Headlines

Webdesk

തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

  സംസ്ഥാനത്തെ മധ്യ-തെക്കൻ ജില്ലകളിൽ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാണ് മഴയ്ക്ക സാധ്യതയുള്ളത്. വനമേഖലയിൽ കൂടുതൽ മഴ ലഭിച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരത്തെ മലയോരമേഖലയിലും നഗരമേഖലയിലും ശക്തമായ മഴ പെയ്യുന്നുണ്ട് തിരുവനന്തപുരം വിമാനത്താവളത്തിൽ 39 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. മധ്യ, തെക്കൻ കേരളത്തിൽ രാത്രി വരെ ഇടവിട്ട് മഴ ലഭിക്കും. കിഴക്കൻ കാറ്റ് കേരളത്തിന് നേരെ ശക്തിയാർജിച്ചതും ബംഗാൾ ഉൾക്കടലിൽ നിന്ന് ഈർപ്പം കലർന്ന മേഘം കേരളത്തിന് മേലെ എത്തിയതുമാണ് ചൂടിൽ ആശ്വാസമായി…

Read More

ദേവ്ദത്ത് പടിക്കൽ 7.75 കോടിക്ക് രാജസ്ഥാനിൽ; ഡേവിഡ് വാർണറെ സ്വന്തമാക്കി ഡൽഹി

ഐപിഎൽ മെഗാ താരലേലം ബംഗളൂരുവിൽ നടക്കുന്നു. ഇന്ത്യൻ താരം ശിഖർ ധവാനാണ് ലേലത്തിൽ പോയ ആദ്യ താരം. ധവാനെ 8.25 കോടിക്ക് പഞ്ചാബ് കിംഗ്‌സ് ടീമിലെത്തിച്ചു. 6.25 കോടി രൂപക്ക് ഡേവിഡ് വാർണർ ഡൽഹി ക്യാപിറ്റൽസിലെത്തി. ക്വിന്റൺ ഡികോക്കിനെ 6.75 കോടി രൂപക്ക് ലക്‌നൗ സൂപ്പർ ജയന്റ്‌സ് സ്വന്തമാക്കി. ദേവ്ദത്ത് പടിക്കലിനായി രാജസ്ഥാൻ റോയൽസ് മുടക്കിയത് 7.75 കോടി രൂപയാണ്. ഹർഷൽ പട്ടേലിനെ 10.75 കോടിക്ക് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്വന്തമാക്കി ഷിമ്രോൺ ഹേറ്റ്‌മെയർ 8.25 കോടിക്ക്…

Read More

തിരുവല്ലയിൽ യുവതി ട്രെയിനിൽ നിന്നും വീണുമരിച്ചു​​​​​​​

  തിരുവല്ലയിൽ യുവതി ട്രെയിനിൽ നിന്ന് വീണുമരി്ച്ചു. തിരുവല്ല റെയിൽവേ സ്‌റ്റേഷനിൽ ഇന്ന് രാവിലെയാണ് അപകടം. കുന്നന്താനം ചെങ്ങരൂർചിറ സ്വദേശി അനു ഓമനക്കുട്ടനാണ്(32) മരിച്ചത്. രാവിലെ 11 മണിയോടെ ശബരി എക്‌സ്പ്രസിന്റെ അടിയിൽപ്പെടുകയായിരുന്നു. ബന്ധുവിനെ യാത്രയാക്കുന്നതിനായാണ് അനു റെയിൽവേ സ്റ്റേഷനിലെത്തിയത്.

Read More

ഐപിഎൽ താരലേലം: ശ്രേയസ്സ് 12.25 കോടിക്ക് കൊൽക്കത്തയിൽ; അശ്വിൻ 5 കോടിക്ക് രാജസ്ഥാനിൽ

  ഐപിഎൽ മെഗാ താരലേലത്തിന് തുടക്കമായി. ബംഗളൂരുവിൽ ശനി ഞായർ ദിവസങ്ങളിലായാണ് ലേലം നടക്കുന്നത്. അന്തിമ ലേലപ്പട്ടികയിൽ 590 കളിക്കാരുണ്ട്. അതിൽ 370 പേർ ഇന്ത്യൻ താരങ്ങളും 220 പേർ വിദേശതാരങ്ങളുമാണ്. ഒരു ടീമിന് തെരഞ്ഞെടുക്കാവുന്ന പരമാവധി കളിക്കാരുടെ എണ്ണം 25 ആണ്. ഇതിൽ എട്ട് വിദേശതാരങ്ങൾ വരെയാകാം. ഒരു ടീമിന് താരങ്ങൾക്കായി 90 കോടി രൂപ വരെ ചെലവഴിക്കാം. അതേസമയം നാല് താരങ്ങളെ നിലനിർത്തിയ ടീമിന്റെ 42 കോടി രൂപ കുറക്കും. ബാക്കി 48 കോടിയാണ്…

Read More

പോക്‌സോ കേസ്: നമ്പർ 18 ഹോട്ടലുടമ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ

  പോക്‌സോ കേസിൽ കൊച്ചി നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ട് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. റോയി വയലാട്ട്, സൈജു തങ്കച്ചൻ അടക്കമുള്ള പ്രതികളാണ് മുൻകൂർ ജാമ്യഹർജി നൽകിയത്. കഴിഞ്ഞാഴ്ചയാണ് റോയി വയലാട്ടിനും സുഹൃത്തുക്കൾക്കുമെതിരെ പീഡന പരാതിയുമായി അമ്മയും 17കാരിയായ മകളും പോലീസിൽ പരാതി നൽകിയത് 2021 ഒക്ടോബർ 20ന് ഹോട്ടലിൽ വെച്ച് റോയിയും സുഹൃത്തുക്കളും അമ്മയെയും മകളെയും ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. പരാതിയിൽ റോയി, സൈജു, അഞ്ജലി എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. പ്രതികളിലൊരാളായ…

Read More

ഹിജാബ് വിഷയം: ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമെന്ന് വിദേശകാര്യമന്ത്രാലയം, പാക്കിസ്ഥാന് മറുപടി

ഹിജാബ് വിഷയത്തിൽ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം. ഇന്ത്യയുടെ ആഭ്യന്തര വിഷയമാണിത്. ദുരുദ്ദേശ്യത്തോടെയുള്ള പ്രസ്താവനകൾ വേണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. നേരത്തെ ഹിജാബ് വിഷയത്തിൽ അമേരിക്കയും പാക്കിസ്ഥാനും പ്രതികരിച്ചിരുന്നു. ഇതോടെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന കർണാടകയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വസ്ത്ര നയവുമായി ബന്ധപ്പെട്ട കേസ് കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. നമ്മുടെ ഭരണഘടനാ ചട്ടക്കൂടിന്റെയും ജനാധിപത്യ മര്യാദകളുടെയും വ്യവസ്ഥയുടെയും ഉള്ളിൽ നിന്നു കൊണ്ടാണ് വിഷയങ്ങൾ പരിഗണിക്കുന്നതും പരിഹാരം കാണുന്നതും. ഇന്ത്യയെ അറിയുന്നവർക്ക് ഈ സാഹചര്യങ്ങൾ മനസ്സിലാകും….

Read More

കൊച്ചിയിൽ വീണ്ടും ഹണിട്രാപ്; ഹോട്ടലുടമയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച യുവതി അറസ്റ്റിൽ

  കൊച്ചിയിൽ വീണ്ടും ഹണിട്രാപ്. മട്ടാഞ്ചേരിയിലെ ഹോട്ടലുടമയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച ഫോർട്ട് കൊച്ചി സ്വദേശിനി റിൻസിന അറസ്റ്റിലായി. യുവതി കഴിഞ്ഞിരുന്ന ആശുപത്രി മുറിയിൽ വിളിച്ചുവരുത്തി പണം തട്ടാനായിരുന്നു ശ്രമം. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞ് ആശുപത്രിയിൽ അഡ്മിറ്റാകുകയും ഇവിടേക്ക് ഹോട്ടലുടമയെ തന്ത്രപൂർവം വിളിച്ചുവരുത്തി ദൃശ്യങ്ങൾ പകർത്തുകയും ചെയ്തായിരുന്നു തട്ടിപ്പ്. ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. വീണ്ടും പണം ആവശ്യപ്പെട്ടതോടെ ഹോട്ടലുടമ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

Read More

സിഎഎ വിരുദ്ധ സമരം: സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ റദ്ദാക്കുമെന്ന് സുപ്രീം കോടതി

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളിൽ പങ്കെടുത്തവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള യുപി സർക്കാർ നീക്കത്തെ വിമർശിച്ച് സുപ്രീം കോടതി. സ്വത്ത് കണ്ടുകെട്ടുന്നതിന് മുന്നോടിയായി നൽകിയ നോട്ടീസ് യുപി സർക്കാർ പിൻവലിച്ചില്ലെങ്കിൽ റദ്ദാക്കുമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ച് മുന്നറിയിപ്പ് നൽകി സർക്കാർ പരാതിക്കാരനെയും വിധി കർത്താവിനെയും പ്രോസിക്യൂട്ടറെയും പോലെ ഒരേ സമയം പ്രവർത്തിക്കുകയാണ്. ഇത് നിയമവിരുദ്ദമാണെന്നും കോടതി വ്യക്തമാക്കി. ഉത്തരവ് പിൻവലിക്കാൻ അവസാന അവസരം നൽകുകയാണ്. ഫെബ്രുവരി 18നകം നോട്ടീസ് പിൻവലിച്ചില്ലെങ്കിൽ കോടതി നേരിട്ട് നോട്ടീസ്…

Read More

വായ്പാ തിരിച്ചടവ് മുടങ്ങി: പി വി അൻവറിന് ബാങ്കിന്റെ ജപ്തി നോട്ടീസ്

  വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് പി വി അൻവർ എംഎൽഎക്ക് ജപ്തി നോട്ടീസ്. ഒരു ഏക്കർ ഭൂമി ജപ്തി ചെയ്യാനാണ് ആക്‌സിസ് ബാങ്ക് നോട്ടീസ് അയച്ചത്. 1.14 കോടി രൂപയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിനാലാണ് ജപ്തി. ഇതേക്കുറിച്ച് പത്രപരസ്യവും ബാങ്ക് നൽകിയിട്ടുണ്ട്. അതേസമയം ചീങ്കണ്ണിപ്പാലയിൽ അൻവറിന്റെ ഭാര്യാപിതാവിന്റെ പേരിലുള്ള വസ്തുവിൽ നിർമിച്ച റോപ് വേ പൊലിച്ചുനീക്കുന്ന നടപടി ഇന്നും തുടരും. റോപ് വേയും ഇതുറപ്പിച്ച കോൺക്രീറ്റ് തൂണുകളുമാണ് പൊളിച്ചുനീക്കുന്നത്. ഒരു റോപ് വേ പോയാൽ രോമം…

Read More

കാശ്മീരിൽ മൂന്ന് തീവ്രവാദികൾ പിടിയിൽ; ആയുധങ്ങളും കണ്ടെടുത്തു

ജമ്മു കാശ്മീരിൽ മൂന്ന് തീവ്രവാദികളെ പോലീസ് പിടികൂടി. സോപോർ ജില്ലയിലെ ഡാംഗിവാച്ച മേഖലയിലാണ് സംഭവം. ഇവരിൽ നിന്ന് ആയുധങ്ങളും മറ്റും കണ്ടെടുത്തു. അൽബദർ തീവ്രവാദ ഗ്രൂപ്പിൽപ്പെട്ടവരാണ് പിടിയിലായതെന്ന് പോലീസ് പറയുന്നു ആയുധങ്ങളെ കൂടാതെ സ്‌ഫോടക വസ്തുക്കളും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇന്നലെ ബന്ദിപോരയിൽ ബി എസ് എഫ്-കാശ്മീർ പോലീസ് സംഘത്തിന് നേരെ തീവ്രവാദികൾ ഗ്രനേഡ് എറിഞ്ഞിരുന്നു. ഇതിൽ ഒരു പോലീസുദ്യോഗസ്ഥൻ കൊല്ലപ്പെടുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.  

Read More