിൽ 40 സീറ്റുകളിലേക്കും ഉത്തരാഖണ്ഡിൽ 70 സീറ്റുകളിലേക്കും ഫെബ്രുവരി 14ന് വോട്ടെടുപ്പ്…

Read More

ട്രെയിൻ ഗതാഗതം ഇന്നും തടസ്സപ്പെടും; ഒമ്പത് ട്രെയിനുകൾ പൂർണമായി റദ്ദാക്കി, അഞ്ചെണ്ണം ഭാഗികമായും

  തൃശ്ശൂർ പുതുക്കാട് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം പൂർണനിലയിൽ പുനസ്ഥാപിക്കാനായില്ല. ചാലക്കുടിക്കും ഒല്ലൂരിനുമിടയിൽ ഒറ്റവരിയിലൂടെയാണ് ട്രെയിൻ ഓടുന്നത്. ഒമ്പത് ട്രെയിനുകൾ പൂർണമായും അഞ്ച് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്‌സ്പ്രസ് ഷൊർണൂർ-എറണാകുളം മെമു കോട്ടയം-നിലമ്പൂർ എക്‌സ്പ്രസ് എറണാകുളം-പാലക്കാട് മെമു എറണാകുളം-കണ്ണൂർ ഇന്റർസിറ്റി ഗുരുവായൂർ-എറണാകുളം എക്‌സ്പ്രസ് എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ് തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ് എറണാകുളം-ആലപ്പുഴ എക്‌സ്പ്രസ് ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ കണ്ണൂർ-ആലപ്പുഴ ഇന്റർസിറ്റി ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും ഗുരുവായൂർ-തിരുവനന്തപുരം…

Read More

ആശങ്ക കൂട്ടി റഷ്യ -ബലാറൂസ് സൈനിക അഭ്യാസം

  മോസ്കോ: യു​​​ക്രെ​​​യ്ൻ പ്ര​​​തി​​​സ​​​ന്ധി​​​ക്കി​​​ടെ റ​​​ഷ്യ​​​യും അ​​​യ​​​ൽരാ​​​ജ്യ​​​മാ​​​യ ബ​​​ലാ​​​റൂ​​​സും സം​​​യു​​​ക്ത​​​മാ​​​യി ആ​​​രം​​​ഭി​​​ച്ച പ​​​ത്തു ദി​​​വ​​​സ​​​ത്തെ സൈ​​​നി​​​കാ​​​ഭ്യാ​​​സം പു​​​തി​​​യ ആ​​​ശ​​​ങ്ക​​​ക​​​ൾ​​​ക്കു വ​​​ഴി​​​തു​​​റ​​​ന്നു. യു​​​ക്രെ​​​യ്ൻ- ബ​​​ലാ​​​റൂ​​​സ് അ​​​തി​​​ർ​​​ത്തി​​​യി​​​ലാ​​​ണ് അ​​​ഭ്യാ​​​സം. റ​​​ഷ്യ​​​ൻ സേ​​​ന ഇ​​​തോ​​​ടെ യു​​​ക്രെ​​​യ്ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കീ​​​വി​​​നോ​​​ട് കൂ​​​ടു​​​ത​​​ൽ അ​​​ടു​​​ത്തു. റ​​​ഷ്യ​​​യും ബ​​​ലാ​​​റൂ​​​സും മു​​​മ്പില്ലാ​​​ത്ത​​​വി​​​ധം ഭീ​​​ഷ​​​ണി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് സൈ​​​നി​​​കാ​​​ഭ്യാ​​​സ​​​മെ​​​ന്ന് ക്രെം​​​ലി​​​ൻ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. എ​​​ത്ര പ​​​ട്ടാ​​​ള​​​ക്കാ​​​ർ അ​​​ഭ്യാ​​​സ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് അ​​​റി​​​യി​​​ച്ചി​​​ട്ടി​​​ല്ല. മു​​​പ്പ​​​തി​​​നാ​​​യി​​​രം വ​​​രു​​​മെ​​​ന്നാ​​​ണ് യു​​​എ​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞ​​​ത്. ശീ​​​ത​​​യു​​​ദ്ധ​​​ത്തി​​​നു​​​ശേ​​​ഷം ബ​​​ലാ​​​റൂ​​​സി​​​ൽ റ​​​ഷ്യ ഇ​​​ത്ര വി​​​പു​​​ലമായ സൈ​​​നി​​​ക​​​വി​​​ന്യാ​​​സം ന​​​ട​​​ത്തു​​​ന്ന​​​താ​​​ദ്യ​​​മാ​​​ണ്. യു​​​ക്രെ​​​യ്ൻ അ​​​തി​​​ർ​​​ത്തി​​​യോ​​​ടു…

Read More